ജീവിതത്തിലെ അടുത്ത അധ്യായത്തിലേക്ക്, നൂറിൻ ഷെരീഫിന്റെ ഹൃദയസ്പർശിയായ വാക്കുകൾ

ഒമർ ലുലു സംവിധാന ചെയ്ത ചിത്രമായ ഒരു അഡാറ് ലവിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നൂറിൻ ഷെരിഫ്. അഡാറ് ലവിന് മുൻപ് സിനിമയിൽ ചിവട് വെച്ചു എങ്കിലും ഈ ചിത്രത്തിലൂടെയാണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിക്കുന്നത്. ഒറ്റ ചിത്ര കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധനേടാൻ നൂറിൻ ഷെരീഫിന് കഴിഞ്ഞിരുന്നു.

noorin sherif

താരത്തിന്റെ 21ാം ജന്മദിനമാണിന്ന്. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ ആയതു കൊണ്ട് പിറന്നാൾ ആഘോഷം വീട്ടിൽ തന്നെയാണ്. പിറന്നാൾ സ്പെഷ്യൽ ചിത്രത്തിനോടൊപ്പമായിരുന്നു താരത്തിന്റെ ഹൃദയ സ്പർശിയായ പോസ്റ്റ്.

'' 21 മനോഹര വർഷങ്ങൾ. ഇപ്പോൾ നമുക്കും ചുറ്റു നടക്കുന്നതിനെ കിറിച്ച് എനിക്കറിയാം. അതുകൊണ്ട് പിറന്നാൾ ആഘോഷം വീട്ടിൽ തന്നെയാണ്. എല്ലാവരുടേയും ആശംസകൾക്ക് നന്ദി. ഈ പിറന്നാളിന് എനിയ്ക്ക് വേണ്ടിയിരുന്നത് ഇങ്ങനെ പിടിച്ചു കൊണ്ട് നിൽക്കുന്ന ഒരു ചിത്രമായിരുന്നു. ഈ ലോക്ക്ഡൗണിനെ കുറിച്ച് ഓർത്ത് തനിയ്ക്ക് പേടിയായിരുന്നു. പക്ഷെ എന്റെ സഹോദരി അമ്മയക്ക് തുല്യമാണ്. ഈ ചിത്രം പകർത്തി തന്ന സഹോദരി നസ്രിന് നന്ദിയുണ്ട്-നൂറിൻ കുറിച്ചു.

ഈ വർഷങ്ങളിൽ എന്റെ ജീവിതത്തിലൂടെ കടന്നു പോയ ഓരോർത്തർക്കും നന്ദി. ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഉത്തരവാദിത്തമാണെന്നറിയാം.കഴിഞ്ഞ വര്‍ഷം വളരെ മികച്ചതായിരുന്നു. ഒരുപാട് പേരെ കണ്ടു, നല്ല സൗഹൃദങ്ങള്‍ ലഭിച്ചു, ഭാവി എങ്ങനെ വേണമെന്നതില്‍ കൃത്യമായ ചിന്താഗതികള്‍ വന്നു, ഹൃദയതകര്‍ച്ചകളും നഷ്ടങ്ങളും സംഭവിച്ചു.കുഞ്ഞുനാളിലെ പ്രിയപ്പെട്ടത് പലതും തിരിച്ചു കിട്ടി.ഏതാണ് ശാശ്വതം ഏതാണ് നൈമിഷികം എന്ന് തിരിച്ചറിഞ്ഞു, സ്വയം സ്‌നേഹിക്കാന്‍, കരുത്തയാകാന്‍, പൊരുതി നില്‍ക്കാന്‍, എല്ലാം ഒരുപാട് പഠിച്ചു.അനുഗ്രഹീതയാണ്. എന്റെ ജീവിതത്തിലെ അടുത്ത അധ്യായത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു. ഒരുപാട് ചെയ്യാനുണ്ട്... ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി."നൂറിന്‍ ഇൻസ്റ്റഗ്രാമിൽ കുറിച്ചു

സോഷ്യൽ മീഡിയയിൽ സജീവമായ താരം പ്രണയത്തിലാണെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഒരു പുരുഷന്റെ കൈയുമായി കോര്‍ത്തുവെച്ചിരിക്കുന്ന ചിത്രം താരം പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രണയ വാർത്ത പ്രചരിച്ചത്. എന്നാൽ ചിത്രം വൈറലായതിന് പിന്നാലെ സത്യാവസ്ഥ വെളിപ്പെടുത്തി താരം തന്നെ രംഗത്തെത്തിയിരുന്നു.

നൂറിൻ ഷെരിഫ് പോസ്റ്റ്

More from Filmibeat

Read more about: noorin shereef
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X