For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത്തരം കാര്യങ്ങളിൽ ഭർത്താവ് കർക്കശക്കാരനാണ്, ആദ്യമാെക്കെ ദേഷ്യം വരുമായിരുന്നു; നിത്യ ദാസ്

  |

  പറക്കും തളിക എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിത ആയ നടിയാണ് നിത്യ ദാസ്. വളരെക്കുറച്ച് കാലം മാത്രമേ സിനിമയിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും നടി ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. ദീലീപ് നായകനായി എത്തിയ പറക്കും തളികയ്ക്ക് ശേഷം കൺമഷി, ബാലേട്ടൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ, ന​ഗരം, സൂര്യ കിരീടം, നരിമാൻ തുടങ്ങിയ സിനിമകളിൽ നിത്യ ദാസ് അഭിനയിച്ചു.

  കരിയറിൽ തിളങ്ങി നിൽക്കവെ ആണ് 2007 ൽ നടി വിവാഹം കഴിക്കുന്നത്. ശേഷം അഭിനയത്തിൽ സജീവമല്ലാതാവുകയും ചെയ്തു. ഉത്തരേന്ത്യക്കാരനായ അരവിന്ദ് സിം​ഗ് ആണ് നിത്യയുടെ ഭർത്താവ്.

  Also Read: 'പ്രിയയുടെ ഉപദേശം കാരണമായിരുന്നു ആ തീരുമാനം, ചില നല്ല അവസരങ്ങളാണ് അന്ന് നഷ്ടമായത്'; ചാക്കോച്ചൻ പറഞ്ഞത്

  ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്. നിത്യ സഞ്ചരിച്ച ഫ്ലെെറ്റിൽ കാബിൻ ക്രൂ ആയിരുന്നു അരവിന്ദ്. ഇവിടെ വെച്ച് പരിചയപ്പെട്ടാണ് ഇരുവരും പ്രണയത്തിലായത്. വിവാഹ ശേഷം തമിഴ് സീരിയലുകളിൽ നിത്യ അഭിനയിച്ചിരുന്നു. 15 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നിത്യ ദാസ്. പള്ളിമണി ആണ് നിത്യ ദാസിന്റെ പുതിയ സിനിമ. കൈലാഷ്, ശ്വേത മേനോൻ എന്നിവരും സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു.

  ഇപ്പോഴിതാ സിനിമയിലേക്ക് തിരിച്ചെത്തിയതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് നിത്യ ദാസ്. സിനിമയിൽ നിന്നും മനപ്പൂർവം എടുത്ത ഇടവേള അല്ലെന്നും സിനിമയിൽ അഭിനയിക്കുന്നില്ല എന്ന് തീരുമാനിച്ചിട്ടില്ലായിരുന്നു എന്നും നിത്യ ദാസ് പറയുന്നു. നല്ല സിനിമകൾ വന്നിരുന്നില്ല. ഇനിയും നല്ല അവസരങ്ങൾ വന്നാൽ അഭിനയിക്കുമെന്നും നിത്യ ദാസ് പറഞ്ഞു. ബിഹൈന്റ്വുഡ്സിനോടാണ് പ്രതികരണം. തന്റെ കുടുംബ ജീവിതത്തെക്കുറിച്ചും നിത്യ സംസാരിച്ചു.

  Also Read: 'എന്റെ അച്ഛന് മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ ഒന്ന്'; ജീവിതത്തിലെ മഹാഭാഗ്യത്തെ കുറിച്ച് അഭയ ഹിരൺമയി

  മകളേക്കാൾ പ്രായം കുറവ് തോന്നിക്കുന്നെന്ന അഭിപ്രായത്തിന് നിത്യ മറുപടി നൽകി. അങ്ങനെ ആളുകൾ പറയുന്നത് എന്ത്കൊണ്ടാണെന്ന് അറിയില്ല. എനിക്കങ്ങനെ തോന്നിയിട്ടില്ല. ജിമ്മിന് പോവാറുണ്ട്. കാരണം എന്റെ ഭർത്താവിന് തടിക്കുന്നത് തീരെ ഇഷ്ടമല്ല. ആളെപ്പോഴും എന്നെ കണ്ടാൽ പറയും ഹാഥീ, ഹാഥീ എന്ന്. ഓഹോ കാണിച്ച് തരാം എന്ന് പറഞ്ഞ് ഞങ്ങൾ തമ്മിൽ ഒരു മത്സരം ആണ്.

  കല്യാണം കഴിഞ്ഞപ്പോൾ എന്റെ കുട്ടിക്ക് ഭർത്താവിന്റെ പോലത്തെ നീലകണ്ണുകൾ വേണമെന്ന് ആ​ഗ്രഹിച്ചിരുന്നു. കുഞ്ഞ് ജനിച്ചപ്പോൾ അമ്മയോട് പറഞ്ഞു കണ്ണിന്റെ നിറം നോക്കാൻ വെയിലത്ത് കൊണ്ട് പോവാൻ. അപ്പോൾ കണ്ണ് കണ്ടപ്പോൾ നീല കണ്ണുകളായിരുന്നെന്ന് നിത്യ പറയുന്നു. ഭർത്താവിന്റെ ശീലങ്ങളെക്കുറിച്ചും നിത്യ സംസാരിച്ചു.

  ആൾക്ക് ഒരു സിസ്റ്റമാറ്റിക് ജീവിതമാണ്. എന്ത് സംഭവിച്ചാലും രാവിലെ എണീക്കും. ജിമ്മിന് പോവും. വിളക്ക് കത്തിക്കും. നമ്മൾക്ക് അങ്ങനെ അല്ല. തലേന്ന് വൈകിക്കിടന്നാൽ നമ്മൾ നേരത്തെ എണീക്കുകയൊന്നുമില്ല. പക്ഷെ ആളുടെ കൂടെക്കൂടി ചെയ്യേണ്ട അവസ്ഥ വന്നു. പക്ഷെ കുട്ടികളുടെ അവസ്ഥയും അത് തന്നെ ആണ്. ചെറുതിൽ മുതലേ കുട്ടികളെ അങ്ങനെ ആണ് അദ്ദേഹം പഠിപ്പിച്ചത്.

  ആദ്യമാെക്കെ എനിക്ക് ദേഷ്യം ആയിരുന്നു. എന്തൊരു മനുഷ്യനാണ് എന്നൊക്കെ. പക്ഷെ ഇപ്പോൾ എനിക്ക് ശീലമായി. അമ്മയ്ക്കെങ്കിലും ഒന്ന് മാറിക്കൂടെ എന്ന് മകൾ ചോദിക്കും. എനിക്ക് ശീലമായിപ്പോയെന്ന് പറയുമെന്നും നിത്യ ചിരിച്ചു കൊണ്ട് പറഞ്ഞു.

  Read more about: nithya das
  English summary
  Actress Nithya Das About Her Family Life; Talks About Husband's Strictness That Made Her Angry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X