വിവാഹത്തിന് മുന്‍പ് അത് ചെയ്യണമെന്ന് ആഗ്രഹിച്ചു! സുനിലുമായിട്ടുള്ള വിവാഹത്തെ കുറിച്ച് പാരിസ് ലക്ഷ്മി

നര്‍ത്തികയും അഭിനേത്രിയുമായ പാരിസ് ലക്ഷ്മി വളരെ കുറഞ്ഞ കാലം കൊണ്ടാണ് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. മമ്മൂട്ടിയുടെ ബിഗ് ബി യില്‍ ഡാന്‍സറായിട്ടാണ് നടി എത്തിയത്. പിന്നീട് ബാംഗ്ലൂര്‍ ഡെയിസിലെ മിഷേല്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് കൈനിറയെ അവസരങ്ങളായിരുന്നു ലക്ഷ്മിയെ തേടി എത്തിയത്.

ഇപ്പോള്‍ കഥകളി കലാകാരനായ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കഴിയുകയാണ് നടി. നൃത്ത ക്ലാസുകളും മറ്റ് പരിപാടികളുമൊക്കെയായി സജീവമായി കഴിയുകയാണ്. ഇതിനിടെയാണ് ലോക്ഡൗണ്‍ വരുന്നത്. സുനിലിനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് ജീവിതത്തിലുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറയുകയാണ് നടി. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാരിസ് ലക്ഷ്മി മനസ് തുറക്കുന്നത്.

പാരിസ് ലക്ഷ്മി പറയുന്നതിങ്ങനെ

പത്ത് വയസ് മുതല്‍ ഒരു ഡാന്‍സറുടെ ആക്ടിവിറ്റിയായിരുന്നു എനിക്ക്. ഭരതനാട്യം പഠിക്കാന്‍ തുടങ്ങി. അതിനിടയില്‍ സുനിലേട്ടനെ പരിചയപ്പെട്ടു. എനിക്ക് വിവാഹം ചെയ്യണമെന്നുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ വളരെ യങ് ആയിരുന്നു. 19 വയസേ ഉണ്ടായിരുന്നുള്ളു. ഒരു തീരുമാനം എടുക്കുന്നത് ബുദ്ധിമുട്ടായിരുന്നു. പെട്ടെന്ന് തീരുമാനം എടുത്തില്ല. കുറേ ആലോചിച്ചു. ആ സമയത്ത് എന്റെ വിസ തീര്‍ന്നു. അപ്പോള്‍ പേരന്‍സിനൊപ്പം തിരികെ പാരിസില്‍ പോയി. ഞാന്‍ വളരെ യങ് ആയത് കൊണ്ട് അവര്‍ക്കും എന്റെ തീരുമാനത്തില്‍ അത്ര ഉറപ്പ് തോന്നിയില്ല.

പാരിസ് ലക്ഷ്മി പറയുന്നതിങ്ങനെ

എന്റെ മാതാപിതാക്കള്‍ അത്ര സമ്പന്നരല്ല. എല്ലാ സേവിങ്‌സും ഉപയോഗിച്ചാണ് ഇന്ത്യയില്‍ വന്ന് പോകുന്നത്. സുനിലേട്ടനെ വിവാഹം ചെയ്യാന്‍, പാരിസില്‍ നിന്ന് കേരളത്തിലേക്ക് വരാനുള്ള ഫ്‌ളൈറ്റ് ടിക്കറ്റിനും വിസയ്ക്കും ചിലവിനുള്ള പണത്തിനായി അവരോട് ചോദിക്കാന്‍ തോന്നിയില്ല. പിന്നെ എനിക്ക് പതിനെട്ട് വയസ് കഴിഞ്ഞല്ലോ. അത് കൊണ്ട് സ്വന്തമായി പണം സമ്പാദിക്കണമായിരുന്നു. ഒരു വര്‍ഷമെടുത്താണ് എനിക്കത് ചെയ്യാനായത്. പാരിസില്‍ കുറേ പെര്‍ഫോമന്‍സ് ചെയ്തു. പിന്നെ എനിക്ക് ഭരതനാട്യം പ്രാക്ടീസ് ചെയ്യാന്‍ പറ്റിയ സ്ഥലമോ സൗകര്യമോ വീട്ടില്‍ ഉണ്ടായിരുന്നില്ല.

Recommended Video

Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam
പാരിസ് ലക്ഷ്മി പറയുന്നതിങ്ങനെ

പ്രാക്ടീസ് മുടക്കുന്നതിനെ കുറിച്ച് എനിക്ക് ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ബീച്ചിനടുത്തുള്ള ഒരു സ്ഥലത്തെ കുറിച്ച് അച്ഛന്‍ പറഞ്ഞ് തന്നു. രണ്ട് റസ്റ്റോറന്റിന് ഇടയിലുള്ള ഓപ്പണ്‍ സ്‌പേസ് ആണ്. നിറയെ ടൂറിസ്റ്റുകള്‍ വരുന്ന സ്ഥലമായതിനാല്‍ അവിടെ പെര്‍ഫോമന്‍സ് ചെയ്താല്‍ കുറേ പേര്‍ കാണുമെന്ന് അച്ഛന്‍ പറഞ്ഞു. എനിക്ക് ഒരു പെര്‍ഫോമന്‍സ് എക്‌സ്പീരിയന്‍സും ആകും. അങ്ങനെ ഞാന്‍ അവിടെ പോയി. ഞാന്‍ ഡാന്‍സ് ചെയ്യുന്നത് കണ്ട് കുറേ പേര്‍ അത് കാണാനെത്തി.

 പാരിസ് ലക്ഷ്മി പറയുന്നതിങ്ങനെ

ദൂരെ സ്ഥലങ്ങളില്‍ നിന്ന് പോലും എന്റെ ഡാന്‍സ് കാണാന്‍ വന്നവരുണ്ടായിരുന്നു. ഞാന്‍ ഡാന്‍സ് ചെയ്യുന്നതിന്റെ മുന്‍പില്‍ ഒരു ബാസ്‌കറ്റ് വെച്ചിരുന്നു. ഡാന്‍സ് ഇഷ്ടമായവര്‍ എനിക്ക് സംഭാവനങ്ങള്‍ നല്‍കി. ഞാന്‍ ആരോടും പണം ആവശ്യപ്പെട്ടില്ല. അവര്‍ക്കെന്റെ ഡാന്‍സ് ഇഷ്ടമായത് കൊണ്ട എന്തെങ്കിലും തുക ആ ബാസ്‌കറ്റില്‍ ഇടും. മൂന്ന് മാസം എല്ലാ ദിവസവും അഞ്ചാറ് മണിക്കൂറുകള്‍ ഞാന്‍ അവിടെ തന്നെയായിരുന്നു. അങ്ങനെ ചെറുതായി പൈസ ഞാന്‍ ഉണ്ടാക്കി. ആ ഒരു വര്‍ഷം എനിക്ക് വലിയ ടഫ് ആയിരുന്നു.

പാരിസ് ലക്ഷ്മി പറയുന്നതിങ്ങനെ

ആ സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്ത് പോകുമ്പോള്‍ ഒരു സിംഗിള്‍ യൂറോ പോലും ഞാന്‍ ചിലവാക്കുമായിരുന്നില്ല. എല്ലാം സേവ് ചെയ്യുമായിരുന്നു. അങ്ങനെ ഒരു വര്‍ഷമെടുത്ത് ഞാന്‍ അതിനുള്ള പണം ഉണ്ടാക്കി. അങ്ങനെയാണ് ഞാന്‍ പിന്നെ കേരളത്തില്‍ വന്നതും സുനിലേട്ടനെ വിവാഹം കഴിച്ചതും. രണ്ട് പേരും ആര്‍ട്ടിസ്റ്റുകളായതിനാല്‍ പെര്‍ഫോം ചെയ്താണ് ജീവിക്കുന്നത്. വിവാഹത്തിന് മുന്‍പേ ഞങ്ങള്‍ക്ക് ഭരതനാട്യവും കഥകളിയും ഒരുമിക്കുന്ന ഡ്യൂവറ്റ് ചെയ്യണമെന്നുണ്ടായിരുന്നു. ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് ചെയ്ത 'സംഗമം കൃഷ്ണമയം' സംഭവിക്കുന്നത് അങ്ങനെയാണ്. 2013 ലാണ് ആദ്യമായി ഞങ്ങള്‍ ഇത് വേദിയില്‍ അവതരിപ്പിച്ചത്. അത് ക്ലിക്ക് ആയി. പിന്നെ ആളുകള്‍ ക്ഷണിക്കാറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X