നായകനെ ചുംബിച്ചാലോ ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചാലോ, അതിനര്‍ഥം എന്തിനും വഴങ്ങുമെന്നല്ലെന്ന് നടി പായൽ

ഹോളിവുഡ് സിനിമാലോകത്ത് നിന്നും ആരംഭിച്ച മീ ടൂ ക്യാംപെയിന്‍ ഇന്ത്യയിലടക്കം വലിയ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. മീ ടുവിന്റെ ഭാഗമായി നിരവധി നടിമാര്‍ തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇത് മാത്രമല്ല സൈബര്‍ ആക്രമങ്ങളും പ്രതിദിനം വര്‍ദ്ധിച്ച് വന്ന് കൊണ്ടിരിക്കുകയാണ്.

സിനിമയില്‍ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ പേരില്‍ വിമര്‍ശിപ്പിക്കപെടുന്നവര്‍ ധാരളമാണ്. നായകനുമായി ലിപ്‌ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചാലോ ഹോട്ട് ഫോട്ടോഷൂട്ട് നടത്തിയാലോ യഥാര്‍ഥ ജീവിതത്തിലും അങ്ങനെയായിരിക്കുമെന്ന് ചിന്തിക്കുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. അത്തര്‍ക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ നടി പായല്‍ രജ്പുത്.

പായലിന്റെ വാക്കുകളിലേക്ക്

തെലുങ്കില്‍ നിര്‍മ്മിച്ച ആര്‍എക്‌സ് 100 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് പായല്‍ രജ്പുത്. റോമാന്റിക് ആക്ഷന്‍ ചിത്രമായിരുന്നിത്. ചൂടന്‍ രംഗങ്ങളിലൂടയൊണ് സിനിമ വലിയ രീതിയില്‍ ചര്‍ച്ചയായത്. നായകനുമായി ദീര്‍ഘനേരം നീണ്ട് നില്‍ക്കുന്ന പായലിന്റെ ലിപ്‌ലോക്ക് രംഗങ്ങളും ശ്രദ്ധേയമായിരുന്നു. എന്നാല്‍ ഈ സിനിമയില്‍ അഭിനയിച്ചതിന് ശേഷം തനിക്ക് കൂടുതലായി ദുരനുഭവങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ടെന്നും പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലൂടെ നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

 പായലിന്റെ വാക്കുകളിലേക്ക്

ഒരു ചിത്രത്തില്‍ ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചെന്ന് കരുതി സിനിമയില്‍ അവസരങ്ങള്‍ കിട്ടുന്നതിന് ഞാനെന്തിനും വഴങ്ങുമെന്ന് ധരിക്കരുത്. ആറ് വര്‍ഷമായി അഭിനയ രംഗത്ത് സജീവമാണ് ഞാന്‍. തെലുങ്കിന് മുന്‍പ് ഹിന്ദി സിനിമകളിലും പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലും പോളിവുഡിലുമെല്ലാം കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും പായല്‍ വ്യക്തമാക്കുന്നു. തുടക്കം മുതല്‍ ഇത്തരം ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നവരോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്.

പായലിന്റെ വാക്കുകളിലേക്ക്

അത് കൊണ്ടൊന്നും ഈ പ്രവണത അവസാനിക്കുമെന്ന് തോന്നുന്നില്ലെന്നും പായല്‍ പറയുന്നു. മീ ടൂ ക്യാംപെയിന്‍ ഇത്രയും സജീവമായിട്ടും ഇങ്ങനെ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ദുഃഖകരമാണ്. സിനിമയില്‍ മാത്രമല്ല മറ്റെല്ലാ മേഖലകളിലും ഈ പ്രവണതയുണ്ട്. കുറച്ച് പേര്‍ മാത്രമാണ് അത്തരം അനുഭവങ്ങള്‍ തുറന്ന് പറയുന്നത്. കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതാണ് എന്റെ ശീലം. വ്യക്തിത്വം പണയം വെച്ച് ലഭിക്കുന്ന അവസരങ്ങള്‍ എനിക്ക് ആവശ്യമില്ലെന്നും പായല്‍ വ്യക്തമാക്കി.

പായലിന്റെ വാക്കുകളിലേക്ക്

പഞ്ചാബുകാരിയായ പായല്‍ 2017 ല്‍ പഞ്ചാബി സിനിമയിലൂടെയാണ് അരങ്ങേറ്റം നടത്തുന്നത്. പിന്നീട് തെലുങ്കില്‍ ആര്‍എക്‌സ് 100 ല്‍ അഭിനയിച്ചു. ഹിന്ദി സീരിയലുകളിലുടെയാണ് ഇന്ത്യ ഒട്ടാകെ നടി ശ്രദ്ധിക്കപ്പെടുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പഞ്ചാബിയിലും തെലുങ്കിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷം റിലീസിനെത്തിയ രണ്ട് സിനിമകളും മോഷമില്ലാത്ത അഭിപ്രായം സ്വന്തമാക്കിയിരുന്നു. ഒരു ചിത്രത്തില്‍ അതിഥി വേഷത്തിലും പായല്‍ അഭിനയിച്ചിരുന്നു. എയ്ഞ്ചല്‍ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും അരങ്ങേറ്റം നടത്താനൊരുങ്ങുകയാണ് നടിയിപ്പോള്‍.

പായലിന്റെ വാക്കുകളിലേക്ക്

പായലിനെ ശ്രദ്ധേയാക്കിയ ആര്‍ എക്‌സ് 100 ന് ശേഷം ആര്‍ എക്‌സ് ലവ് എന്ന പേരിലൊരു സിനിമ കൂടി വരികയാണ്. ഈ സിനിമയില്‍ നിന്നും അടുത്തിടെ പായലിന്റെ ഒരു ചിത്രം പുറത്ത് വന്നിരുന്നു. സിനിമയിലെ ടീസര്‍ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. വീണ്ടും ഹോട്ട് രംഗങ്ങളും ലിപ്‌ലോക്ക് രംഗങ്ങളുമെല്ലമുള്ള സിനിമയാണിതെന്ന സൂചനകളെല്ലാം ടീസറില്‍ നിന്നും ലഭിച്ചിരിക്കുകയാണ്. സെക്‌സിനെ കുറിച്ചും മറ്റുമെല്ലാം തുറന്ന് പറയുന്നതും മറ്റും ടീസറില്‍ വ്യക്തമായി കാണിച്ചിരിക്കുകയാണ്.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X