നാല് മാസത്തിനു ശേഷം പാർവതി തിരിച്ചെത്തി!! ആവേശത്തോടെ സ്വീകരിച്ച് ആരാധകർ..

നാല് മാസത്തിനു ശേഷമാണ് സോഷ്യൽ മീഡിയയിൽ പാർവതി തിരിച്ചെത്തുന്നത്

മലയാള സിനിമയിൽ ശക്തരായ സ്ത്രീകഥാപാത്രങ്ങൾ അതിന്റേതായ തന്മയത്തോടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന താരമാണ് പാർവതി. സിനിമയിൽ മാത്രമല്ല യഥാർഥ ജീവിതത്തിലും പാർവതി അങ്ങനെ തന്നെയാണ്. തനിയ്ക്ക് പറയാനുള്ളത് ആർക്കും മുന്നിലും തുറന്നു പറയാൻ താരത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ല. അതിനാൽ തന്നെ വിവാദങ്ങളും വിമർശനങ്ങളും ഒന്നിനു പുറകെ ഒന്നായി താരത്തെ തേടിയെത്തുന്നത്.

കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ സൈബർ ആക്രമണം പാർവതിയ്ക്ക് നേരിടേണ്ടി വന്നു. താരത്തിന്റെ സിനിമകളേയും ഇതു ബാധിച്ചിരുന്നു യൂട്യൂബിൽ പുറത്തിറങ്ങുന്ന പാട്ടുകൾക്ക് ഡിസ്ലൈക്കിന്റേയും വിമർശനങ്ങളുടേയും പെരുമഴയായിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ താരം സമൂഹ മാധ്യമങ്ങളിൽ നിന്ന് മാറി നിന്നിരുന്നു. ഇപ്പോൾ വീണ്ടും തിരികെ വന്നിരിക്കുകയാണ്. രണ്ടാം വരവ് ഗംഭീരമായിരിക്കുകയാണ്.

നാലു മാസത്തിനു ശേഷം

നാലു മാസത്തിനു ശേഷം

കഴിഞ്ഞ വർഷമായിരുന്നു യാതൊരു മുന്നറിയിപ്പും കൂടാതെയായിരുന്നു പാർവതി ഇൻസ്റ്റഗ്രാമിൽ നിന്ന് ബ്രേക്കെടുത്തത്. കുറച്ചു നാളത്തേയ്ക്ക് ഉണ്ടാകില്ല എന്ന് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ജനങ്ങളെ അറിയിച്ച ശേഷമായിരുന്നു താരത്തിന്റെ പിൻമാറ്റം. ഇന്ന് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ കത്തികയറുന്ന സമയത്തായിരുന്നു താരത്തിന്റെ പിൻമാറ്റം.

 പ്രേക്ഷകരിൽ മാറ്റം

പ്രേക്ഷകരിൽ മാറ്റം

പാർവതിയുടെ തിരിച്ച് വരവ് ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്. വീണ്ടും തിരികെ എത്തിയെന്നുള്ള താരത്തിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ സന്തോഷം പങ്കുവെച്ച് സുഹൃത്തുക്കളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾക്കുളളിലാണ് സന്തോഷം പ്രകടിപ്പിച്ച് ആളുകൾ രംഗത്തെത്തിയിരിക്കുന്നത്. തിരിച്ചെത്തിയതിൽ ഒരുപാട് സന്തോഷമുണ്ടെന്നും മിസ്സ് ചെയ്യുന്നുണ്ടെന്നുമുളള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. പ്രേക്ഷകർ മാത്രമല്ല സിനിമരംഗത്തുളളവരും പാർവതിയുടെ തിരിച്ചു വരവിന്മേൽ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.

 വ്യത്യസ്തമായ പോസ്റ്റ്

വ്യത്യസ്തമായ പോസ്റ്റ്

ഇൻസ്റ്റഗ്രാമിലെ സജീവ സാന്നിധ്യമായിരുന്നു പാർവതി. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും കാഴ്ചപ്പാടുകളും ,യാത്ര അനുഭവങ്ങളും താരം ഇൻസ്റ്റഗ്രാം പേജിലൂടെ തന്റെ ആരാധകരുമായി പങ്കുവെയ്ക്കുമായിരുന്നു. നെഗറ്റീവും പോസിറ്റീവുമായിട്ടുള്ള നിരവധി പ്രതികരണങ്ങൾ താരത്തെ തേടിയെത്തിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമുളള താരത്തിന്റെ രണ്ടാം വരവ് ഗംഭീരമായിരിക്കുകയാണ്. വ്യത്യസ്ത തരത്തിലുളള താരത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ റീ എൻട്രി. ഇൻസ്റ്റഗ്രാം പോസ്റ്റിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

ഉയരെ പോലെ ഉയർന്ന് വന്ന്  പാർവതി

ഉയരെ പോലെ ഉയർന്ന് വന്ന് പാർവതി

അഞ്ജലി മേനോൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ കൂടേയ്ക്ക് ശേഷം പാർവതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തിൽ ഇരയായ പെൺകുട്ടിയുടെ കഥ ഉയർന്നെഴുന്നേൽപ്പിന്റെ കഥ പറയുന്ന ചിത്രത്തിൽ ടൊവിനോ. ആസിഫ് അലി എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുമ്ട്. ബേബി-സഞ്ജയ് തിരക്കഥ തയ്യാറാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X