നായികമാരെല്ലാം ഒരുമിച്ചെത്തി! പാര്‍വതി നമ്പ്യാരും വിനീതും ആഘോഷമാക്കിയ വിരുന്ന്! ചിത്രങ്ങള്‍ വൈറല്‍!

താരവിവാഹങ്ങള്‍ പ്രേക്ഷകര്‍ മാത്രമല്ല സിനിമാലോകവും വന്‍ആഘോഷമാക്കി മാറ്റാറുണ്ട്. ചടങ്ങുകളുടെ ചിത്രവും വീഡിയോയുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. അടുത്തിടെ നിരവധി താരവിവാഹങ്ങളായിരുന്നു നടന്നത്. വിവാഹം ലളിതമായി നടത്തി പിന്നീട് ഗംഭീര വിരുന്ന് നടത്തുകയായിരുന്നു പലരും. നീണ്ടനാളുകള്‍ക്ക് ശേഷം സുഹൃത്തുക്കളെല്ലാം ഒത്തുകൂടുന്ന ചടങ്ങുകള്‍ കൂടിയായി മാറുകയായിരുന്നു ഇത്. കഴിഞ്ഞ ദിവസമായിരുന്നു പാര്‍വതി നമ്പ്യാരുടെ വിവാഹവിരുന്ന്. കറുപ്പില്‍ അതീവ സുന്ദരിയായാണ് പാര്‍വതി വിരുന്നിനെത്തിയത്. ചേര്‍ത്തുപിടിച്ച് നിഖില്‍ മേനോനും ഒപ്പമുണ്ടായിരുന്നു.

ഇവരെ ആശീര്‍വദിക്കാനായി സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. ഗുരുവായൂരില്‍ വെച്ചായിരുന്നു നിഖിലും പാര്‍വതിയും വിവാഹിതരായത്. ലളിതമായാണ് വിവാഹം നടത്തിയതെങ്കിലും ആ കുറവ് വിരുന്നിലൂടെ പരിഹരിക്കുകയായിരുന്നു. സ്റ്റൈലിഷ് ലുക്കിലാണ് താരങ്ങളെല്ലാം എത്തിയത്. നായികമാരെല്ലാം ആഘോഷമാക്കി മാറ്റിയ ചടങ്ങ് കൂടിയായി മാറുകയായിരുന്നു ഇത്. അനുമോള്‍, രചന നാരായണന്‍കുട്ടി, മിയ, സ്വാസിക, മംമ്ത മോഹന്‍ദാസ്, അനിഖ, നയന്‍താര, അന്‍സിബ, ഷീലു എബ്രഹാം, അനുശ്രീ, കൃഷ്ണപ്രഭ, രഞ്ജിനി ഹരിദാസ് തുടങ്ങി വന്‍താരനിരയാണ് വിരുന്നില്‍ പങ്കെടുത്തത്. പാര്‍വതിക്കും വിനീതിനും ആശംസ അറിയിച്ചും ഇവരെത്തിയിരുന്നു.

Parvathy

സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ പങ്കുവെച്ച പോസ്റ്റുകള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇന്ദ്രന്‍സ്, ടിനി ടോം, ഡിജെ ശേഖര്‍, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്ന് പാര്‍വതി തെളിയിച്ചിരുന്നു. വിനീതിനൊപ്പം ചേര്‍ന്ന് താരം ചുവടുവെച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X