മമ്മൂട്ടിയുടെ സ്വഭാവം വളരെ നല്ലതാണ്! എല്ലാവരോടും സ്‌നേഹം! മെഗാസ്റ്റാറിനെക്കുറിച്ച് പൗളി വില്‍സണ്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ അഭിനേത്രികളിലൊരാളാണ് പൗളി വില്‍സണ്‍. മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ ഈ താരത്തിന് നല്‍കിയത്. ലീല, മംഗ്ലീഷ്, ഗപ്പി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഈ മ യൗവിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡും താരത്തിന് ലഭിച്ചിരുന്നു. ഈ ചിത്രത്തിന് അവാര്‍ഡ് കിട്ടുമെന്ന് കരുതിയിരുന്നുവെങ്കിലും തനിക്കും അവാര്‍ഡ് ഉണ്ടാവുമെന്ന് കരുതിയിരുന്നില്ലെന്നായിരുന്നു അന്ന് താരം പറഞ്ഞത്.

മരണവീടുകളിലൊക്കെ മരിച്ചവരുടെ നന്മകള്‍ ചൊല്ലിക്കരയുന്ന കഥാപാത്രത്തെയായിരുന്നു പൗളി അവതരിപ്പിച്ചത്. ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ നേരില്‍ കണ്ടതിനാല്‍ വലിയ പ്രയാസമൊന്നും തോന്നിയിരുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഏത് വേഷവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. മമ്മൂട്ടിയെക്കുറിച്ചുള്ള പൗളി വില്‍സന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പൊതുവെ ഗൗരവക്കാരനും പെട്ടെന്ന് ദേഷ്യം വരുന്നയാളുമൊക്കെയാണ് മമ്മൂട്ടിയെന്നാണ് എല്ലാവരും കേട്ടിട്ടുള്ളത്. അടുത്തറിഞ്ഞവരൊക്കെ ഇത് തിരുത്തിപ്പറഞ്ഞിട്ടുണ്ട്.

മമ്മൂട്ടി ഭീകരനാണോ?

മമ്മൂട്ടി ഭീകരനാണോ?

എല്ലാവരും പറയും മമ്മൂക്ക ഭയങ്കര ഭീകരനാണെന്ന്. എനിക്കങ്ങനെ തോന്നിയിട്ടില്ല. ഒരു പരിചയവും ഇല്ലത്തവരോട് ആരും എന്താണെന്ന് ചോദിക്കില്ലല്ലോ? അതാണ് ആളുകൾ ഉദ്ദേശിക്കുന്നത്. പരിചയമുള്ളവരോടൊക്കെ മമ്മൂക്ക വളരെ ഫ്രീയാണ്. എല്ലാവരോടും നല്ല കമ്പനിയുള്ള ആള് തന്നെയാണ്. പിന്നെ അവരുടെ പൊസിഷൻ അനുസരിച്ച് കുറച്ചൊക്കെ അങ്ങനെ തന്നെ നിൽക്കണം. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

Recommended Video

പട്ടാളക്കാരനായി മമ്മൂട്ടി തിളങ്ങിയ സിനിമകള്‍ | FilmiBeat Malayalan
വൈപ്പിനിലെ സംഭവം

വൈപ്പിനിലെ സംഭവം

ഇടയ്‌ക്ക് ഒരു സംഭവമുണ്ടായത്; വൈപ്പിനിൽ വന്നപ്പോൾ മമ്മൂക്ക കാറിന്റെ ഡോർ തുറന്നില്ലെന്ന് പറഞ്ഞ് ചിലർ ഒരുപാട് ഒച്ചപ്പാടുണ്ടാക്കി. ജംഗാറിൽ കയറാൻ വന്ന സമയത്ത് മമ്മൂക്ക കാറിന്റെ ചില്ല് തുറന്നില്ല. ഒടുവിൽ തുറക്കെടോ എന്നുവരെയായി. ചില്ലു തുറന്നിരുന്നെങ്കിലോ? കൈയിട്ട് മമ്മൂക്കയെ പിടിച്ചേനെ. അതൊക്കെ ഒരു അസ്വസ്ഥതയല്ലേ? അതുകൊണ്ടുതന്നെയാണ് അവർ ഇത്തരത്തിൽ പെരുമാറുന്നത്.

സ്നേഹത്തോടെ തന്നെ

സ്നേഹത്തോടെ തന്നെ

ഏതു കൊച്ചുകുട്ടിയുടെ അടുത്തും കൂടാൻ പറ്റിയ സ്വഭാവമാണ് മമ്മൂക്കയുടേത്. ഉള്ളിൽ ഒരുവെറുപ്പും ആരോടുമില്ല. എല്ലാവരോടും സ്‌നേഹത്തോട് തന്നെയാണ് അദ്ദേഹം പെരുമാറുന്നതെന്നും പൗളി പറയുന്നു. പരുക്കനാണെന്ന് തോന്നാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അദ്ദേഹം അങ്ങനെയെല്ലെന്ന് വ്യക്തമാക്കി നിരവധി പേരാണ് എത്തിയത്. നവാഗത സംവിധായകരെ ഇത്രയധികം പിന്തുണക്കുന്ന താരമുണ്ടോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്.

മെഗാസ്റ്റാറിനെക്കുറിച്ച്

മെഗാസ്റ്റാറിനെക്കുറിച്ച്

മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും പറഞ്ഞും നേരത്തെയും താരങ്ങള്‍ എത്തിയിരുന്നു. അടുത്ത് ഇടപഴകിയാല്‍ തെറ്റിദ്ധാരണകളെല്ലാം മാറുമെന്നും പലരും പറഞ്ഞിരുന്നു. നവാഗതരെന്നോ പരിചയസന്പന്നരാണെന്നോ നോക്കാതെയാണ് അദ്ദേഹം സിനിമകള്‍ സ്വീകരിക്കാറുള്ളത്. പ്രമേയത്തിലെ വ്യത്യസ്തതയാണ് എന്നും അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X