പാപ്പനെ മറ്റൊരു ചിത്രവുമായി താരതമ്യം ചെയ്യാൻ കഴിയില്ല, പാപ്പൻ കണ്ട ശേഷം നമ്മുടെ ഉള്ളിൽ സുരേഷേട്ടനാവുമെന്ന് നൈല

മലയാളികളുടെ പ്രിയ നടൻ സുരേഷ് ​ഗോപിയുടെ പുതിയ ചിത്രമാണ് പാപ്പൻ. ഒരു കാലത്ത് ആരാധകരെ ആവേശം കൊള്ളിക്കുന്ന മാസ് ഡയലോ​ഗുകളും ആക്ഷൻ രം​ഗങ്ങളുമായാണ് ഒരോ സിനിമയിലൂടെ താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. വീണ്ടും ഒരു നീണ്ട ഇടവേളക്ക് ശേഷം പാപ്പനിലൂടെ പൊലീസ് വേഷത്തിൽ എത്തുകയാണ് സുരേഷ് ​ഗോപി. ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് ഇറങ്ങിയപ്പോഴെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

സുരേഷ് ​ഗോപിയുടെ നായികയായി എത്തുന്നത് നൈല ഉഷയാണ്. പാപ്പൻ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാ​ഗമായി നടത്തിയ പ്രസ്സ് മീറ്റിൽ നൈല നൽകിയ മറുപടി ഏറെ ശ്രദ്ധ നേടുകയാണ്. സുരേഷ് ഗോപി പണ്ട് ചെയ്തത് പോലെ മാസ് കാണിക്കുന്ന പൊലീസുകാരന്‍ തന്നെയാണോ 'പാപ്പന്‍' എന്നായിരുന്നു നൈലയോട് ചോദിച്ചത്.

pappan

'പാപ്പന്‍' കണ്ട് കഴിയുമ്പോൾ നമ്മുടെ ഉള്ളിലൊക്കെ സുരേഷേട്ടന്‍ എന്ന പാപ്പനായിരിക്കും, ഈ ചിത്രത്തെ മറ്റൊരു ചിത്രവുമായി താരതമ്യം ചെയ്യാന്‍ പറ്റില്ലെന്ന് നൈല പറഞ്ഞു. 'ഞങ്ങള്‍ ഈ സിനിമയുടെ പ്രീവ്യൂ കണ്ടു. ചിത്രം കണ്ടപ്പോൾ എനിക്ക് മനസിലായത്, ഇതുവരെ കാണാത്ത ഒരു സുരേഷേട്ടനെയാണ് ഈ ചിത്രത്തിലൂടെ എനിക്ക് കാണാൻ കഴിഞ്ഞത്'.

അദ്ദേഹത്തെ ഒരു കാലഘട്ടത്തില്‍ ഭയങ്കര ദേഷ്യക്കാരനായ യുവാവായി ആണ് നമ്മള്‍ സിനിമകളില്‍ കണ്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ പാപ്പന്റെ ട്രെയ്‌ലറും പോസ്റ്ററുമൊക്കെ കാണുമ്പോള്‍ സുരേഷേട്ടന്റെ കഥാപാത്രത്തെക്കുറിച്ച് ഒരുപാട് സംശയങ്ങള്‍ ഉണ്ടാവാം. സിനിമയിൽ ഫുള്‍ ടൈം പൊലീസ് ഇന്‍സ്പെക്ടര്‍ ആണോ, അതോ അദ്ദേഹത്തിനൊരു പാസ്റ്റ് ഉണ്ടോ എന്നൊന്നും നിങ്ങള്‍ക്ക് അറിയില്ല. അതൊക്കെ നിങ്ങള്‍ തിയേറ്ററില്‍ പോയി കാണണം എന്നും നൈല പറഞ്ഞു..

ഒരുപാട് അഭിനേതാക്കൾ ഒത്തുചേരുന്ന ഒരു സിനിമ കൂടിയാണ് പാപ്പൻ, പക്ഷെ ഈ സിനിമ കണ്ട് കഴിയുമ്പോൾ സുരേഷേട്ടന്‍ എന്ന പാപ്പനായിരിക്കും നമ്മുടെ ഉള്ളിൽ ഉണ്ടാവുക. ഞാനും ഒരു സുരേഷ് ഗോപി ഫാനാണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ പാപ്പനെ പോലൊരു സിനിമ ഇതുവരെ വന്നിട്ടില്ല.

ജോഷി സാറിന്റെയും സുരേഷേട്ടന്റെയും വേറെ തന്നെ ഒരു സിനിമയാണ് പാപ്പന്‍. ഈ ചിത്രത്തെ മറ്റൊരു ചിത്രവുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല,' നൈല ഉഷ പറഞ്ഞു.

വമ്പന്‍ താര നിരയാണ് മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അണിനിരക്കുന്നത്. ഏഴ് വർഷത്തിന് ശേഷം സുരേഷ് ​ഗോപിയും ജോഷിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്.

ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകളാണ്. മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. ജൂൺ 29 നാണ് ചിത്രം റിലീസ് ആകുന്നത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ആണ് "പാപ്പൻ" ഒരുങ്ങുന്നത് . ആർജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.

More from Filmibeat

Read more about: nyla usha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X