ഭർത്താവ് നാട്ടിൽ ഇല്ല, എനിക്കത്രയും സ്വാതന്ത്ര്യമുണ്ട്; എല്ലാം തുറന്ന് പറയുന്നത് ഭർത്താവിനോട്; നിത്യ രാം
തമിഴ് സീരിയൽ രംഗത്ത് വൻ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് നിത്യ രാം. കർണാടകക്കാരിയായ നിത്യ നന്ദിനി എന്ന തമിഴ് സീരിയലിലൂടെ ഏറെ പ്രശംസ പിടിച്ച് പറ്റി. ഇന്നും ഈ സീരിയൽ പ്രേക്ഷകരുടെ മനസിൽ നിലനിൽക്കുന്നു. ഇരട്ട വേഷത്തിൽ മികച്ച പ്രകടനമാണ് നിത്യ രാം കാഴ്ച വെച്ചത്. തമിഴകത്ത് നിന്നും നിരവധി അവസരങ്ങൾ വന്ന ഘട്ടത്തിലാണ് നിത്യ വിവാഹിതയാകുന്നത്. 2019 ലാണ് നടി വിവാഹിതയായത്. ഗൗതം എന്നാണ് ഭർത്താവിന്റെ പേര്. വിവാഹ ശേഷം ഭർത്താവിനൊപ്പം നടി ഓസ്ട്രേലിയയിലേക്ക് പോയി.
ഇപ്പോൾ തമിഴിൽ അണ്ണ എന്ന സീരിയൽ ചെയ്യുന്നുണ്ട്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങൾ പങ്കുവെക്കുകയാണ് നിത്യ രാമിപ്പോൾ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. 2019 മുതൽ തനിക്ക് എന്തും തുറന്ന് പറയാൻ പറ്റുന്നയാൾ ഭർത്താവാണെന്ന് നിത്യ പറയുന്നു. 2019 ഫെബ്രുവരി മാസം മുതലാണ് ഞങ്ങൾ സംസാരിച്ച് തുടങ്ങിയത്. ഇപ്പോൾ വരെയും താനെല്ലാം പറയുന്നത് അദ്ദേഹത്തോടാണ്. എത്ര ചെറിയ കാര്യം ആണെങ്കിലും ഭർത്താവിനോട് പങ്കുവെക്കും.

ഭർത്താവെന്നതിലുപരി സുഹൃത്താണെന്നും നിത്യ പറയുന്നു. അത്രയും സ്നേഹവും സ്വാതന്ത്ര്യവുമുണ്ട്. ഞാൻ ഞാനായിരിക്കുന്നു. ഇപ്പോൾ വരെയും ഒരു മാറ്റവും ഇല്ല. സെറ്റിൽ എന്തെങ്കിലും തെറ്റായി നടന്നാലോ, മനസിനെ വിഷമിപ്പിച്ച സംഭവം ഉണ്ടായാലോ ഞാൻ ആദ്യം ഭർത്താവിനോട് പറയും. അത് കേട്ട് കുട്ടികളോട് പറയുന്നത് പോലെ എന്നോട് സംസാരിക്കും. അത് കേട്ടാൽ മാത്രമേ തനിക്ക് സമാധാനമാകൂയെന്നും നിത്യ രാം വ്യക്തമാക്കി.
ഭർത്താവ് ഇപ്പോൾ ഓസ്ട്രേലിയയിൽ ആണുള്ളതെന്ന് നിത്യ പറയുന്നു. ഒരു വർഷം നാട്ടിലുണ്ടായിരുന്നു. അടുത്തിടെ ജോലി സംബന്ധമായി തിരിച്ച് പോയി. താൻ ഇക്കഴിഞ്ഞ ഏപ്രിൽ മാസം ഓസ്ട്രേലിയയിൽ പോയി ഭർത്താവിനെ കണ്ടതാണെന്നും നിത്യ വ്യക്തമാക്കി. കരിയറിൽ ശ്രദ്ധിക്കപ്പെട്ട സമയത്താണ് താൻ വിവാഹിതയായതെന്നും നിത്യ പറയുന്നു.

കല്യാണം കഴിഞ്ഞ് വിദേശത്ത് പോയി. സിനിമയിലേക്ക് കടക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. പെട്ടെന്ന് കല്യാണം കഴിഞ്ഞ് അവിടേക്ക് സെറ്റിൽ ചെയ്യേണ്ടി വന്നു. മൂന്ന് നാല് വർഷം ഇടവേള വന്നു. ഇപ്പോൾ തിരിച്ചെത്തിയതിനാൽ നല്ല അവസരങ്ങൾ സിനിമയിൽ നിന്നും വന്നാൽ ചെയ്യുമെന്നും നിത്യ രാം വ്യക്തമാക്കി. തന്റെ സൗന്ദര്യം നിലനിർത്തുന്നതിനെക്കുറിച്ചും നിത്യ സംസാരിച്ചു.
ഷൂട്ടിംഗുണ്ടെങ്കിൽ രാവിലെ 4.30 ക്ക് എഴുന്നേൽക്കും. എനിക്ക് വേണ്ട ഭക്ഷണം ഉണ്ടാക്കും. ബ്രേക്ക് ഫാസ്റ്റും ഉച്ചഭക്ഷണവും ഡിന്നറും പാക്ക് ചെയ്ത് സെറ്റിൽ കൊണ്ട് വരും. ഷൂട്ട് കഴിഞ്ഞ് ഒരു നിമിഷം പോലും കാത്ത് നിൽക്കാതെ വീട്ടിൽ പോയി മേക്കപ്പെല്ലാം അഴിച്ച് കുളിച്ച് ഉറങ്ങുമെന്നും നിത്യ രാം വ്യക്തമാക്കി. നടൻ സെന്തിലാണ് അണ്ണയിൽ നിത്യക്കൊപ്പം അഭിനയിക്കുന്നത്.


Click it and Unblock the Notifications