Don't Miss!
- News
ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് നേട്ടമാകുമോ? ഇന്ത്യാ ടുഡേ സര്‍വേ പറയുന്നത് ഇങ്ങനെ
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
യാതൊരു ചമ്മലുമില്ലാതെ ഞാന്‍ അതിനെക്കുറിച്ച് ചോദിക്കും: പാര്‍വ്വതി തിരുവോത്ത്
അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ മലയാളത്തിലെ മികച്ച നടിയായി പേരെടുത്ത താരമാണ് പാര്‍വ്വതി തിരുവോത്ത്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ബോളിവുഡിലും സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു പാര്‍വ്വതി. വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളാണ് പാര്‍വ്വതിയെ വേറിട്ടു നിര്‍ത്തുന്നത്. രതീന പി.ടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം പുഴുവില്‍ മമ്മൂട്ടിയും പാര്‍വ്വതിയുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.
രതീനയുടെ ആദ്യ സംവിധാനസംരംഭമാണ് പുഴു. മുന്‍പ് ഉയരേ എന്ന ചിത്രത്തില്‍ പാര്‍വ്വതിയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള രതീന ആ നിലയ്ക്ക് പാര്‍വ്വതിയെ നല്ല രീതിയില്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് പറയുന്നു. ഇത് ശരിവെക്കുന്ന പാര്‍വ്വതി, പുഴുവിന്റെ സെറ്റില്‍ വളരെ സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയുമാണ് പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാക്കുകയാണ്. അവതാരകയായ രേഖാ മേനോനുമായുള്ള അഭിമുഖത്തിലാണ് ഇരുവരും പുഴു സിനിമയെക്കുറിച്ച് വാചാലരായത്.
സൂരജിനെ അധിക്ഷേപിച്ച് റിയാസ് സലീം, കൂടുതൽ കളിച്ചാൽ എടുത്ത് കുളത്തിലിടുമെന്ന് റോബിൻ!

സിനിമയെക്കുറിച്ച് തിരക്കഥാകൃത്ത് ഹര്‍ഷദാണ് ആദ്യം പാര്‍വ്വതിയോട് സംസാരിക്കുന്നത്. "കഥ കേട്ട ഉടനെ തന്നെ സിനിമ ചെയ്യാമെന്ന് ഉറപ്പു നല്‍കുകയായിരുന്നു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ രതീനയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നതെന്ന് അറിഞ്ഞിരുന്നില്ല. അതറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. കാരണം രതീനയുടെ ആദ്യ ചിത്രമാണിത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്നു. ഇതില്‍ കൂടുതല്‍ എന്തുവേണം."പാര്‍വ്വതി പറയുന്നു.
പാര്‍വ്വതിയ്ക്ക് സിനിമയുടെ കഥ ഇഷ്ടപ്പെടുക എന്നതായിരുന്നു ഏറ്റവും പ്രധാനമെന്ന് രതീന പറയുന്നു. ചിത്രീകരണസമയത്ത് ധാരാളം ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു. ഓരോ കാര്യത്തെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞ ശേഷമേ അടുത്തതിലേക്ക് കടക്കൂ. പാര്‍വ്വതിയുമായുള്ള മുന്‍പരിചയം ഇക്കാര്യത്തില്‍ തന്നെ ഏറെ സഹായിച്ചുവെന്ന് രതീന പറയുന്നു.

ചിത്രീകരണത്തിനിടെ പാര്‍വ്വതി ശബ്ദം താഴ്ത്തി സംസാരിച്ചാല്‍ കുഴപ്പമാണ്. അവിടെ എന്തെങ്കിലും പ്രശ്നമുണ്ടെന്നായിരിക്കും അതില്‍ നിന്ന് മനസ്സിലാക്കാനാവുക. എന്നാല്‍ മമ്മൂട്ടി ഉച്ചത്തിലാണ് സംസാരിക്കുക. ഇരുവരും വളരെ പ്രൊഫഷണല്‍ ആയതിനാല്‍ ഒരു പുതുമുഖസംവിധായിക എന്ന നിലയില്‍ എന്റെ ഭാഗത്തു നിന്നുള്ള ഒരു നിര്‍ദ്ദേശവും അവര്‍ തള്ളിക്കളഞ്ഞിട്ടില്ല.
മമ്മൂട്ടിയേയും പാര്‍വ്വതിയേയും പ്രധാന കഥാപാത്രങ്ങളാക്കി സിനിമ ചെയ്യുമ്പോള്‍ ഒരേസമയം അതൊരു ഉത്തരവാദിത്തമുള്ള ജോലിയും അതേ സമയം എളുപ്പവുമായിരുന്നു. മമ്മൂക്ക ആക്ഷന്‍ പറയുമ്പോള്‍ ഒരു സ്വിച്ചിട്ട പോലെ കഥാപാത്രമായി മാറും. പക്ഷെ, പാര്‍വ്വതിക്ക് ഒരല്പ സമയം ആവശ്യമാണ്. കഥാപാത്രമായി മാറാന്‍ പലപ്പോഴും കുറച്ചു സമയം എടുക്കും. അതേപോലെ പാര്‍വ്വതിയെ അസ്വസ്ഥമാക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലും എനിക്കത് മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. അതപ്പോള്‍ തന്നെ ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കും.

രതീനയുടെ ഈ പരാമര്‍ശത്തെക്കുറിച്ച് പാര്‍വ്വതി പറയുന്നതിങ്ങനെ:' എല്ലാവരും എന്നോട് എന്തിനിത്ര ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന് തിരക്കാറുണ്ട്. എനിക്കത് കഥാപാത്രം മികച്ചതാക്കാന്‍ വേണ്ടിയാണ്. എന്റെ സംശയങ്ങള്‍ തീര്‍ത്ത് കഥാപാത്രത്തിലേക്ക് എത്താന്‍ വേണ്ടിയാണ് ഈ ചോദ്യങ്ങളത്രയും ചോദിക്കുന്നത്. രതീന ആയിരുന്നതു കൊണ്ട് എനിക്ക് വേണ്ടത്ര സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഒരു കഥാപാത്രമാകാന്‍ എനിക്ക് കുറച്ച് സമയം ആവശ്യമാണ്. അതിനാല്‍ ആക്ഷന്‍ പറഞ്ഞ് അല്പസമയം കഴിഞ്ഞേ ഡയലോഗ് ആരംഭിക്കാറുള്ളൂ. അക്കാര്യം ഞാന്‍ യാതൊരു ചമ്മലുമില്ലാതെ ചോദിച്ചിരിക്കും.

രതീനയ്ക്ക് കഥയെക്കുറിച്ച് നല്ല വ്യക്തത ഉണ്ടായിരുന്നു. അതുകൊണ്ട് വലിയ കണ്ഫ്യൂഷനൊ കമ്മ്യൂണിക്കേഷന്റെ പ്രശനങ്ങളോ ഉണ്ടായിട്ടില്ല. അങ്ങനെ നല്ല സ്വാതന്ത്ര്യത്തോടെ ആസ്വദിച്ച് ചെയ്ത സിനിമയാണ് പുഴു.' പാര്‍വ്വതി പറയുന്നു.
സോണി ലിവിലൂടെയാണ് പുഴു റിലീസ് ചെയ്യുന്നത്. മമ്മൂട്ടി, പാര്‍വ്വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന് തുടങ്ങി നിരവധി അഭിനേതാക്കള്‍ ഈ ചിത്രത്തിന്റെ ഭാഗമാകുന്നു. സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്.ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയ്റര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും ഏറ്റെടുത്തിരിക്കുന്നത്.
Recommended Video
നയന്‍താരയും വിഘ്നേഷ് ശിവനും വേര്‍പിരിയും; ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ കഴിയില്ല...
-
'ബുള്ളറ്റിനാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് വരുക, ഭയങ്കര നാണക്കാരനായിരുന്നു'; മോഹൻലാലിനെ കുറിച്ച് ബൈജു!
-
രണ്ടാമതും കല്യാണം കഴിക്കാന്‍ പോയതായിരുന്നോ? ക്ഷേത്രത്തിലെത്തിയ നടി പ്രേമയോട് ആരാധകരുടെ ചോദ്യമിങ്ങനെ
-
'അല്ലിയും ഞാനും മരണത്തിന്റെ വക്കിൽ വരെ എത്തി, എന്റെ പ്രസവം കോംപ്ലിക്കേറ്റഡായിരുന്നു'; സുപ്രിയ മേനോൻ പറയുന്നു!