ബിഗ് ബോസ് മത്സരാര്‍ത്ഥി ഓവിയയുടെ ലിപ് ലോക്ക്, സെക്‌സ് രംഗങ്ങള്‍! 90 എംഎല്‍ ട്രെയിലര്‍ ഞെട്ടിക്കും

തെന്നിന്ത്യയിലും ബിഗ് ബോസ് ഹരമായി തുടങ്ങിയിരിക്കുകയാണ്. തമിഴില്‍ കമല്‍ ഹാസന്‍ അവതാരകനായി എത്തിയ ബിഗ് ബോസ് തമിഴിന്റെ ആദ്യ സീസണിലുണ്ടായിരുന്ന മത്സരാര്‍ത്ഥി ഓവിയ കേരളത്തിലടക്കം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മറ്റൊരു മത്സരാര്‍ത്ഥിയായ ആരവിനോട് ഓവിയയ്ക്ക് തോന്നിയ പ്രണയവും ബിഗ് ബോസ് ഹൗസിനുള്ളിലെ ആത്മഹത്യ ശ്രമവുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. ഇടയ്ക്ക് മത്സരത്തില്‍ നിന്നും പുറത്ത് പോയ ഓവിയയ്ക്ക് പുറത്ത് വലിയ ആരാധക പിന്‍ബലമുണ്ടായിരുന്നു.

ഇപ്പോള്‍ വീണ്ടും ഓവിയ വാര്‍ത്തകളില്‍ നിറയുന്നത് പുതിയ സിനിമയുടെ പേരിലാണ്. 90 എംഎല്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് ഓവിയയുടേതായി വരാനിരിക്കുന്നത്. കോമഡി ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സ്വതന്ത്രയായി ജീവിക്കുന്ന പെണ്‍കുട്ടികളുടെ കാഴ്ചപാടുകളും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം.

oviya-s-90-ml

സെന്‍സറിംഗ് പൂര്‍ത്തിയായതിന് പിന്നാലെ സിനിമയില്‍ നിന്നും ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രണയം, വിവാഹം, സെക്‌സ് എന്നിങ്ങനെ മോഡേണ്‍ യുഗത്തിലെ പെണ്‍കുട്ടികള്‍ ചെയ്യുന്നതെല്ലാം അതുപോലെ പകര്‍ത്തിയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. അഡള്‍റ്റ് ഓണ്‍ലി ആണെന്നും ഹെഡ് ഫോണ്‍ ഉപയോഗിക്കണമെന്നും ട്രെയിലറില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഓവിയയുടെ ലിപ് ലോക്കും സെക്‌സ് രംഗങ്ങളുമെല്ലാം ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ട്രെയിലറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഓവിയയില്‍ നിന്നും ഇത്തരമൊരു സിനിമ പ്രതീക്ഷിച്ചിട്ടില്ലെന്നും ഇത് ലേശം കടുത്ത് പോയെന്നും ചിലര്‍ പറയുന്നു. പോണ്‍ സിനിമയെക്കാള്‍ വൃത്തികെട്ട അവസ്ഥയാണിതെന്നും ഇന്‍ഡസ്ട്രിയെ ഇത് ബാധിക്കുമെന്നുമാണ് വേറെ ചിലരുടെ വിമര്‍ശനം.

ചിമ്പു ആദ്യമായി സംവിധാന സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്‍സന്‍ പോള്‍, മസൂം ശങ്കര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഫെബ്രുവരി 22 ന് സിനിമ തിയറ്ററുകളിലേക്ക് റിലീസിനെത്തുകയാണ്. 90 എംഎല്‍ എന്ന ചിത്രത്തിനൊപ്പം തമിഴില്‍ തന്നെ നിര്‍മ്മിക്കുന്ന നാലോളം ചിത്രങ്ങളാണ് ഓവിയയുടേതായിട്ട് വരാനിരിക്കുന്നത്.

Read more about: oviya ഓവിയ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X