'ഇതാണോ പരിഷ്കാരം..?, പ്രയാഗയുടെ ബാധ കൂടിയോ?, പഴശ്ശിരാജയിലെ സായിപ്പിന്റെ തലമുടി ഓർമ വന്നു'; പാർവതിക്ക് പരിഹാസം
മലയാളത്തിൽ ഇപ്പോഴുള്ള മുൻനിര നായികമാരിൽ പ്രധാനിയും അന്യഭാഷ താരങ്ങൾ പോലും മാതൃകയാക്കുന്നതും ഇഷ്ടപ്പെടുകയും ചെയ്യുന്ന അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ഉള്ളൊഴുക്ക് ഒടിടിയിൽ റിലീസ് ചെയ്തശേഷം ഉർവശിക്കൊപ്പം തന്നെ പാർവതിക്കും പ്രശംസ ലഭിച്ചിരുന്നു. റിയലിസ്റ്റിക്ക് സിനിമകളിലെ പക്വമായ അഭിനയത്തിലൂടെയാണ് പാർവതി മലയാളത്തിന്റെ മുൻനിരയിലേക്ക് ഉയർന്ന് വന്നത്. നായിക പാർവതിയാണെന്ന് അറിഞ്ഞാൽ തന്നെ പ്രേക്ഷകർക്ക് സിനിമയിൽ പ്രതീക്ഷയുണ്ടാകാറുണ്ട്.
അതുകൊണ്ട് തന്നെയാണ് ഉള്ളൊഴുക്ക് തിയേറ്റർ റിലീസിന് എത്തിയപ്പോഴും വലിയ സ്വീകാര്യത ലഭിച്ചത്. വാരി വലിച്ച് സിനിമകൾ ചെയ്യാതെ സെലക്ടീവായി നല്ല സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുക എന്നതാണ് പാർവതിയുടെ രീതി. അതുകൊണ്ട് തന്നെ പാർവതി ഇതുവരെ അഭിനയിച്ചതിൽ പരാജയപ്പെട്ട സിനിമകൾ വിരലിലെണ്ണാവുന്ന മാത്രമാണ്.

അഭിനയത്തിൽ മാത്രമല്ല മോഡലിങ് രംഗത്തും പാർവതി സജീവമാണ്. നാടനും മോഡേൺ ലുക്കുമെല്ലാം പരീക്ഷിക്കാറുള്ള പാർവതിയുടെ പുതിയ വീഡിയോയാണ് വൈറലാകുന്നത്. കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന സിനിമയുടെ കൊച്ചിയിലെ പ്രിവ്യു ഷോ കാണാനെത്തിയ പാർവതിയുടെ വീഡിയോയാണ് വൈറലാകുന്നത്.
ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു ഹെയർ സ്റ്റൈലിലും മോഡേൺ ഔട്ട്ഫിറ്റിലുമാണ് പാർവതി ഷോ കാണാനെത്തിയത്. തന്റെ ചുരുണ്ട മുടിയിൽ ഒരു പുത്തൻ പരീക്ഷണമാണ് നടി നടത്തിയത്. കറുപ്പ് നിറത്തിലുള്ള ഡെനീം സ്കേർട്ടും അതേ നിറത്തിലുള്ള ക്രോപ്പ് ടോപ്പും മൾട്ടി കളറിലുള്ള പ്രിന്റഡ് ജാക്കറ്റും അതിന് ഇണങ്ങുന്ന ബൂട്ടും ധരിച്ചാണ് പാർവതി എത്തിയത്.
നടിയുടെ വസ്ത്രത്തേക്കാൾ വൈറലായത് ഹെയർ സ്റ്റൈലാണ്. പാർവതി മുമ്പും വ്യത്യസ്തമായ ഹെയർസ്റ്റൈലുകൾ പരീക്ഷിച്ചിട്ടുള്ളയാളാണ്. എന്നാൽ ഇത്തവണത്തെ പരീക്ഷണം പാളിപ്പോയി എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പുതിയ ഹെയർ സ്റ്റൈലിലുള്ള പാർവതിയുടെ വീഡിയോകൾക്ക് താഴെ പരിഹസിച്ചുള്ള കമന്റുകളാണ് ഏറെയും.
ചതികാത്ത ചന്തുവിലെ സലീംകുമാറിന്റെ ഡാൻസ് മാസ്റ്റർ വിക്രമെന്ന കഥാപാത്രത്തിന്റെ ലുക്കുമായിട്ടെല്ലാമാണ് പാർവതിയുടെ പുതിയ മേക്കോവറിനെ പ്രേക്ഷകർ ഉപമിക്കുന്നത്. മേക്കപ്പ്മാൻ ഒത്തിരി പണിപ്പെട്ടിട്ട് ഉണ്ടാവും എന്നാണ് തോന്നുന്നത്, പ്രിയങ്ക മാർട്ടിനും ഇതുപോലെയായിരുന്നു ഇപ്പോൾ ഒതുങ്ങി. ഇതും അതുപോലെ ആകാനാണ്, ഇതാണോ പരിഷ്കാരം..?, പ്രയാഗയുടെ ബാധ കൂടിയോ?, പഴശ്ശിരാജയിലെ സായിപ്പിന്റെ തലമുടി ഓർമ വന്നു.

ഇങ്ങനെ പോയാൽ ഹെയർസ്റ്റൈലിന്റെ കാര്യത്തിൽ പാർവതി പ്രയാഗ മാർട്ടിനെ കടത്തിവെട്ടും, സർ ഐസക്ക് ന്യൂട്ടന്റെ മകളാണെന്ന് തോന്നുന്നു, സിനിമയിൽ ജീവിക്കുകയും റിയൽ ലൈഫിൽ അഭിനയിക്കുകയും ചെയ്യുന്ന നടി എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. എന്താണ് ഈ ലുക്കിന് പിന്നിലെ കാരണമെന്ന് മീഡിയ ചോദിച്ചപ്പോൾ വെറുതെ... ഫണ്ണിന് വേണ്ടി ചെയ്തതാണെന്നായിരുന്നു പാർവതിയുടെ മറുപടി. പണ്ടും സമൂഹത്തെ ബോധിപ്പിച്ചും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാനും മുതിരാത്തയാളാണ് പാർവതി.
പലപ്പോഴും മലയാള സിനിമയിലെ ചില കാര്യങ്ങളോട് തനിക്കുള്ള എതിർപ്പ് തുറന്ന് പറഞ്ഞതിന്റെ പേരിൽ മാറ്റി നിർത്തപ്പെടുകയും ചെയ്തിട്ടുള്ള നടിയാണ്. എന്നിട്ടും അവസരങ്ങൾക്ക് വേണ്ടി നിലപാട് മാറ്റി പറഞ്ഞില്ലെന്ന ഒറ്റ കാരണം കൊണ്ടാണ് മലയാളത്തിൽ ഇത്രയേറെ ആരാധകർ പാർവതിക്കുള്ളത്. മുപ്പത്തിയാറുകാരിയായ പാർവതി 2006 മുതലാണ് മലയാള സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്.
ആദ്യ സിനിമ ഔട്ട് ഓഫ് സിലബസായിരുന്നു. പിന്നീട് നോട്ട്ബുക്ക്, വിനോദയാത്ര, ഫ്ലാഷ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. പക്ഷെ മാരിയാന്റെയും ബാംഗ്ലൂർ ഡെയ്സിന്റെയും റിലീസിനുശേഷമാണ് പാർവതിയിലെ അഭിനേത്രിക്ക് സ്വീകാര്യത ലഭിച്ച് തുടങ്ങിയത്. വിക്രം ചിത്രം തങ്കലാനാണ് പാർവതി അഭിനയിച്ച് അവസാനം റിലീസ് ചെയ്ത സിനിമ.


Click it and Unblock the Notifications