For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇന്ന് എല്ലാവർക്കും സ്വന്തം കാര്യം, പക്ഷെ ഇതാണ് നല്ലത്'; സിനിമയിലെ മാറ്റത്തെക്കുറിച്ച് നിത്യ ദാസ്

  |

  പറക്കുംതളിക എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് നിത്യ ദാസ്. മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിക്കവെ ആണ് നടി വിവാഹിതയാവുന്നതും സിനിമാ ജീവിതത്തോട് വിട പറയുന്നതും. വർഷങ്ങൾക്ക് ശേഷം നടി ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്ന സിനിമ ആണ് പള്ളിമണി.

  അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന സിനിമയിൽ ശ്വേത മേനോൻ, കൈലാഷ്, ദിനേശ് പണിക്കർ എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. 15 വർഷങ്ങൾക്ക് ശേഷമാണ് നിത്യ ദാസ് വീണ്ടും സിനിമയിലേക്ക് എത്തുന്നത്.

  Also Read: ആലീസിനെ കൈയ്യിലെടുത്ത് വില്ലന്റെ മാസ്; ആദ്യരാത്രിയിലേക്ക് പോവുന്നത് ഇങ്ങനെയാണോ? മേക്കിങ് വീഡിയോയുമായി നടി

  ഇപ്പോഴിതാ തന്റെ തിരിച്ചു വരവിനെക്കുറിച്ചും മലയാള സിനിമയിൽ ഇക്കാലയളവിനിടയിൽ വന്ന മാറ്റത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് നിത്യ ദാസ്. സിനിമാ സെറ്റുകൾ ഇന്നൊരുപാട് മാറിയെന്നും മുമ്പ് എല്ലാവരും ഒരുമിച്ച് ആയിരുന്നെന്നും ഇന്ന് സ്വന്തം കാര്യം നോക്കുന്ന രീതിയാണെന്നും നടി പറഞ്ഞു. അതേസമയം ഈ രീതിയാണ് തനിക്കിഷ്ടമെന്നും നിത്യദാസ് വ്യക്തമാക്കി. കൗമുദി മൂവീസിനോടാണ് പ്രതികരണം.

  Also Read: പാൻ ഇന്ത്യൻ താരമായിട്ടും ദുൽഖർ സ്‌ക്രീനിൽ ലിപ് ലോക്ക് ചെയ്യാത്തത് എന്താണ്; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച

  'ഞാനൊക്കെ അഭിനയിക്കുന്ന സമയത്ത് നിന്നും ഇപ്പോൾ വളരെ വ്യത്യാസമുണ്ട്. ഇപ്പോൾ എല്ലാവരും അവരവരുടെ കാര്യം ചെയ്ത് പോവുന്ന രീതി ആണ്. പണ്ടൊന്നും അങ്ങനെയല്ല, പറക്കും തളികയിൽ അഭിനയിക്കുമ്പോൾ ബസിലായിരുന്നു ഞങ്ങൾ ഷൂട്ട് ചെയ്തത്. ആ ബസ് തന്നെയാണ് ഞങ്ങളുടെ വീട്'

  'ഞാനും ദിലീപേട്ടനും അശോകേട്ടനുമെല്ലാം ഭക്ഷണം കഴിക്കുന്നതും കിടന്നുറങ്ങുന്നതുമെല്ലാം ആ ബസിൽ തന്നെ ആയിരുന്നു. ഇപ്പോൾ ആ രീതി ഒക്കെ മാറി. രണ്ടും രണ്ട് സ്റ്റെെൽ ആണ്. ശരിക്കും പറഞ്ഞാൽ ഇന്നത്തെ രീതിയാണ് എനിക്കിഷ്ടം. കൂട്ടുകുടുംബമാണോ സ്വന്തം കുടുംബമാണോ ഇഷ്ടമെന്ന് നമ്മൾ ചോദിക്കില്ലേ, അതും നല്ലതാണ് ഇതും നല്ലതാണ്. പക്ഷെ എനിക്ക് കുറച്ച് കൂടി കംഫർട്ടബിൾ ആയി തോന്നിയിട്ടുള്ളത് ഈ രീതിയാണ്,' നിത്യ ​ദാസ് പറഞ്ഞു.

  Also Read: അമ്മയോട് ദേഷ്യപ്പെടരുതെന്ന് കരുതും പക്ഷെ..!, താര കല്യാണിനോട് യാത്രപറഞ്ഞ് സൗഭാഗ്യ വീട്ടിലേക്ക്; വികാരനിർഭരം

  ശ്വേത മേനോനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും നിത്യ സംസാരിച്ചു. 'ശ്വേത ചേച്ചിയെ മുമ്പെ അറിയാം. പക്ഷെ ഒരുമിച്ച് വർക്ക് ചെയ്തിരുന്നില്ല. വളരെ കംഫർട്ടബിൾ ആയി നമുക്ക് വർക്ക് ചെയ്യാൻ പറ്റുന്ന ആളാണ്. വളരെ സഹായിക്കുന്ന ആളാണ്. പിന്നെ ഭയങ്കര കെയറിം​ഗ് ആണ്. കഴുത്തിൽ പിടിക്കേണ്ട സീനിലൊന്നും പിടിക്കില്ല. തൊടുകയേ ഉള്ളൂ'

  Also Read: അവൾ കൊച്ചാണ്, മുകേഷിൻ്റെ ഭാര്യയാക്കാൻ പറ്റില്ല; മമ്മൂട്ടി നിർബന്ധം പിടിച്ചു, പിന്നെയത് സംഭവിച്ചെന്ന് സോണിയ

  പുതിയ സിനിമകൾ ഇപ്പോൾ ചെയ്യുന്നില്ല. മനസ്സിനിഷ്ടപ്പെട്ട കഥാപാത്രങ്ങൾ വന്നാൽ ചെയ്യും. ഇത്രയും വർഷം കാത്തിരുന്നെങ്കിൽ നല്ല സിനിമകൾക്കായി ഇനിയും കാത്തിരിക്കാമെന്നും നിത്യ ദാസ് പറഞ്ഞു. സിനിമയിൽ നിന്ന് നേരത്തെയും ഓഫറുകൾ വന്നിരുന്നെങ്കിലും നല്ല സിനിമകൾ വരാഞ്ഞതിനാലാണ് ചെയ്യാതിരുന്നതെന്ന് നിത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

  സീരിയലിൽ എല്ലാ ദിവസവും ഒരേ എക്സ്പ്രഷനിട്ട് അഭിനയിക്കണം. ഡേറ്റിന്റെ പ്രശ്നവും വന്നപ്പോൾ സീരിയൽ അഭിനയം നിർത്തിയെന്നും നിത്യ ദാസ് പറഞ്ഞു.

  Read more about: nithya das
  English summary
  actress nithya das about her comeback and changes in the film industry; says she is more comfortable now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X