ഇത് അമ്മയും മകളുമായിരുന്നോ? നടി നിത്യ ദാസും മകളും ഒരുമിച്ചുള്ള വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍

പറക്കും തളികയിലെ നായികയായി വന്ന് വളരെ കുറച്ച് സിനിമകളില്‍ അഭിനയിച്ചതിന് ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് നടി നിത്യ ദാസ്. വര്‍ഷങ്ങളായി നിത്യയെ കുറിച്ചുള്ള വിശേഷങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ലോക്ഡൗണ്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി. നിത്യ ഒറ്റയ്ക്കല്ല കൂട്ടിന് മകള്‍ നൈനയും ഉണ്ട്.

മകള്‍ക്കൊപ്പമുള്ള ടിക് ടോക് വീഡിയോകളും ഡാന്‍സ് വീഡിയോസും ചിത്രങ്ങളുമൊക്കെയാണ് നിത്യ പങ്കുവെക്കാറുള്ളത്. കഴിഞ്ഞ ദിവസം അമ്മയും മകളും ഏകദേശം ഒരേ നിറത്തിലും ഡിസൈനിലുമുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. അമ്മയും മകളും ഇരട്ടകള്‍ ആവാന്‍ ശ്രമിച്ചതാണെന്ന് ക്യാപ്ഷനില്‍ നടി സൂചിപ്പിച്ചിരുന്നു.

nithya-nainas

ഇപ്പോള്‍ കണ്ടാല്‍ ഇരട്ട സഹോദരിമാര്‍ ആണെന്നേ പറയുകയുള്ളു. ഡ്രസ് കൊണ്ട് മാത്രമല്ല നിങ്ങളുടെ മുഖവും അറ്റിറ്റിയൂഡുമെല്ലാം ഒരുപോലെയുണ്ട്. നൈനയുടെ അമ്മയാണെന്ന് കണ്ടാല്‍ പറയില്ല. അവളുടെ സഹോദരിയെ പോലെയുണ്ട്. ഇതില്‍ അമ്മയും മകളും ആരാണെന്ന് കണ്‍ഫ്യൂഷന്‍ ആയല്ലോ. സന്തൂര്‍ മമ്മി എന്ന് പറയുന്നത് ഇതാണല്ലേ... എന്ന് തുടങ്ങി രസകരമായ കമന്റുകളാണ് നിത്യയ്ക്കും മകള്‍ക്കും ലഭിക്കുന്നത്.

ഇതെന്ത് ലുക്കാണ്, വൈറൽ നായിക പ്രിയ പ്രകാശ് വാര്യരുടെ പുത്തൻ ഫോട്ടോഷൂട്ട് കാണാം

Recommended Video

കല്ലുകൾ പറത്തി ലാലേട്ടനെ വരയ്ക്കുന്ന അത്ഭുത വീഡിയോ..യെവൻ പുലിയാട്ട

വിവാഹം കഴിഞ്ഞ് രണ്ട് മക്കളുടെ അമ്മയുമായി. അഭിനയത്തില്‍ നിന്നും മാറി നിന്ന് ഒത്തിരി വര്‍ഷം ആയെങ്കിലും നിത്യയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. പഴയതിനെക്കാളും സുന്ദരിയായി തോന്നുന്നത് ഇപ്പോഴാണ്. നിത്യയുടെ ഫോട്ടോകോപ്പി പോലെയാണ് മകളും. പൂച്ചകണ്ണും നീണ്ട മുഖവുമൊക്കെയായി അമ്മയെ അതുപോലെ വരച്ച് വെച്ചതാണെന്ന് പറയാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X