ജപ്പാന്‍ യാത്ര നടത്തിയ നൂറിന്‍ ഷെരീഫിന്‍റെ സംശയങ്ങള്‍! രസകരമായ വീഡിയോ വൈറലാവുന്നു! കാണൂ!

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവിലൂടെയാണ് നൂറിന്‍ ഷെരീഫ് പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. സിനിമയ്ക്ക് പുറമെ പരസ്യങ്ങളിലും സജീവമാണ് താരം. അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് താനെന്നും താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകര്‍ ഈ താരത്തെ ഏറ്റെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നൂറിന്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അടുത്തിടെ നടത്തിയ ജപ്പാന്‍ യാത്രയുമായി ബന്ധപ്പെട്ടുള്ള രസകരമായ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ജപ്പാന്‍ സര്‍ക്കാരിന്റെ സഹായത്തോടെ പ്രൊജക്റ്റിന് ചെയ്തപ്പോഴായിരുന്നു താരത്തിന് അവിടേക്ക് പോവാനുള്ള അവസരവും ലഭിച്ചത്. ഒക്കിനാവ ദ്വീപില്‍ വെച്ചായിരുന്നു വെഡ്ഡിംഗ് ഷൂട്ട് നടത്തിയത്. സുഹൃത്തിനൊപ്പമായാണ് താരം പോയത്. ഷൂട്ടിംഗിനിടയിലെ മനോഹരമായ ദൃശ്യങ്ങളെക്കുറിച്ചും ഒക്കിനാവയിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ താരം വിവരിച്ചിരുന്നു.

അനൂപ് പന്തളത്തിന്റെ ഗുലുമാല്‍ ഓണ്‍ലൈനിലൂടെ തനിക്ക് ലഭിച്ച പണിയെക്കുറിച്ച് പറഞ്ഞും നൂറിന്‍ എത്തിയിരുന്നു. ആ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. രസകരമായ വീഡിയോയ്ക്ക് കീഴില്‍ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ജപ്പാനില്‍ പുതിയ വൈറസിനെ കണ്ടെത്തിയിട്ടുണ്ടെന്നും നൂറിന്‍ നടത്തിയ യാത്രക്കിടെ ആ വൈറസ് ബാധിച്ചിട്ടുണ്ടാവുമെന്ന് പറഞ്ഞായിരുന്നു അനൂപ് വിളിച്ചത്.

Recommended Video

നൂറിന്‍ ഷെരീഫിന്റെ കിടുക്കാച്ചി ഡാന്‍സ്‌ | Filmibeat Malayalam

Noorin Shereef

ഡബ്ല്യുഎച്ച്ടുഒ എന്ന സംഘടനയിൽ നിന്ന് വിളിക്കുന്നുവെന്നും ഷംജിത്ത് ഭട്ടാചാര്യ എന്നാണു പേരെന്നുമായിരുന്നു അനൂപ്‌ ആദ്യം പറഞ്ഞത്. ആദ്യം നൂറിന്‍റെ മദര്‍ ആണെന്ന് പറഞ്ഞുകൊണ്ട് സംസാരിച്ചു തുടങ്ങിയ നൂറിന്‍ പിന്നീട് കാര്യം സീരിയസ് ആയി എടുത്ത് ആകെ അസ്വസ്ഥയാകുന്നതും വിഡിയോയില്‍ കാണാം. അസുഖത്തെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും ഉള്ള ചോദ്യങ്ങള്‍ക്ക് താരത്തിന്‍റെ നിഷ്കളങ്കത നിറഞ്ഞ മറുപടി കണ്ടാല്‍ ആരും ചിരിച്ചു പോകും! സുഹൃത്തുക്കളും സഹോദരിയുമായിരുന്നു ഈ വീഡിയോയ്ക്കായി അനൂപിനെ സഹായിച്ചത്.

ഒക്കിനാവയിലെ കരിയുഷി ഹോട്ടലില്‍ ഇന്ത്യന്‍ പ്രതിനിധിയായാണ് നൂറിന്‍ ഷെരീഫ് പോയത്. ലോകത്ത് ഏറ്റവുമധികം ആയുസ്സുള്ള ജനങ്ങള്‍ വസിക്കുന്ന ഇടങ്ങളില്‍ ഒന്ന് കൂടിയാണ് ഈ ദ്വീപ്‌. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമായിരുന്ന ഒക്കിനാവ ചുരാമി അക്വേറിയം, സെഞ്ച്വറി ബീച്ച്, പൈനാപ്പിൾ പാർക്ക്, ഓറിയോൺ ബിയർ ഫാക്ടറി, ഹിജി വെള്ളച്ചാട്ടം എന്നിവയാണ് ഇവിടത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ. 2018 ല്‍ 98 ലക്ഷം സഞ്ചാരികള്‍ ആയിരുന്നു ഇവിടം സന്ദര്‍ശിക്കാന്‍ എത്തിയത്.

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X