Don't Miss!
- News
സംസ്ഥാന ബജറ്റ്: ജനങ്ങൾക്ക് ഇരുട്ടടി, ഇത് ജനങ്ങളുടെ മേൽ കാണിക്കുന്ന അക്രമണം: കെ സുരേന്ദ്രന്
- Sports
IND vs AUS: ഒരിക്കലും ചെയ്യരുത്, ഇതു ടെസ്റ്റാണ്- ഇന്ത്യക്കു മുന്‍ താരത്തിന്റെ മുന്നറിയിപ്പ്
- Finance
1 ലക്ഷം രൂപ 2 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപമിട്ടാല്‍ പലിശ വരുമാനമെത്ര? ഉയര്‍ന്ന പലിശ നല്കുന്ന ബാങ്കുകളെ അറിയാം
- Automobiles
സ്മാർട്ഫോൺ വിപണി പിടിച്ചപോലെ ഇവി വിപണിയും കൈപ്പിടിയിലാക്കാൻ ഷവോമി? ആദ്യ കാറിന്റെ ചിത്രങ്ങള്‍ പുറത്ത്
- Technology
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- Lifestyle
വീട്ടില്‍ അറ്റാച്ച്ഡ് ബാത്റൂം ഉള്ളവര്‍ ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷം
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
നിത്യ ദാസ് രണ്ടാമതും വിവാഹിതയായി; ആഗ്രഹിച്ചത് പോലെ കേരളത്തിലെ താലികെട്ടി ഭാര്യയെ ചേര്‍ത്ത് പിടിച്ച് വിക്കി
ദിലീപിന്റെ നായകിയായി പറക്കും തളികയിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ നടിയാണ് നിത്യ ദാസ്. ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന നടി പിന്നീട് അഭിനയം ഉപേക്ഷിച്ച് പോയി. നോര്‍ത്ത് ഇന്ത്യക്കാരനുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് നിത്യ അഭിനയത്തില്‍ നിന്നും പിന്മാറുന്നത്. ശേഷം റീല്‍സ് വീഡിയോയുമായിട്ടാണ് നടി തിരിച്ചെത്തിയത്.
മകള്‍ നൈനയുടെ കൂടെയുള്ള വീഡിയോ വൈറലായത് മുതല്‍ നിത്യയെ കുറിച്ചുള്ള വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോഴിതാ നടി രണ്ടാമതും വിവാഹിതയായെന്ന രസകരമായ കാര്യമാണ് പുറത്ത് വന്നിരിക്കുന്നത്. മുന്‍പ് വിവാഹം കഴിച്ചത് തന്റെ ഇഷ്ടപ്രകാരമായിരുന്നില്ലെന്നുള്ള പരിഭവം നടി പറഞ്ഞത് ശ്രദ്ധേയമായിരുന്നു.

വിമാനത്തില്‍ വച്ച് കണ്ടുമുട്ടിയ വിക്കിയുമായി പ്രണയവിവാഹമായിരുന്നു നിത്യ ദാസിന്റേത്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ചടങ്ങുകള്‍ നടത്തിയെങ്കിലും താന്‍ ആഗ്രഹിച്ചത് പോലൊരു വിവാഹമായിരുന്നില്ല. താലി പോലും അവരുടെ രീതിയിലുള്ള മംഗല്യസൂത്രയായിരുന്നു.
മാത്രമല്ല പുടവ കൊടുക്കുന്നതാണ് നമ്മുടെ രീതിയിലെ കല്യാണം. അവര്‍ അന്ന് പുടവ കൊണ്ട് വരാനും മറന്നു. നെറ്റിയില്‍ സിന്ദൂരം തൊടാനും ഇല്ല. അത് ലിപ്സ്റ്റിക് കൊണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു. മൊത്തത്തില്‍ അലങ്കോലമായൊരു കല്യാണമായിരുന്നു തന്റേതെന്ന് നിത്യ പറയുന്നു.

ആഗ്രഹിച്ചത് പോലൊരു വിവാഹമേ ആയിരുന്നില്ലെന്ന് ഞാനും എന്റാളും എന്ന പരിപാടിയില്‍ വച്ചാണ് നിത്യ പറഞ്ഞത്. എന്നാലിപ്പോള്‍ നിത്യയെ രണ്ടാമതും വിവാഹം കഴിപ്പിച്ചിരിക്കുകയാണ്. ഈ പരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെയുടെ മുന്നോടിയായി നടിയുടെ ഭര്‍ത്താവും മക്കളുമൊക്കെ വേദിയിലേക്ക് എത്തിയിരുന്നു.
വിക്കിയ്ക്ക് മലയാളം കാര്യമായി അറിയില്ലെങ്കിലും നിത്യയുടെ ആഗ്രഹപ്രകാരം കേരളത്തിലെ താലി കെട്ടണമെന്ന് പറയുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

നിത്യ ദാസ് കുടുംബത്തെ വേദിയില്‍ പരിചയപ്പെടുത്തി കൊണ്ട് എത്തിയിരിക്കുന്നത്. ഭര്‍ത്താവ് വിക്കിയ്ക്ക് മലയാളം അറിയുമോ എന്ന ചോദ്യത്തിന് കുറച്ച് കുറച്ച് അറിയാമെന്ന് കളിയാക്കി കൊണ്ട് നടി പറയുന്നു. ശേഷം നിത്യയ്ക്ക് ഒരു ആഗ്രഹമുണ്ടെന്നും അത് ഈ വേദിയില്‍ വച്ച് നടത്തണമെന്നും സംവിധായകന് ജോണി ആന്റണിയാണ് പറയുന്നത്.

കേരളാസ്റ്റൈലില്‍ നിത്യയെ താലിക്കെട്ടണമെന്നും അതവളുടെ ആഗ്രഹമാണെന്നും ജോണി പറയുന്നു. അങ്ങനെ എല്ലാവരുടെയും നിര്ബന്ധത്തിനൊടുവില് നിത്യയെ ഭര്‍ത്താവ് വിക്കി താലി അണിയിക്കുകയാണ്. ഇതിനെല്ലാം സാക്ഷിയായി നടിയുടെ രണ്ട് മക്കളും വേദിയില്‍ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഇതേ വേദിയിലേക്ക് ജോണി ആന്റണിയുടെ കുടുംബത്തെയും കൊണ്ട് വന്നിരുന്നു. ഭാര്യ ഷൈനിയും രണ്ട് പെണ്മക്കളുമാണ് ഞാനും എന്റാളും വേദിയിലേക്ക് എത്തിയത്. ജോണി ചേട്ടന് എപ്പോഴെങ്കിലും ചേച്ചിയെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടോ എന്ന് നിത്യ ഷൈനിയോട് ചോദിച്ചിരുന്നു.
ഇല്ലെന്നായിരുന്നു ഷൈനിയുടെ മറുപടി. ഒടുവില്‍ മോളേ ഷൈനി നിനക്ക് ഞാനൊരു ഉമ്മ തരട്ടെ എന്ന് പറഞ്ഞ് ജോണി ഭാര്യയുടെ നെറ്റിയില്‍ ചുംബിക്കുന്നതും പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുകയാണ്.
-
'വധു അണിഞ്ഞത് രത്നങ്ങള്‍ പതിച്ച ആഭരണങ്ങൾ, സ്വര്‍ണ നൂലിൽ നെയ്ത കല്യാണ സാരി'; സത്യാവസ്ഥ വെളിപ്പെടുത്തി മിഥുൻ!
-
ശരീരം കാഴ്ച വച്ചാണ് സിനിമയിലേക്ക് എത്തിയത്; അതുകൊണ്ടാണ് ശരീരം വിറ്റാണ് വന്നതെന്ന് പറഞ്ഞതെന്ന് ടിനി ടോം
-
ചിലരുടെ ഡ്രസ് കാണുമ്പോൾ സോമേട്ടന് അത് വേണം; ഒരിക്കൽ മമ്മൂട്ടിയുടേത് വേണമെന്നായി, പറ്റില്ലെന്ന് പറഞ്ഞു!: പോൾസൺ