നിലയുടെ വസ്ത്രങ്ങൾ കൈമാറിയപ്പോൾ കരഞ്ഞ് പേളി, 'വഴക്ക് പറഞ്ഞാൽ നിലയ്ക്ക് വിഷമം പറഞ്ഞില്ലെങ്കിൽ നിതാര പിണങ്ങും'

പേളി മാണിയും ശ്രീനിഷ് അരവിന്ദും രണ്ട് പെൺകുഞ്ഞുങ്ങളും മലയാളികൾക്ക് സുപരിചിതരാണ്. നിലയുടെ വരവിനുശേഷമാണ് പേളി ടെലിവിഷൻ ഷോ അവതാരക എന്ന ലേബലിൽ നിന്നും ഇടവേളയെടുതത്തും സ്വന്തം യുട്യൂബ് ചാനലിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് തുടങ്ങിയതും. പേളിയും ശ്രീനിഷും ഇപ്പോൾ യുട്യൂബ് ചാനലുമായി വളരെ സജീവമാണ്. വ്ലോ​ഗുകൾക്ക് പുറമെ സെലിബ്രിറ്റികളെ അതിഥികളായി കൊണ്ടുവന്ന് ചാറ്റ് ഷോകളും ഇരുവരും നടത്താറുണ്ട്.

പേളിയുടെ രസകരമായ സംസാരത്തിന് ഒരു മാറ്റവും വരാത്തതിനാൽ മുമ്പ് ലഭിച്ചതിനേക്കാൾ ജനപ്രീതി പേളിയുടെ യുട്യൂബ് വീഡിയോകൾ‌ക്ക് ഇപ്പോൾ ലഭിക്കാറുണ്ട്. കുറച്ച് മാസം മുമ്പാണ് പേളിക്ക് രണ്ടാമത്തെ കുഞ്ഞായ നിതാര പിറക്കുന്നത്. പ്രസവത്തിനോട് അടുത്തപ്പോൾ മുതൽ പ്രസവം കഴിഞ്ഞ് മൂന്ന് മാസം വരെയും പേളിയും കുഞ്ഞുങ്ങളും മാതാപിതാക്കൾക്കൊപ്പം ആലുവയിലെ വീട്ടിലായിരുന്നു.

Pearle Maaney

അടുത്തിടെയാണ് ശ്രീനിഷിനൊപ്പം മക്കളേയും കൂട്ടി സ്വന്തം ഫ്ലാറ്റിലേക്ക് പേളി തിരികെ എത്തിയത്. മക്കളേയും കൊണ്ട് ആരുടെയും സഹായമില്ലാതെ ഫ്ലാറ്റിലുള്ള ജീവിതം എങ്ങനെയാകും എന്നതിനെ കുറിച്ച് ചെറിയ ആശങ്കയുണ്ടെന്ന് പേളി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ നിതാര വന്നശേഷം ആദ്യമായി ഫ്ലാറ്റിൽ നിന്നുള്ള ഡെ ഇൻ മൈ ലൈഫ് വീഡിയോയുമായി എത്തിയിരിക്കുകയാണ് പേളി മാണി.

ഫ്ലാറ്റിലേക്ക് വന്നശേഷം കുഞ്ഞുങ്ങളുടെ കാര്യം ശ്രദ്ധിക്കാനായി ഒരു കുട്ടിയെ തനിക്ക് സഹായത്തിനായി കിട്ടിയ വിശേഷവും പുതിയ വീഡിയോയിൽ പേളി പങ്കിടുന്നുണ്ട്. നിതാരയുടെ വരവോടെ നിലയുടെ സന്തോഷം കുഞ്ഞനിയത്തിയായി മാറി കഴിഞ്ഞു. എപ്പോഴും നിതാരയെ കൊഞ്ചിച്ചും സ്നേഹിച്ചും ഉമ്മ കൊടുത്തും നില അരികിൽ തന്നെയുണ്ടാകും.

താൻ കഷ്ടപ്പെട്ട് നിതാരയെ ഉറക്കി കിടത്തുമെന്നും എന്നാൽ മിനിറ്റുകൾക്കകം വന്ന് നില നിതാരയെ ഉണർത്തുമെന്നുമാണ് പേളിയുടെ പരാതി. നിതാരയെ ഉമ്മവെച്ചും കൊഞ്ചിച്ചും നിലയ്ക്ക് മതിയാകാറില്ലെന്നും നിതാരയുടെ അടുത്ത് നിന്ന് നിലയെ വഴക്ക് പറഞ്ഞ് മാറ്റാൻ പറ്റാത്ത സ്ഥിതിയാണെന്നും പേളി പറയുന്നു. വഴക്ക് പറഞ്ഞാൽ നിലയ്ക്ക് വിഷമമാകും പറഞ്ഞില്ലെങ്കിൽ നിതാര പിണങ്ങുമെന്ന അവസ്ഥയാണെന്നും എന്ത് ചെയ്യണമെന്ന് തനിക്ക് അറിയില്ലെന്നും പേളി വീഡിയോയിൽ പറയുന്നുണ്ട്.

ശ്രീനിഷാണ് നിലയുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത്. ഡാഡി ​ഗേളാണ് നിലയെന്ന് പേളി തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഡെ ഇൻ മൈ ലൈഫ് വീഡിയോയിലെ ഒരു ഭാ​​ഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. നില തീരെ കുഞ്ഞായിരുന്നപ്പോൾ ധരിച്ച വസ്ത്രങ്ങൾ പാക്ക് ചെയ്ത് മറ്റൊരിടത്തേക്ക് അയക്കുകയായിരുന്നു പേളി.

Pearle Maaney

കുഞ്ഞിക്കയ്യും കാലുമിട്ടടിച്ച്‌ നീന്തിയും പിച്ചവെച്ചും നില ബേബി വളർന്ന നാളുകളിലെ കുഞ്ഞുടുപ്പുകൾ കൈമാറുന്ന വേളയിൽ പേളിക്ക് സങ്കടം താങ്ങാൻ സാധിച്ചില്ല. വസ്ത്രങ്ങൾ പാക്ക് ചെയ്യുന്നതിനിടെ പേളി ഏറെ നേരം കരഞ്ഞു. ശ്രീനിഷാണ് പേളിയുടെ വീഡിയോ ക്യാമറയിൽ പകർത്തിയത്.

പേളി എത്രത്തോളം സ്നേഹനിധിയായ അമ്മയാണെന്നത് ഈ വീഡിയോയിൽ വളരെ വ്യക്തമാണെന്നാണ് ആരാധകർ കുറിക്കുന്നത്. മൂന്ന് വയസായി നിലയ്ക്ക്. പേളിയേക്കാളും ആരാധകർ ഇപ്പോൾ നിലയ്ക്കും നിതാരയ്ക്കുമാണ്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X