തീവ്രവാദിയായിരിക്കുമോയെന്ന് ഭയം, അരവിന്ദിനെ കുറിച്ച് അന്വേഷിക്കാൻ യാത്ര; പഞ്ചാബി വധുവായി നിത്യ എത്തിയപ്പോൾ!

ആദ്യ സിനിമയിലൂടെ തന്നെ പേരും പ്രശസ്തിയും ജനപ്രീതിയുമെന്നത് എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല. പ്രത്യേകിച്ച് മലയാളം ഇന്റസ്ട്രിയിലെ നടിമാർക്ക്. പലപ്പോഴും നായകന്റെ നിഴലിൽ ഒതുങ്ങിപ്പോകുന്ന കഥാപാത്രമായി നായിക മാറും. നായകന് പ്രണയിക്കാനും ഡ്യൂയറ്റ് പാടാനും മാത്രമായുള്ള കഥാപാത്രമായും നായികമാർ മാറാറുണ്ട്. എന്നാൽ മലയാള സിനിമ പുരോ​ഗമിക്കും മുമ്പ് തന്നെ സൂപ്പർ താരത്തിന്റെ നായികയായി അഭിനയിച്ച് പ്രേക്ഷക ഹൃദയത്തിൽ ഇടംപിടിക്കാൻ നിത്യ ദാസ് എന്ന അഭിനേത്രിക്ക് ആദ്യ സിനിമയിലൂടെ തന്നെ സാധിച്ചു.

മാസികയിൽ വന്ന നിത്യയുടെ ഫോട്ടോ കണ്ടാണ് ദിലീപ് ഈ പറക്കും തളികയിലെ ബസന്തിയായി നടിയെ കാസ്റ്റ് ചെയ്യുന്നത്. സിനിമയുടെ ആത്മാവായ കഥാപാത്രം തന്നെയായിരുന്നു നിത്യയുടെ ബസന്തി. അഭിനയത്തിൽ യാതൊരു മുൻപരിചയവും ആദ്യ സിനിമയിലേക്ക് വരും മുമ്പ് നടിക്കുണ്ടായിരുന്നില്ല.

Nithya Das Arvind Singh Jamwal
Photo Credit: Vp Praveenkumar / Instagram

പക്ഷെ സിനിമയുടെ ആദ്യ ഭാ​ഗത്തിൽ ബസന്തിയായും രണ്ടാം ഭാ​ഗത്തിൽ ​ഗായത്രി ദേവിയായും ദിലീപിനും ഹരിശ്രീ അശോകനുമൊപ്പം അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു നിത്യയുടേത്. അന്നും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ട സിനിമയാണ് ഈ പറക്കും തളികയും നിത്യയുടെ ബസന്തിയും. 2001 മുതൽ 2007 വരെ സിനിമയിൽ നിത്യ സജീവമായിരുന്നു.

പിന്നീട് മക്കൾ പിറന്നതോടെ കരിയറിൽ നിന്നും വിട്ട് നിന്ന് കുടുംബിനിയായി. മക്കൾ സ്കൂളിൽ പോയി തുടങ്ങിയശേഷം അഭിനയത്തിലേക്ക് തിരിച്ച് വന്ന നിത്യ സിനിമകളേക്കാൾ കൂടുതൽ സീരിയലുകളിലാണ് അഭിനയിച്ചത്. രണ്ടാം വരവിൽ പള്ളിമണി, സ്കന്ത, പോപ്പ്കോൺ തുടങ്ങി മൂന്ന് സിനിമകളിലാണ് നിത്യ അഭിനയിച്ചത്. നടിയുടേത് പ്രണയ വിവാഹമായിരുന്നു.

ജമ്മു സ്വദേശിയായ പഞ്ചാബി അരവിന്ദ് സിംഗാണ് നിത്യ ദാസിനെ വിവാഹം ചെയ്തത്. 2007ൽ ആയിരുന്നു വിവാഹം. ഫ്ലൈറ്റിൽ വെച്ചാണ് അരവിന്ദും നിത്യയും കണ്ടുമുട്ടിയതും പ്രണയത്തിലായതും. ക്യാബിൻ ക്രൂവായി ജോലി ചെയ്യുകയായിരുന്നു അരവിന്ദ്. പ്രണയം നിത്യ വീട്ടിൽ പറഞ്ഞപ്പോൾ കുടുംബം എതിർത്തു. കോഴിക്കോട് സ്വദേശിനിയാണ് നിത്യ. ജമ്മു സ്വദേശിയുമായി എങ്ങനെ മകളുടെ വിവാഹം നടത്തും തീവ്രവാദ ബന്ധമുള്ള കുടുംബമാണോയെന്ന് എങ്ങനെ അന്വേഷിക്കും എന്നതൊക്കെയായിരുന്നു മാതാപിതാക്കളുടെ ആവലാതി.

അവസാനം അരവിന്ദിന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മാതാപിതാക്കളേയും കൂട്ടി നിത്യ ജമ്മുവിലേക്ക് പോയി. പത്ത് ദിവസത്തോളം അവിടെ താമസിച്ച് മകളുടെ ഭാ​വി വരനേയും കുടുംബത്തേയും കുറിച്ച് മനസിലാക്കി തൃപ്തിപ്പെട്ടശേഷമാണ് നിത്യയുടെ വിവാഹത്തിന് മാതാപിതാക്കൾ പച്ചക്കൊടി കാട്ടിയത്.

Nithya Das Arvind Singh Jamwal
Photo Credit: Nithya Das / Instagram

വിവാഹം കേരളത്തിലെ ഹൈന്ദവ ആചാരപ്രകാരം ​ഗുരുവായൂരിൽ വെച്ചാണ് നടന്നത്. കേരളത്തിലെ ആചാരങ്ങളേയും ചടങ്ങുകളേയും കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാൽ അരവിന്ദിനും ചില അമളികൾ പറ്റി. പുടമുറി കല്യാണത്തിന് പുടവ വാങ്ങാതെയാണ് അരവിന്ദ് എത്തിയത്. കുങ്കുമവും വാങ്ങിയില്ല. പകരം ലിപ്സ്റ്റിക്ക് വെച്ച് സിന്ദൂരം ചാർത്തൽ ചടങ്ങ് നടത്തി. വിവാഹം കേരള സ്റ്റൈലിൽ ആയിരുന്നുവെങ്കിലും റിസപ്ഷന് പഞ്ചാബി വധുവായാണ് നിത്യ എത്തിയത്.

പക്ഷെ റിസപ്ഷന്റെ ചിത്രങ്ങൾ നിത്യ എവിടേയും പങ്കുവെച്ചിട്ടില്ല. ഇപ്പോഴിതാ സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫർ വി.പി പ്രവീൺ കുമാർ നിത്യ-അരവിന്ദ് വിവാഹത്തിൽ നിന്നുള്ള അൺസീൻ ഫോട്ടോസ് സ്വന്തം ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ചുവന്ന ലഹങ്ക അണിഞ്ഞ് സർവാഭരണവിഭൂഷിതയായാണ് നിത്യ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്.

പ്രിയ കൂട്ടുകാരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ നടിമാരായ കാവ്യ മാധവനും ജ്യോതിർമയിയും മറ്റ് നിരവധി സിനിമാ താരങ്ങളും എത്തിയിരുന്നു. ഇന്ന് രണ്ട് കുട്ടികളുടെ അമ്മയാണ് നിത്യ. കുടുംബസമേതം കോഴിക്കോടാണ് നിത്യയുടെ താമസം. സോഷ്യൽമീഡിയയിലും നടി സജീവമാണ്. മകൾക്കൊപ്പമുള്ള നിത്യയുടെ ഫോട്ടോകളും റീലുകളും വൈറലാണ്.

More from Filmibeat

Read more about: nithya das
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X