'അമ്മായിയമ്മയുമായി ഞാൻ എപ്പോഴും അടിയാണ്... അതുപോലെ തന്നെ നല്ല സ്നേഹത്തിലുമാണ്'; വിശേഷവുമായി പാർവതി!

അഭിനേത്രിയും മോഡലും ചാനൽ ഷോകളിൽ അവതാരകയുമാണ് പാർവതി ആർ കൃഷ്ണ. ടെലിവിഷൻ സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സജീവമായിരുന്നു. ഏതാനും സിനിമകളിലും തിളങ്ങിയ പാർവതി പരസ്യ ചിത്രങ്ങളിലും മിന്നും താരമാണ്. നിരവധി പരമ്പരകളിലൂടെ പ്രേക്ഷകമനം കീഴടക്കിയ സുന്ദരി തന്‍റെ സോഷ്യൽമീ‍ഡിയ പേജുകളിലും വളരെ സജീവമാണ്. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെ പാർവതി അഭിനയരംഗത്തേക്ക് കടക്കുന്നത്.

ശേഷം നിരവധി മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ച താരം കെ.കെ രാജീവ് ഒരുക്കിയ പരമ്പരകളായ അമ്മമാനസം, ഈശ്വരൻ സാക്ഷി എന്നിവയിലൂടെയും ബൈജു ദേവരാജ് ഒരുക്കിയ രാത്രിമഴ യിലൂടേയും ഏറെ ശ്രദ്ധേയ അഭിനയം കാഴ്ചവച്ചു. ​സംഗീത സംവിധായകനും ഗായകനുമായ ബാലഗോപാലാണ് പാര്‍വതിയെ വിവാഹം ചെയ്തത്.

Parvathy R Krishna

ഇരുവർക്കും അവ്യുക്ത് എന്നൊരു മകൻ കൂടി ഇപ്പോഴുണ്ട്. സോഷ്യൽമീഡിയയിൽ വളരെ സജീവമായ പാർവതിയെപ്പോലെ തന്നെ ആരാധകർ അച്ചുകുട്ടൻ എന്ന് വിളിപ്പേരുള്ള അവ്യുക്തിനുമുണ്ട്. അച്ചുവുമൊന്നിച്ചുള്ള നിരവധി വിഡിയോകളണ് പാർവതി തന്റെ സമൂഹമാധ്യമപേജിലൂടെ പങ്കുവെയ്ക്കാറുള്ളത്. കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമയിൽ അടുത്തിടെ പാർവതിക്കൊപ്പം അച്ചുവും അഭിനയിച്ചിരുന്നു.

അടുത്തിടെ രണ്ട് ആഴ്ച കൊണ്ട് പത്ത് കിലോ ഭാരം കുറച്ച് പാർവതി വാർത്തകളിൽ നിറഞ്ഞിരുന്നു. അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് തനിക്കുണ്ടായ മെന്റൽ സ്ട്രെസ്സാണ് തടി കൂടാൻ കാരണമെന്നാണ് താരം വെയ്റ്റ്ലോസ് വിശേഷം പങ്കിട്ട് പറ‍ഞ്ഞത്. ഭക്ഷണത്തിന് സ്ട്രെസ് ലെവൽ കുറയ്ക്കാൻ കഴിയുമെന്ന ബോധ്യത്തിൽ ആ സമയത്ത് കൂടുതൽ ഭക്ഷണം കഴിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഭാരം വർധിച്ചതെന്നും നടി പറഞ്ഞിരുന്നു.

തുടർന്നു നടത്തിയ കഠിനമായ ഭക്ഷണക്രമത്തിലൂടെയാണ് പാർവതി ശരീരഭാരം പഴയതുപോലെയാക്കി മാറ്റിയത്. ഇപ്പോഴിതാ ആദ്യമായി പാർവതി കുടുംബസമേതം ബിഹൈൻവുഡ്സ് ഐസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. പൊതുവെ അഭിമുഖങ്ങൾ കൊടുക്കുന്നതിനോട് മടിയുള്ള കൂട്ടത്തിലാണ് പാർവതി. മകന് അവ്യുക്ത് എന്ന പേര് നൽകിയതിന് പിന്നിലെ കഥ പറഞ്ഞുകൊണ്ടാണ് പാർവതിയും ഭർത്താവ് ബാലഗോപാലും സംസാരിച്ച് തുടങ്ങിയത്.

അവ്യുക്തെന്നത് കൃഷ്ണന്റെ പര്യായപദമാണ്. വെറൈറ്റി പേരായതുകൊണ്ട് സെലക്ട് ചെയ്തത്. ക്രിസ്റ്റൽ ക്ലിയർ എന്നാണ് പേരിന്റെ അർത്ഥം. പ്രണയിക്കുന്ന കാലത്ത് ട്രിപ്പിങ്ങൊന്നും ഇല്ലായിരുന്നു. അച്ചൂട്ടൻ വന്നശേഷം പ്രയോ​റിറ്റി അവനാണ്. അവന്റെ പ്രയോറിറ്റിക്ക് അനുസരിച്ചാണ് വർക്ക് എടുക്കുന്നത് പോലും.

Parvathy R Krishna

കുഞ്ഞ് വന്നശേഷം ലൈഫ് നന്നായി എഞ്ചോയ് ചെയ്യുന്നു. അവന്റെ ചോദ്യവും ഇന്ററാക്ഷനും ചേഷ്ഠകളുമെല്ലാം നന്നായി എഞ്ചോയ് ചെയ്യുന്നുണ്ട് എന്നാണ് പാർവതി പറഞ്ഞത്. ശേഷം ഭർത്താവിന്റെ അമ്മയുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചാണ് പാർവതി സംസാരിച്ചത്. പാർവതി ഷൂട്ടിനും മറ്റുമായി പോകുമ്പോൾ ബാല​ഗോപാലിന്റെ അമ്മയാണ് കുഞ്ഞിന്റെ കാര്യങ്ങൾ എല്ലാം നോക്കുന്നത്.

തന്റെ മകനെ ഏൽപ്പിച്ച് പോകാൻ അതിലും സുരക്ഷിതമായ മറ്റൊരു കരമില്ലെന്നാണ് പാർവതി പറയുന്നത്. അമ്മായിയമ്മയുമായി ഞാൻ എപ്പോഴും അടിയാണ്. അതുപോലെ തന്നെ നല്ല സ്നേഹത്തിലുമാണ്. എന്റെ അമ്മയുമായും ഞാൻ ഇതുപോലെ തന്നെയാണ്. എന്റെ ഇമോഷൻസ് അപ്പോൾ തന്നെ മറ്റൊരാളോട് കാണിക്കുന്നയാളാണ് ഞാൻ എന്നാണ് അമ്മായിയമ്മയെ കുറിച്ച് സംസാരിച്ച് പാർവതി പറഞ്ഞത്.

പാർവതിയെ കുറിച്ച് അമ്മായിയമ്മയ്ക്കും നല്ലത് മാത്രമെ പറയാനുള്ളു. മരുമകളായി കണ്ടിട്ടില്ല. മകളായി കണ്ടതുകൊണ്ടാണ് സ്നേഹിക്കുന്നതും വഴക്ക് പറയുന്നതും. പാർവതി വളരെ ഡെഡിക്കേറ്റീവാണ്. എല്ലാം കെയർ ചെയ്യും. ആർക്കെങ്കിലും എന്തെങ്കിലും ആവശ്യം വന്നാൽ ഒന്നും നോക്കാതെ ചെയ്യുമെന്നാണ് അമ്മായിയമ്മ പാർവതിയെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X