ഡോക്ടർ ചികിത്സിച്ച് എന്റെ മകന്റെ ഭാവി കളഞ്ഞു; മകനില്ലാതെ എനിക്കൊന്നിനും പറ്റില്ല; ഓമന ഔസേഫ്

സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ഓമന ഔസേഫ്. നിലവിളക്ക് എന്ന സീരിയലിലൂടെയാണ് ഓമന ജനശ്രദ്ധ നേടുന്നത്.
സിനിമകളിലും ഓമന ഔസേഫ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വെറുതെ ഒരു ഭാര്യ ഉൾപ്പെടെയുള്ള സിനിമകൾ ഇതിന് ഉദാഹരണമാണ്. അഭിനയ രം​ഗത്ത് പഴയത് പോലെ സജീവമായി ഓമനയെ ഇപ്പോൾ കാണുന്നില്ല. ജീവിതത്തിൽ നേരിട്ട വിഷമകരമായ ഘട്ട‌ത്തെക്കുറിച്ച് സംസാരിക്കുകയാണ് ഓമന ഔസേഫ് ഇപ്പോൾ. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിലാണ് തന്റെ മകന്റെ അസുഖത്തെക്കുറിച്ച് ഓമന സംസാരിച്ചത്.

പത്ത് വയസ് വരെ അവന് ഒരു അസുഖവും ഇല്ലായിരുന്നു. ഓടി ന‌ടന്നിരുന്ന മോനാണ്. പത്ത് വയസുള്ളപ്പോൾ അവനൊരു പനി വന്നു. കാലിന് നീരുണ്ടായിരുന്നു. ഡോക്ടറെ കാണിച്ചു. അപ്പോൾ എന്റെ അമ്മ മരിച്ചിട്ട് ഏഴ് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ഡോക്ടറെ കാണിച്ചപ്പോൾ ഇപ്പോൾ ആശുപത്രിയിൽ അഡ്മിറ്റാകണമെന്ന് പറഞ്ഞു. അമ്മാമ്മയുടെ അ‌ടുത്ത് പെൺമക്കളെ നിർത്തി ഞാൻ മോനെയും കൊണ്ട് ആശുപത്രിയിൽ അഡ്മിറ്റാക്കി.

Actress Omana Ouseph

മൂന്നര വർഷം അയാളുടെ ചികിത്സയിലായിരുന്നു. രണ്ടാമതൊരു ഡോക്ടറുടെ അഭിപ്രായം തേടാഞ്ഞതെന്താണെന്ന് ഇന്ന് പലരും ചോദിക്കും. ഇന്നത്തെ പോലെ അന്ന് ബോധമില്ലായിരുന്നെന്ന് ഓമന പറയുന്നു. ഇത് കേരളത്തിലെ നമ്പർ വൺ ഡോക്ടറാണ്. പക്ഷെ ഇയാൾക്ക് പറ്റിയ അബദ്ധങ്ങൾ പലതും പിന്നീടാണ് നമ്മൾ അറിയുന്നത്. മൂന്ന് നാല് കേസ് ഇങ്ങനെ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇപ്പോഴും അയാൾ വർക്ക് ചെയ്യുന്നുണ്ടെന്നാണ് പറയുന്നത്.

ആ മനുഷ്യൻ എന്റെ മകന്റെ ഭാവി കളഞ്ഞു. അതെന്നും ഒരു തീരാ ദുഖമല്ലേ. ഒരു അമ്മയല്ലേ ഞാൻ. മറ്റുള്ളവർക്ക് തന്നെ അവനെ കാണുമ്പോൾ ഭയങ്കര വിഷമമാണ്. മകനില്ലെങ്കിൽ എനിക്കൊന്നിനും പറ്റില്ല. അതവൻ അഹങ്കാരത്തോടെ തന്നെ പറയുമെന്നും ഓമന ചിരിയോടെ ചൂണ്ടിക്കാട്ടി. മറ്റൊരു ഡോക്ടറുടെ ചികിത്സ മകന് സഹായകരമായതിനെക്കുറിച്ചും ഓമന സംസാരിച്ചു.

Actress Omana Ouseph

മെഡിക്കൽ ട്രസ്റ്റിൽ സൗമിനി ജോസഫ് എന്ന നല്ല ലേഡി ഡോക്ടറെ കാണിച്ചു. എല്ലാ ‌ടെസ്റ്റും കഴിഞ്ഞിട്ടേ മരുന്ന് തരൂ എന്ന് അവർ പറഞ്ഞു. അവർ എല്ലാ ടെസ്റ്റും ചെയ്തു. റിസൽട്ട് കണ്ടപ്പോൾ എനിക്കൊന്നും മനസിലാകുന്നില്ല, ഓമന എത്രയും പെട്ടെന്ന് ഡോക്ടർ ജോയ് ഫിലിപ്പിനെ കാണെന്ന് പറഞ്ഞു. ആ ഡോക്ടർ അങ്ങനെയൊരു വഴി തുറന്ന് തന്നത് വളരെ നന്നായി.

ഡോക്ടർ ജോയ് ഫിലിപ്പ് പറഞ്ഞത്, കുറച്ച് കൂടി മുമ്പായിരുന്നെങ്കിൽ നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാമായിരുന്നു എന്നാണ്. എന്നിട്ടും ഡോക്ടറുടെ പരാമവധി പരിശ്രമത്തിൽ നീരൊക്കെ മാറി. പതുക്കെ എണീറ്റ് നടക്കാൻ‌ തുടങ്ങി. പിന്നീടൊരിക്കൽ മൂന്നര വർഷം മകൻ കിടപ്പിലായെന്നും ഓമന പറയുന്നു.

ഒരിക്കൽ മരുന്ന് നിർത്തിയതാണ് ഇതിന് കാരണമായതെന്നും ഓമന വ്യക്തമാക്കി. അഭിനയിക്കാൻ അവസരങ്ങൾ ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴെന്നും ഓമന ഔസേഫ് പറയുന്നുണ്ട്. വർക്ക് ചെയ്യുന്നതാണ് തനിക്ക് ഊർജം എന്നാലിപ്പോൾ അധികം വർക്കുകൾ ഇല്ല. താനൊക്കെ സിനിമാ രം​ഗത്ത് പഴയ ആൾക്കാരായെന്നും ഓമന ഔസേഫ് പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X