twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എരിവുള്ള മരുന്ന് ഏത് മധുരത്തിൽ മുക്കി കൊടുക്കണമെന്ന് അറിഞ്ഞിരിക്കണം'; കസബയേയും പുഴുവിനേയും കുറിച്ച് പാർവതി

    |

    മലയാളത്തിന്റെ പ്രിയനടിയാണ് പാർവതി തിരുവോത്ത്. നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ പാർവതി സോഷ്യൽ മീഡിയയിലും സജീവമാണ്. പലപ്പോഴും മലയാള സിനിമയുമായുമായി ബന്ധപ്പെട്ട ഒട്ടേറെ ശ്രദ്ധേയമായ ആശയങ്ങൾ പങ്കുവെച്ച് പാർവതി എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്ന ഒരാൾ കൂടിയാണ്.

    സൂപ്പർ താരങ്ങൾ പോലും പലപ്പോഴായി സിനിമകളിൽ ചെയ്തിട്ടുള്ള തെറ്റുകൾ വരെ മുഖം നോക്കാതെ പറയാൻ പാർവതി ധൈര്യം കാണിച്ചിട്ടുണ്ട്.

    Also Read: 'ദിലീപിന്റെ നിർബന്ധമായിരുന്നു ഞാൻ ആ വേഷം ചെയ്യണമെന്നത്, നേട്ടങ്ങൾ ഭാര്യ വന്നശേഷം ഉണ്ടായത്'; ഹരിശ്രീ അശോകൻAlso Read: 'ദിലീപിന്റെ നിർബന്ധമായിരുന്നു ഞാൻ ആ വേഷം ചെയ്യണമെന്നത്, നേട്ടങ്ങൾ ഭാര്യ വന്നശേഷം ഉണ്ടായത്'; ഹരിശ്രീ അശോകൻ

    മുപ്പത്തിനാലുകാരിയായ പാർവതി 2006ൽ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്.

    നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാൻ, ബാംഗ്ലൂർ ഡെയ്സ്, എന്ന് നിന്റെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ്‌ എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ, ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കള്ള പുരസ്കാരം പാർവതിക്ക് ലഭിച്ചു.

    എരുവുള്ള മരുന്ന് ഏത് മധുരത്തിൽ മുക്കി കൊടുക്കണമെന്ന് നമ്മൾ അറിഞ്ഞിരിക്കണം

    മികച്ച നടിയ്ക്കുള്ള 2017ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിക്ക് തന്നെയായിരുന്നു. പുഴുവാണ് പാർവതി അഭിനയിച്ച് ഏറ്റവും അവസാനം തിയേറ്ററുളിലെത്തിയ സിനിമ.

    ഒടിടി റിലീസായിരുന്നു പുഴു സമൂഹത്തിലെ തെറ്റായ പല ചിന്തകൾക്കെതിരെയുമുള്ള സിനിമയായിരുന്നു. മാത്രമല്ല മമ്മൂട്ടി ചിത്രം കസബയെ കുറിച്ച് പാർവതി മുമ്പൊരിക്കൽ ഒരു സ്റ്റേറ്റ്മെന്റ് പറഞ്ഞ് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ശേഷമാണ് പാർവതി മമ്മൂ‌ട്ടിക്കൊപ്പം പുഴു ചെയ്തത്.

    കസബയേയും പുഴുവിനേയും കുറിച്ച് പാർവതി

    കസബയുടെ സമത്ത് ഒരു സ്റ്റേറ്റ്മെന്റ് പറയുകയും പിന്നീട് പുഴുവിൽ അഭിനയിക്കുകയും ചെയ്തത് ഒരു നല്ല മൂവായാണ് താൻ കാണുന്നതെന്നാണ് പാർവതി ഇപ്പോൾ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

    'കസബയുടെ സമത്ത് ഒരു സ്റ്റേറ്റ്മെന്റ് പറയുകയും പിന്നീട് പുഴുവിൽ അഭിനയിക്കുകയും ചെയ്തത് ഒരു കലക്ടീവ് മൂവായിരുന്നു. ഹർഷദ്ക്ക അത് എഴുതുന്നതും മമ്മൂട്ടിയെപ്പോലെ പലരും മാതൃകയാക്കുന്ന നടൻ ആ നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രം ഏറ്റെടുക്കാൻ തയ്യാറായതും ആ സിനിമയിൽ ഞാനും ഒരു ഭാ​ഗമായതും ഒരു മൊമന്റായിരുന്നു.'

    സിനിമയിൽ എല്ലാവരും നല്ലവരായിരിക്കണം എന്നല്ല

    'സിനിമയിൽ എല്ലാവരും നല്ലവരായിരിക്കണം എന്നല്ല അന്നും ഇന്നും ഞാൻ പറഞ്ഞിട്ടുള്ളത്. തെറ്റായിട്ടുള്ള വ്യക്തികളെ കാണിക്കുമ്പോൾ അത് ​ഗ്ലോറിഫൈ ചെയ്യാതെ കാണിക്കാൻ പറ്റും എന്നത് മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. അതിനുള്ള ഉ​ദാഹരണമാണ് പുഴുവെന്ന സിനിമ.'

    Also Read: ഇന്നവൻ ദുശ്ശീലങ്ങൾ തുടങ്ങി, അവനൊരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നാണെനിക്ക്; ട്രാൻസ് യുവതി ബി​ഗ് ബോസിൽAlso Read: ഇന്നവൻ ദുശ്ശീലങ്ങൾ തുടങ്ങി, അവനൊരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നാണെനിക്ക്; ട്രാൻസ് യുവതി ബി​ഗ് ബോസിൽ

    'നമ്മുടെ പവർ എവിടെ ഉപയോ​ഗിക്കാമെന്നത് മനസിലാക്കണം. വളരെ അധികം പുളിയോ എരുവോ ഉള്ള ഒരു മരുന്ന് കൊടുക്കണമെങ്കിൽ അത് എന്ത് മധുരത്തിലാണ് കൊടുക്കേണ്ടതെന്ന് നമ്മൾ‌ മനസിലാക്കാൻ പഠിക്കണം.'

    പുഴുവിലെ മമ്മൂട്ടിയുടെ കഥാപാത്രം

    'അതുപോലെയാണ് പുഴുവിലെ മമ്മൂട്ടിയുടെ കഥാപാത്രം. എപ്പോഴും വില്ലൻ റോൾ ചെയ്യുന്ന ഒരാളെ കൊണ്ട് വന്ന് മമ്മൂക്ക ചെയ്ത റോൾ ചെയ്യിപ്പിക്കുന്നതിൽ പുതുമയില്ല.'

    'അതേസമയം മമ്മൂക്കയെപ്പോലൊരും നെ​ഗറ്റീവ് റോൾ ചെയ്യുമ്പോൾ ആളുകളുടെ ചിന്താ​ഗതിയിലും മാറ്റം വരും ആ കഥാപാത്രത്തോടുള്ള സമീപനം മാറുന്നതിനൊപ്പം' പാർവതി പറഞ്ഞു. വണ്ടർ വുമണാണ് പാർവതിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. അഞ്ജലി മേനോനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

    വണ്ടർ വുമൺ

    പാർവതി തിരുവോത്തും നിത്യ മേനനും സയനോരയും പദ്മപ്രിയയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാർവതിയും നിത്യയും സയനോരയും ചിത്രത്തിൽ ഗർഭിണികളായാണ് എത്തുന്നത്.

    സോണി ലിവിലൂടെ നവംബർ 18ന് ചിത്രം റിലീസ് ചെയ്യും. അമ്മയാകാൻ തയാറെടുക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളും ജീവിതസാഹചര്യങ്ങളുമാണ് സിനിമയുടെ പ്രമേയം.

    Read more about: mammootty
    English summary
    Actress Parvathy Thiruvothu Open Up About Her Opinion On Kasaba Movie And Puzhu Movie-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X