'ട്രെന്റിങ് പ്രെ​ഗ്നൻസി..., റേച്ചലിന് പിറക്കാൻ പോകുന്നത് ഇരട്ടകളോ?'; അമ്മയ്ക്കൊപ്പം നിറവയറിൽ റേച്ചലും പേളിയും

പേളി മാണിയേയും കുടുംബത്തേയും സോഷ്യൽമീഡിയ ഉപഭോക്താക്കളായ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അവതാരകയായി വന്ന് ബി​ഗ് ബോസിലൂടെ പേളിയും ഭർത്താവ് ശ്രീനിഷും പ്രേക്ഷകരുടെ ഹൃദയം കവർന്നു. ഇരുവരുടെയും രണ്ട് വയസുകാരി മകൾ നിലയ്ക്ക് നിരവധി ആരാധകരും ഫാൻസ് പേജുകളുമുണ്ട്.

അടുത്തിടെയാണ് താൻ വീണ്ടും ​​ഗർഭിണിയാണെന്നും വൈകാതെ ഒരു കുഞ്ഞ് കൂടി നിലയ്ക്ക് കൂട്ടായി എത്തുമെന്നും പേളിയും ശ്രീനിഷും ഇരുവരുടെയും യുട്യൂബ് ചാനൽ വഴി അറിയിച്ചത്. മൂന്ന് മാസം ഗര്‍ഭിണിയാണ് താനെന്നും ഹാഷ് ടാഗിലൂടെ പേളി അറിയിച്ചിരുന്നു.

പേളിയുടെ സഹോദരി റേച്ചലും രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. എട്ടാം മാസമാണ് ഇപ്പോൾ റേച്ചലിന്. റേച്ചലിന്റെ ആദ്യത്തെ കുഞ്ഞ് റെയ്ൻ അടുത്തിടെയാണ് ഒന്നാം പിറന്നാൾ ആഘോഷിച്ചത്. രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്ന റേച്ചലിന് വേണ്ടി ബേബി ഷവർ നടത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയ വഴി പങ്കിട്ടിരിക്കുകയാണ് പേളിയും ശ്രീനിഷും.

Pearle Maaney

ബീച്ചിനോട് ചേർന്നുള്ള മനോഹ​രമായൊരു റിസോർട്ടിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പമാണ് ബേബി ഷവർ റേച്ചൽ ആഘോഷിച്ചത്. ഇരട്ടി സന്തോഷം... ഇരട്ടി സ്നേഹം... ഞങ്ങളുടെ ജീവിതത്തിലേക്ക് അടുത്ത കുഞ്ഞിലൂടെ കൂടുതൽ സന്തോഷം സ്വാഗതം ചെയ്യുമ്പോൾ ഞങ്ങളുടെ ഹൃദയം നിറഞ്ഞ് കവിയുന്നുവെന്നാണ് ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ച് റേച്ചൽ കുറിച്ചത്.

ബ്ലെസ്ഡ് വിത്ത് ടു എന്നും ഹാഷ്ടാ​ഗ് കൊടുത്തിട്ടുണ്ട്. ഇതോടെ റേച്ചലിന് പിറക്കാൻ പോകുന്നത് ഇരട്ടകുട്ടികളാണോ എന്ന സംശയമാണ് ആരാധകരിൽ ഉദിച്ചിരിക്കുന്നത്. വലിയ വയറാണ് റേച്ചലിന്റേത് എന്നതുകൊണ്ട് തന്നെ പെൺകുഞ്ഞാണെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

റേച്ചലിന്റെ ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ച് ആശംസകൾ അറിയിച്ച് ശ്രീനിഷ് കുറിച്ചത് ഇങ്ങനെയായിരുന്നു... ഞങ്ങളുടെ കുടുംബം കൂടുതൽ മനോഹരമാകാൻ പോകുന്നു... എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. പേളിയും സഹോദരിയുടെ ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

നിറവയറുമായി റേച്ചലും പേളിയും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയും അമ്മയെ ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രങ്ങളും വൈറലാണ്. ഇങ്ങനെ ഫോട്ടോ എടുക്കാൻ പറ്റുന്നത് ഭാഗ്യമാണ്... രണ്ട് പേരും ഒരേ സമയത്ത്... രണ്ട് പേർക്കും രണ്ടാമത്തെ.. അതും ഇന്നത്തെ കാലത്ത് എന്നായിരുന്നു ഇരുവരുടെയും ഫോട്ടോയെ പ്രശംസിച്ച് കുറിച്ചത്.

pearle maaney

ട്രെന്റിങ് പ്രെ​ഗ്നൻസി, പ്രെ​ഗ്നൻസി സീസൺ 2 എന്നിങ്ങനെയും തമാശയായി കമന്റ് ചെയ്തിട്ടുണ്ട്. നിലയുടെ ജനനശേഷം യുട്യൂബ് കണ്ടന്റുകൾ സൃഷ്ടിച്ച് പങ്കുവെക്കുന്നതിലാണ് പേളിയും ഭർത്താവ് ശ്രീനിഷും കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്. ഏറ്റവും ക്രീയേറ്റീവായി യുട്യൂബ് കണ്ടന്റുകൾ സൃഷ്ടിക്കുന്നതിൽ മുന്നിലാണ് ഇരുവരും.

പ്രെ​ഗ്നൻസി റിവീൽ വീഡിയോ ഇരുവരും ചെയ്തത് ട്രെന്റിങായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ രണ്ടാം സ്ഥാനക്കാരിയായിരുന്നു പേളി മാണി. അതേ സീസണിൽ നാലാം സ്ഥാനമായിരുന്നു ശ്രീനിഷിന്. ബിഗ് ബോസില്‍ വെച്ച് ഉടലെടുത്ത പ്രണയം ഗെയിം പ്ലാന്‍ ആണെന്ന് ആ സമയത്ത് സോഷ്യല്‍ മീഡിയയിലും മറ്റും ആക്ഷേപം ഉയര്‍ന്നിരുന്നു.

എന്നാല്‍ പുറത്തെത്തിയതിനുശേഷം വീട്ടുകാരുമായി സംസാരിച്ച് ഇരുവരും തങ്ങളുടെ വിവാഹം പ്രഖ്യാപിക്കുകയായിരുന്നു. 2019 മെയ് 5 ന് ക്രിസ്ത്യന്‍ മതാചാര പ്രകാരവും മെയ് 8 ന് ഹിന്ദു ആചാര പ്രകാരവും ഇരുവരുടെയും വിവാഹം നടന്നു. 2021 മാര്‍ച്ച് 20 നാണ് നില ജനിച്ചത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X