'ഞാൻ അവരുടെ കുടുംബം തകർക്കാൻ വരുന്നതല്ല'; പ്രിയനൊപ്പം നൈലയും ഓട്ടത്തിലാണ്!

ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, അനാർക്കലി മരയ്ക്കാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജൂൺ 24ന് സിനിമ തിയേറ്ററുകളിലെത്തും.

വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും അഭയകുമാർ, അനിൽ കുര്യൻ എന്നിവർ ചേർന്ന് എഴുതിയിരിക്കുന്നു.

പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയ്ക്ക് ശേഷം നൈലയുടേതായി റിലീസിനൊരുങ്ങുന്ന സിനിമ കൂടിയാണ് പ്രിയൻ ഓട്ടത്തിലാണ്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

അവതാരികയായി എത്തി മലയാള സിനിമയിൽ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ് നൈല ഉഷ. യുഎഇയിൽ ജോലി ചെയ്യുമ്പോഴാണ് കുഞ്ഞനന്തന്റെ കട എന്ന മലയാളചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി നൈല അരങ്ങേറ്റം കുറിച്ചത്.

പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്ങ്‌സ്റ്റർ, വമ്പത്തി, ഫയർമാൻ, പത്തേമാരി, പ്രേതം, ലൂസിഫർ, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലും മികച്ച അഭിനയമാണ് താരം കാഴ്‍ചവെച്ചിരിക്കുന്നത്.

നൈല ഉഷ വീണ്ടും മലയാളത്തിൽ

യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എആർഎൻ കമ്പനിക്ക് കീഴിലെ എഫ്എമ്മിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന താരം ഇപ്പോൾ തന്റെ പ്രിയൻ ഓട്ടത്തിലാണ് സിനിമയുടെ വിശേഷങ്ങൾ ഫിമിലി ബീറ്റിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ്.

ചിത്രത്തിൽ ഷറഫുദ്ദീന്റെ കഥാപാത്രത്തിന്റെ ഭാര്യയായി അഭിനയിക്കുന്ന അപർണ ദാസും സിനിമാ അനുഭവങ്ങൾ പങ്കുവെച്ചു. 'കുറച്ചുനാളുകൾക്ക് ശേഷം ചെയ്യുന്ന മലയാള സിനിമ കൂടിയാണ് പ്രിയൻ ഓട്ടത്തിലാണ്.'

'പ്രിക്സില്ല എന്നാണ് കഥാപാത്രത്തിന്റെ പേര്. ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ കഥാപാത്രമാണ്. പലരും ട്രെയിലർ പുറത്തിറങ്ങിയ ശേഷം എന്റെ കഥാപാത്രം എന്തായിരിക്കും എന്നതിനെ കുറിച്ച് ഊഹിക്കുന്നുണ്ട്.'

പ്രിയന്റെ അവിഹിതമാണോ?

'പ്രിയന്റെ അവിഹിതം എന്നുള്ള തരത്തിലൊക്കെയാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. പക്ഷെ ഞാൻ പ്രിയന്റെ കുടുംബം തകർക്കാൻ വരുന്ന കഥാപാത്രമൊന്നുമല്ല. ലൈറ്റ് ഹാർട്ടഡായ സിനിമയാണ്. പിന്നെ പാപ്പനാണ് വരാനുള്ള മറ്റൊരു സിനി. വലിയ പ്രാധാന്യമുള്ള മുഴുനീള കഥാപാത്രമൊന്നുമല്ല.'

'പക്ഷെ ജോഷി സാർ വിളിച്ചാൽ പാസിങ് സീനായാലും ഞാൻ ചെയ്യും. മറിയം എന്നുള്ള അത്രയും ശക്തമായ ഒരു സ്ത്രീ കഥാപാത്രം എനിക്ക് സമ്മാനിച്ച സംവിധായകനാണ് ജോഷി സാർ. അദ്ദേഹം വളരെ കാർക്കശക്കാരനാണെന്ന് എല്ലവരും പറയുന്നത് കേട്ടിട്ടുണ്ട്.'

'പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. പലപ്പോഴും റേഡിയോ ജോക്കി ലൈഫ് ഒഴിവാക്കണമെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ അതേസമയം ആ റേഡിയോ ലൈഫ് എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന സ്ഥലമാണ്.'

ദുബായ് ജീവിതം

'നമ്മളെ ആളുകൾ എപ്പോഴും കേൾക്കുന്നുണ്ടാകും. നമ്മൾ ആശയങ്ങൾ പങ്കുവെക്കുമ്പോൾ അവർ നമ്മളോട് തിരിച്ച് പ്രതികരിക്കും. ചിലപ്പോഴൊക്കെ പലരുടേയും ജീവിതത്തോട് എനിക്ക് എന്റെ ലൈഫ് സാമ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. മകനൊപ്പം ചിലവഴിക്കാനുള്ള സമയം കുറയുന്നുവെന്ന് തോന്നിയിട്ടില്ല.' ‍

'ഞാൻ അവനെ അധികം സ്നേഹിക്കുന്നതിനോട് അവനും താൽപര്യമില്ല. എന്റെ കുട്ടിക്കാലത്ത് എന്റെ മാതാപിതാക്കൾ എന്നെ അധികം സ്നേഹിക്കുകയോ അങ്ങനൊന്നും ചെയ്തിട്ടില്ല. സ്ട്രിക്ടായിരുന്നു.'

'അതുകൊണ്ട് എന്റെ മകനെ സ്നേഹിക്കണം അവനെ എപ്പോഴും കൊഞ്ചിക്കണം എന്നൊക്കെ തോന്നും അവന് പക്ഷെ അതൊന്നും ഇഷ്ടമല്ല' നൈല ഉഷ പറയുന്നു.

Read more about: nyla usha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X