Don't Miss!
- News
18000 ജീവനക്കാരെ പുറത്താക്കാന്‍ ആമസോണിന് ചെലവ് 5200 കോടി; കമ്പനിക്ക് താങ്ങില്ല!!
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ഞാനൊരു അഹങ്കാരി ആയിരുന്നു, ജയറാം എങ്ങനെ ഇഷ്ടപ്പെട്ടു എന്നറിയില്ല; തന്റെ ദേഷ്യത്തെ കുറിച്ച് പാര്‍വതി ജയറാം
ജയറാമുമായിട്ടുള്ള വിവാഹത്തോടെയാണ് നടി പാര്‍വതി അഭിനയത്തില്‍ നിന്നും മാറി നിന്നത്. പിന്നീട് രണ്ട് മക്കള്‍ക്ക് ജന്മം കൊടുത്തതോടെ അവരുടെ കാര്യങ്ങള്‍ നോക്കി നടപ്പായി. പാര്‍വതി സിനിമയിലേക്ക് തിരിച്ച് വരുന്നത് എന്നാണെന്ന് നോക്കി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടയില്‍ ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് പാര്‍വതി ജയറാം..
ഭയങ്കര ദേഷ്യമുള്ള ആളായിരുന്നു ഞാനെന്നാണ് പാര്‍വതി അഭിമുഖത്തില്‍ പറഞ്ഞത്...
'കുട്ടികള്‍ ജനിക്കുന്നതിന് മുന്‍പായിരുന്നു കൂടുതല്‍ ദേഷ്യം. അവര്‍ വന്നതോടെയാണ് അതില്‍ മാറ്റം ഉണ്ടായത്. ശരിക്കും പറഞ്ഞാല്‍ ഞാനൊരു അഹങ്കാരി ആയിരുന്നു. ജയറാം എങ്ങനെ ഇഷ്ടപ്പെട്ടു എന്നറിയില്ല. പിന്നെ എന്റെ ദേഷ്യമൊക്കെ ഇത്തിരി കുറഞ്ഞത് അനിയത്തി പോയതോടെയാണ്. എനിക്ക് ഇരുപത്തിയാറ് വയസുള്ളപ്പോഴാണ് അനിയത്തി മരിച്ചത്. അവള്‍ക്ക് ഇരുപത്തിയൊന്ന് വയസുണ്ടാവും. അതിന് ശേഷമാണ് ഞാന്‍ എന്നെ തന്നെ നിയന്ത്രിച്ച് തുടങ്ങിയതെന്ന്' പാര്‍വതി പറയുന്നു.

ബിഗ് ബോസിലെ സീക്രട്ട് റൂമൊരു ഭീകരാനുഭവമാണ്; പ്രതീക്ഷയോടെ അഞ്ച് ദിവസം താനവിടെ കിടന്നെന്ന് റോബിന്
മക്കളോട് ഇതുവരെ ദേഷ്യപ്പെട്ടിട്ടില്ല. കാര്യങ്ങളൊക്കെ പറഞ്ഞ് കൊടുത്തിട്ടുണ്ട്. ദൈവം സഹായിച്ച് അവര്‍ നല്ല കുട്ടികളായിരുന്നു. ഞാന്‍ പറയുന്നത് എന്താണെന്ന് മനസിലാക്കി തിരുത്താന്‍ അവര്‍ക്ക് സാധിക്കും. അത്രയും ഓപ്പണ്‍ ആണ് ഞങ്ങള്‍. പിന്നെ ചക്കിയും കണ്ണനും എപ്പോഴും അടിയും പിടിയുമാണ്. അതിനിടയിലേക്ക് പോയാല്‍ എനിക്കും കിട്ടും. അതോണ്ട് മാറി നില്‍ക്കുകയാണ് താന്‍ ചെയ്യാറുള്ളതെന്ന് പാര്‍വതി പറയുന്നു. കണ്ണന്റെ അടുത്തൊന്നും പോവാനെ പറ്റില്ലെന്നാണ് നടിയുടെ അഭിപ്രായം. വീട്ടില്‍ വഴക്കൊന്നും ഇല്ല.
അടുത്തിടെ ഞാന്‍ ഐസ്ക്രീം കഴിക്കുന്നൊരു ഫോട്ടോ പുറത്ത് വന്നു. അത് കണ്ണന് ഇട്ടതാണ്. അങ്ങനത്തെ പണിയൊക്കെ അവന് ചെയ്യും. ജയറാം പാവമാണ്. പക്ഷേ കണ്ണനെ വിശ്വസിക്കാനെ പറ്റില്ല. അവന് ഷൂട്ട് ചെയ്യുന്നതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. അമ്മ എന്റെ പേജ് ഒന്ന് നോക്കാന്‍ പറഞ്ഞപ്പോഴാണ് ഞാന്‍ ആ ഫോട്ടോ കണ്ടതെന്ന് പാര്‍വതി പറയുന്നു.
ആദ്യ വിവാഹം കോളേജില്‍ പഠിക്കുമ്പോള്‍, രണ്ടാമത് സുകുമാരനുമായിട്ടുള്ള കല്യാണത്തെ കുറിച്ച് മല്ലിക
ടൈം ട്രാവല്‍ ചെയ്ത് പുറകിലേക്ക് പോവുകയാണെങ്കില്‍ അഭിനയിച്ച സിനിമകളൊക്കെ കുറച്ചൂടി പ്രധാന്യത്തോടെ ചെയ്യണം എന്നാണ് കരുതുന്നത്. കാരണം അന്നൊക്കെ എന്റെ ശ്രദ്ധ മുഴുവന്‍ ജയറാമിലായിരുന്നു. അഭിനയത്തില്‍ ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. പിന്നീടുള്ള ജീവിതത്തില്‍ ഞാന്‍ നൂറ് ശതമാനം കൊടുത്തിട്ടാണ് ചെയ്തത്.
-
പതിനാറ് വയസേ അന്നുള്ളൂ, എന്താണ് പറയുന്നതെന്ന് പോലും മനസ്സിലായില്ല; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഹണി റോസ്
-
12 വയസിനപ്പുറം ഇന്ദ്രന്‍സ് ജീവിക്കില്ല; അമ്മയോട് ജോത്സ്യന് പറഞ്ഞ പ്രവചനം, രക്ഷപ്പെട്ടതിനെ കുറിച്ച് താരം
-
'എത്ര ഫേക്ക് ആയ ലോകത്താണ് നമ്മളെന്ന് മനസ്സിലാക്കി; എന്നെപ്പറ്റി എഴുതുന്നവരോട് വിളിച്ച് പറയണമെന്ന് തോന്നി'