12ാം വയസ്സിൽ അച്ഛൻ മരിച്ചു, ഉത്തരവാദിത്വം ഏറ്റെടുത്ത് അമ്മ, ദുബായ് യാത്രയെ കുറിച്ച് നൈല
ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ് നൈല ഉഷ. 2013 ൽ മമ്മൂട്ടി ചിത്രമായ കുഞ്ഞനന്ദന്റെ കട എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം പിന്നീട് പ്രത്യക്ഷപ്പെട്ടത് കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളുമായിട്ടാണ്. ഏറ്റവും ഒടുവിൽ പുറത്തു വന്ന പൊറിഞ്ചു മറിയം ജോസ് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അവതാരകയിൽ നിന്നാണ് നൈല അഭിനയത്തിലേയ്ക്ക് എത്തുന്നത്. തനി തിരുവനന്തപുരത്തുകാരിയായ നൈല വിദേശത്തുളള എഫ്എം സ്റ്റേഷനിൽ ആർജെയായതിനെ കുറിച്ചി വെളിപ്പെടുത്തുകയാണ്. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചെറുപ്പം മുതലെ വിദേശത്തായിരുന്ന നൈല എല്ലാ അവധിക്കാലത്തും അപ്പുപ്പന്റെ നാടായ വെളളായണിയിലെത്തും. പിന്നീട് നാലാം ക്ലാസ് മുതൽ നാട്ടിലുള്ള സ്കൂളിലായിരുന്നു പഠിച്ചത്. 10ാം ക്ലാസ് വരെ ഹോളി ഏഞ്ചൽസ് കോൺവെന്റ് സ്കൂളിലായിരുന്നു പഠനം. പ്രീഡിഗ്രി, ഡിഗ്രി പഠനം ആൾ സെയിന്റ്സ്കോളേജിൽ, പിജിയെ കുറിച്ച് ചിന്തിച്ചിരിക്കവെയാണ് ടെക്നോ പാർക്കിലെ കമ്പനിയിൽ എച്ച് ആർ വിഭാഗത്തിൽ ജോലി ലഭിക്കുന്നത്, അങ്ങനെ 21ാം വയസ്സിൽ ആദ്യ ജോലി ലഭിച്ചു- നടി പറഞ്ഞു.

ആദർശവനായ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു അച്ഛൻ. വീട്ടിൽ നിന്ന് അച്ഛൻ മാത്രമായിരുന്നു രാഷ്ട്രീയ പ്രവർത്തനത്തിൽ. 42ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്നാണ് അച്ഛൻ മരിക്കുന്നത്. അന്ന് എനിയ്ക്ക് 12 ാംവയസ്സായിരുന്നു പ്രായം. അച്ഛന്റെ എല്ലാ ഉത്തരവാദുത്വങ്ങളും അമ്മ ഏറ്റെടുത്തു.തനി, നാട്ടിൻപ്പുറത്തുകാരിയാണ് അമ്മ. അച്ഛന്റെ വേർപാടിന് ശേഷം ഞാൻ കണ്ടത് ശക്തയായ ഒരു അമ്മയെ ആണ്. അമ്മയ്ക്ക് ലഭിച്ച ശക്തി ഇപ്പോഴും നഷ്ടപ്പെട്ടില്ല. ഇപ്പോഴും എന്റെ പേരിനോടൊപ്പമുണ്ട്.
Recommended Video

ഒരു ദിവസം ദുബായിൽ നിന്ന് ഒരു കോൾ വരുന്നു. ദുബായി ഷോപ്പിങ് ഫെസ്റ്റ് ഷോ ചെയ്യാനായിരുന്നു അത്. ആ സമയത്ത് പ്രമുഖ ചാനലിൽ ഒരു ഷോ ചെയ്യുന്നുണ്ട്. ചെറിയ വരുമാനമുണ്ട്. അമ്മയെ ആശ്രയിക്കാതെ സ്വന്തം കാര്യങ്ങൾ ചെയ്യണമെന്ന് തിരിച്ചറിവിലാണ് എല്ലാം. വീണ്ടും ദുബായിലേയ്ക്ക് പറന്നു. ഒറ്റക്കായിരുന്നു യാത്ര. 45 ദിവസം അവിടെ നിന്നു. തിരികെ വന്നപ്പോൾ വീണ്ടും ആ നഗരം കാണാൻ കഴിയില്ലെന്നുളള സങ്കടം തോന്നി.

നാട്ടിലെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഒരു ഫോൺകാൾ വന്നു. വിളിച്ചത് അറേബ്യൻ റേഡിയോ നെറ്റ് വർക്ക് സ്റ്റേഷൻ പ്രോഗ്രാം തലവൻ അജിത് മേനോൻസാർ ആയിരുന്നു. ദുബായിയിൽ ഒരു മലയാളം റേഡിയോ സ്റ്റേഷൻ തുടങ്ങുന്നു എന്നായിരുന്നു പറഞ്ഞത്. ആദ്യം ആരെങ്കിലും കളിയാക്കാൻ വിളിക്കുന്നതാണെന്ന് വിചാരിച്ചു. എന്നാൽ പിന്നീട് സാർ വീണ്ടും വിവരിച്ചു.

ദുബായിൽ ഒറ്റയ്ക്ക് ജോലി ചെയ്യുന്നതിന്റെ എല്ലാ ആകുലതയും അമ്മയ്ക്ക് ഉണ്ടായിരുന്നു. ഒടുവിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അമ്മ സമ്മതിച്ചു. ഇന്റർവ്യുവിന് എത്തുമ്പോൾ ഉദ്യോഗാർത്ഥികളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. ഞാൻ അജിത് സാറിനെ വിളിച്ചു. ദുബായ് നഗരമാണ് എന്നെ വല്ലാതെ ആകർഷിച്ചത്.ഇരുപത്തിരണ്ടാം വയസിൽ രണ്ടാം ജോലി. പതിനഞ്ചു വർഷമായി ദുബയി വാസിയായിട്ട്. ദുബായ് നഗരം ഒരു പ്രാവശ്യം കണ്ടാൽ ഇതുവരെ കണ്ടതല്ല ലോകമെന്ന് തിരിച്ചറിയും- നൈല ഉഷ പറയുന്നു.


Click it and Unblock the Notifications











