'പത്ത് വർഷം കൊണ്ട് സംഭവിച്ച മാറ്റങ്ങൾ', നിയ കൂടുതൽ ചെറുപ്പവും സുന്ദരിയുമായി, സോഫിക്ക് ഇന്നും അതേ ശാലീനത!

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ സീരിയൽ താരമാണ് നിയ രഞ്ജിത്ത്. സോഷ്യല്‍മീഡിയയില്‍ സജീവമായ നിയ പങ്കിടുന്ന വിശേഷങ്ങളെല്ലാം ശ്രദ്ധേയമായി മാറാറുണ്ട്. യുട്യൂബ് ചാനലിലൂടെയും നിയ വിശേഷങ്ങള്‍ പങ്കിടുന്നുണ്ട്. ഒരുപിടി സൂപ്പർ ഹിറ്റ് പരമ്പരകളിലൂടെയാണ് നിയ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. അഭിനയത്തിന് പുറമെ അവതാരക എന്ന നിലയിലും നിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിനയത്തിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ് താരം.

വിവാഹശേഷം കുടുംബസമേതം വിദേശത്ത് സ്ഥിരതാമസമാക്കുകയായിരുന്നു നിയ. അടുത്തിടെയാണ് താരം നാട്ടിലെത്തിയത്. മലയാളത്തിലും തമിഴിലുമൊക്കെയായി 25 ല്‍ അധികം സീരിയലുകളിൽ നിയ അഭിനയിച്ചിട്ടുണ്ട്. കല്യാണി എന്ന പരമ്പരയിലൂടെയാണ് നിയ ശ്രദ്ധിക്കപ്പെടുന്നത്.

Niya Ranjith Sreekala

തുടർന്ന് മിഥുനം, അമ്മ, കറുത്തമുത്ത് പോലുളള ശ്രദ്ധേയ പരമ്പരകളിൽ നിയ അഭിനയിച്ചിരുന്നു. സീരിയലുകൾക്ക് പുറമെ സിനിമകളിലും നിയ അഭിനയിച്ചിട്ടുണ്ട്. കലാഭവൻ മാണിയുടെ നായികയായി മലയാളി എന്ന സിനിമയിലും ബെസ്റ്റ് ഫ്രണ്ട്സ് എന്ന മറ്റൊരു ചിത്രത്തിലുമാണ് നടി അഭിനയിച്ചത്. സോഷ്യൽമീഡിയയിൽ സജീവമായ നിയ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

നാളുകൾക്കുശേഷം ഒരു സഹപ്രവർത്തകയെ കണ്ടുമുട്ടിയ സന്തോഷമാണ് നിയയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ കാണാൻ സാധിക്കുന്നത്. അമ്മ സീരിയലിൽ നിയയുടെ സഹതാരമായിരുന്ന എന്റെ മാനസപുത്രി ഫെയിം ശ്രീകല ശശിധരനെ ഒരിടവേളയ്ക്കുശേഷം വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ് നിയ.

കൊച്ചിയിൽ വെച്ച് ശ്രീകലയെ കഴിഞ്ഞ ദിവസം കണ്ടുമുട്ടിയപ്പോൾ പകർത്തിയ ചിത്രവും പത്ത് വർഷം മുമ്പ് പകർത്തിയ മറ്റൊരു ചിത്രവും പങ്കുവെച്ചുകൊണ്ടായിരുന്നു നിയയുടെ പോസ്റ്റ്. സമയം പറക്കുന്നുവെന്നാണ് രണ്ട് ചിത്രങ്ങളും പങ്കുവെച്ച് നിയ കുറിച്ചത്. പത്ത് വർഷം കൊണ്ട് രണ്ട് പേർക്കും സംഭവിച്ച മാറ്റങ്ങൾ രണ്ട് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. നിയ കൂടുതൽ ചെറുപ്പവും സുന്ദരിയുമായി.

സോഫിയായി ഹൃദയം കീഴടക്കിയ ശ്രീകലയ്ക്ക് ഇന്നും അതേ ശാലീനതയുണ്ട്. രണ്ടുപേരും വിവാ​ഹിതരും കുടുംബിനികളുമാണ്. കരിയറില്‍ മിന്നി നില്‍ക്കുമ്പോഴായിരുന്നു ശ്രീകല അഭിനയത്തിൽ നിന്നും അപ്രത്യക്ഷയായത്. പിന്നീട് സോഷ്യൽ മീഡിയയിൽ താരം സജീവമായി. അതിനാൽ സോഷ്യൽമീഡിയ വഴി ആരാധകർക്ക് താരത്തിന്റെ വിശേഷങ്ങൾ അറിയാൻ സാധിക്കുന്നുണ്ട്.

Niya Ranjith Sreekala

ചെറിയ ഒരു ബ്രേക്കിന് ശേഷം ഇപ്പോള്‍ വീണ്ടും സീരിയല്‍ ലോകത്ത് സജീവമായിട്ടുണ്ട് ശ്രീകല. ബാലനും രമയും എന്ന സീരിയലിലാണ് ശ്രീകല നിലവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അതേസമയം വിവാഹശേഷം കുടുംബസമേതം വിദേശത്ത് സ്ഥിരതാമസമാക്കുകയായിരുന്നു നിയ. നാല് വർഷം മുമ്പാണ് നിയ യുകെയിലേക്ക് പോയത്. ഇപ്പോൾ താരം അഭിനയം മോഹം കൊണ്ടാണ് കേരളത്തിലേക്ക് മടങ്ങി എത്തിയിരിക്കുന്നത്.

'നാട്ടിലേക്ക് വരണം എന്ന ആഗ്രഹമായിരുന്നു കുറേ നാളായി മനസിൽ. നല്ലൊരു ജീവിതമാണ് ലണ്ടനിൽ. പക്ഷെ ഞാൻ വർക്ക് ചെയ്തിരുന്ന ആളല്ലേ എന്ന ചിന്ത എപ്പോഴും മനസിലുണ്ട്. ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടാൻ വല്ലാത്ത പേടിയായി. ഞാൻ അത് പലതവണയായി പറഞ്ഞിട്ടുമുണ്ട്. എനിക്ക് ആകെ അറിയുന്നത് അഭിനയിക്കാനോ അല്ലെങ്കിൽ കുക്കറി ഷോ ചെയ്യാനുമൊക്കെയാണ്.'

'വേറെ ജോലിയൊക്കെ നോക്കിയാൽ കിട്ടുമായിരിക്കും. എന്നാൽ സന്തോഷം ലഭിക്കുമോയെന്ന് അറിയില്ല. എറണാകുളത്ത് സീരിയലുകളോ സിനിമകളോ ഒക്കെ കിട്ടിയാൽ ചെയ്യണമെന്നുണ്ട്', എന്നാണ് നിയ നാട്ടിലേക്ക് തിരിച്ച് വരാനുള്ള കാരണം വെളിപ്പെടുത്തി പറഞ്ഞത്.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X