ചേച്ചിയാണോ..? നിങ്ങൾക്കൊന്നും പ്രായമാവുകയില്ലേ..?, നടി ശ്രീദിവ്യയുടെ ഛായയുണ്ട്; സഹോദരിക്കൊപ്പം നിത്യ ദാസ്

ബസന്തിയായും കൺമണിയായുമെല്ലാം മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച നടിയാണ് നിത്യ ദാസ്. ഈ പറക്കും തളികയിലൂടെ സിനിമയിലേക്ക് എത്തിയ താരം വിവാഹശേഷമാണ് അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തത്. പിന്നീട് 2022ൽ 14 വര്‍ഷങ്ങള്‍ക്കുശേഷം പള്ളി മണി എന്ന സിനിമയിലൂടെ മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയിരുന്നു നിത്യ. സിനിമയിലേക്ക് മടങ്ങി വരും മുമ്പ് സീരിയലുകളിൽ താരം അഭിനയിച്ചിരുന്നു. നാൽപ്പത്തിമൂന്നുകാരിയായ താരം സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്.

മകൾക്കൊപ്പം നിത്യ ചെയ്യുന്ന റീലുകളെല്ലാം വൈറലായി മാറാറുണ്ട്. വെള്ളിത്തിരയില്‍ സജീവമായി നില്‍ക്കുമ്പോഴായിരുന്നു നിത്യയുടെ വിവാഹം. ജമ്മു സ്വദേശി അരവിന്ദ് സിംഗാണ് നിത്യ ദാസിന്റെ ഭര്‍ത്താവ്. വിമാനത്തില്‍ വെച്ചാണ് നിത്യ വിക്കി എന്ന് വിളിപ്പേരുള്ള അരവിന്ദിനെ ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു.

Nithya Das sister

ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. കുടുംബസമേതം ഇപ്പോഴും നിത്യ കോഴിക്കോട് തന്നെയാണ് താമസം. ഇപ്പോഴിതാ നിത്യ സോഷ്യൽമീഡിയയിൽ പങ്കിട്ട ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. സഹോദരിക്കൊപ്പമുള്ള ചിത്രങ്ങളാണ് നടി പങ്കിട്ടത്. ഒരു മൂത്ത സഹോദരി എപ്പോഴും നമുക്ക് മറ്റൊരു അമ്മയെപ്പോലെയാണ്.

നയിക്കാനും സംരക്ഷിക്കാനും എപ്പോഴും ഉണ്ട് എന്നാണ് സഹോദരിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് നിത്യ കുറിച്ചത്. ഇരുവരും ട്രെഡീഷണൽ ലുക്കിലാണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചേച്ചി കസവ് ധാവണിയും നിത്യ പട്ടുപാവാടയുമാണ് ധരിച്ചിരുന്നത്. ഏറെ നാളുകൾക്കുശേഷമാണ് ചേച്ചിക്കൊപ്പമുള്ള ചിത്രങ്ങൾ നടി പങ്കിടുന്നത്. രണ്ടുപേരെയും കണ്ടാൽ നാൽപ്പത് പിന്നിട്ടുവെന്ന് തോന്നുകയില്ലെന്നാണ് ഏറെയും കമന്റുകൾ.

നിങ്ങൾക്കൊന്നും പ്രായമാവുകയില്ലേ..? എന്നും ഫിറ്റ്നസും ചെറുപ്പവും നിലനിർത്താനുള്ള ടിപ്സ് ആവശ്യപ്പെട്ട് ചിലർ ചോദിച്ചു. അതേസമയം തമിഴ് യുവനടി ശ്രീദിവ്യയുടെ ഛായയുണ്ട് നിത്യയുടെ ചേച്ചിക്കെന്നും കമന്റുകളുണ്ട്. മറ്റ് ചിലർ പറക്കും തളികയിലേയും കൺമഷിയിലേയും നിത്യയുടെ ലുക്കാണ് ഇപ്പോൾ നടിയുടെ ചേച്ചിക്കെന്നും കമന്റുകളുണ്ട്.

നിത്യയുടെ സഹോദരിയും വിവാ​ഹിതയും കുടുംബിനിയുമാണ്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും അവർക്ക് അടുത്ത് തന്നെ താമസിക്കാനുമാണ് നിത്യയ്ക്കെന്നും ഇഷ്ടം. അതുകൊണ്ട് തന്നെയാണ് വിവാഹശേഷവും കോഴിക്കോട് വിട്ട് നടി എങ്ങോട്ടും പോകാത്തതും. ഞങ്ങളിപ്പോൾ കോഴിക്കോടാണ് താമസിക്കുന്നത്. വിവാഹത്തിന് മുമ്പ് തന്നെ ഞാൻ സമ്മതം വാങ്ങിയിട്ടുള്ള ഒരു കാര്യം അത് മാത്രമാണ്.

Nithya Das sister

അദ്ദേഹത്തിന്റെ കുടുംബം ജമ്മു കാശ്മീരിലാണ്. വിവാഹ ശേഷം ഞാൻ അവരുടെ ഭക്ഷണവും ജീവിതരീതിയും എല്ലാമാണ് പിന്തുടരുന്നത്. പക്ഷെ എവിടെ ജീവിക്കണം എന്നതിൽ എന്റെ താൽപര്യത്തിനാണ് പ്രാധാന്യം നൽകിയത്. ഓരോ ആറ് മാസം കൂടുമ്പോഴും ഞങ്ങൾ ഭർത്താവിന്റെ നാട്ടിൽ പോകാറുണ്ട്. ഇടയ്ക്ക് അച്ഛനും അമ്മയും ഇവിടെ വന്ന് നിൽക്കാറുണ്ട്.

കോഴിക്കോടിനോട് ഇമോഷണൽ ഒരു അറ്റാച്ച്മെന്റുണ്ട്. സിനിമയിൽ വന്ന കാലത്ത് നിരവധി പേർ പറഞ്ഞിരുന്നു കൊച്ചിയിൽ സെറ്റിലായാൽ കുറേ അവസരങ്ങൾ വരുമെന്ന്. പക്ഷെ അന്നും ഇന്നും എനിക്ക് കോഴിക്കോട് വിട്ടൊരു കളിയില്ല എന്നാണ് മുമ്പൊരു അഭിമുഖത്തിൽ നിത്യ പറഞ്ഞത്.

More from Filmibeat

Read more about: nithya das
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X