'പല സെലിബ്രിറ്റികളും കുട്ടികൾ വേണ്ടെന്ന് വേക്കാറുണ്ട്, കുട്ടികളാണ് ഹാപ്പിനെസ്, അസൂയ തോന്നുന്നു'; ആരാധകർ!
കൊവിഡിന് ശേഷമാണ് കേരളത്തിൽ യുട്യൂബേഴ്സിന്റെ എണ്ണം ക്രമാതീതമായി ഉയർന്നത്. അതുകൊണ്ട് തന്നെ നല്ല കണ്ടന്റുകൾ തേടിപിടിച്ച് കാണാനാണ് സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർ ശ്രദ്ധക്കാറുള്ളത്. അത്തരത്തിൽ വ്യത്യസ്തത കൊണ്ട് ആരാധകരെ സൃഷ്ടിച്ച യുട്യൂബറാണ് പേളി മാണി. വളരെ വർഷങ്ങളായി പേളി മാണിക്ക് യുട്യൂബ് ചാനലുണ്ട്.
ഇരുപത് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സുള്ള ചാനലിൽ ഇടുന്ന ഓരോ വീഡിയോയും നിമിഷ നേരങ്ങൾക്കുള്ളിലാണ് ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടുന്നത്. പേളിയുടെ ഒട്ടുമിക്ക വീഡിയോകളും നിസാര സമയത്തിനുള്ളിൽ വൺ മില്യൺ നേടിയവയാണ്.
ഭർത്താവ് ശ്രീനിഷും മകൾ നിലയും കൂടി ജീവിതത്തിലേക്ക് വന്നതോടെ പേളി കൂടുതലായും യുട്യൂബ് വീഡിയോകൾ ചെയ്യുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത്. രണ്ടാമതും ഗർഭിണിയായശേഷം ഷോകൾ ചെയ്യുന്നതിൽ നിന്നും യുട്യൂബ് വീഡിയോകൾ ചെയ്യുന്നതിൽ നിന്നുമെല്ലാം പേളി വിട്ടുനിൽക്കുകയായിരുന്നു. ആദ്യത്തെ മൂന്ന് മാസം വളരെ പ്രയാസം നിറഞ്ഞതായിരുന്നുവെന്ന് പേളി തന്നെ പറഞ്ഞിരുന്നു.

നാലാം മാസത്തിലേക്ക് കടന്നശേഷമാണ് താൻ പഴയ ജീവിതത്തിലേക്ക് തിരിച്ച് വന്നതെന്നും അതുവരെ ഒട്ടും സമാധാനപരമായി കാര്യങ്ങൾ ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും പേളി പറഞ്ഞിരുന്നു. യുട്യൂബിൽ സജീവമായിട്ടുള്ള സെലിബ്രിറ്റികളുടെ എല്ലാ വിശേഷങ്ങളും അറിയാൻ പ്രേക്ഷകർക്ക് താൽപര്യമാണ്. അതുകൊണ്ട് തന്നെയാണ് പേളിയും തന്റെ ഗർഭകാലത്തെ കുറിച്ച് ആരാധകരോട് പങ്കുവെച്ചത്.
ആദ്യത്തെ മൂന്ന് മാസം താൻ എങ്ങനെയാണ് കടന്നുപോയതെന്നും എന്തൊക്കെയായിരുന്നു താൻ നേരിട്ട അസ്വസ്ഥതകളെന്നും വളരെ വ്യത്യസ്തമായി ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് പേളി ഇപ്പോൾ. ഒരു വീഡിയോയിലൂടെയാണ് പ്രഗ്നൻസി ഫസ്റ്റ് ട്രിമസ്റ്റർ മൂഡ് സ്വിങ്സ് എങ്ങനെ തന്നെ ബാധിച്ചുവെന്ന് പേളി പറഞ്ഞത്.
മകളെ നോക്കാൻ ബുദ്ധിമുട്ടിയതിനെ കുറിച്ചും ദേഷ്യവും സങ്കടവും സന്തോഷവുമെല്ലാം മാറി മാറി വരുന്നതും താൽപര്യങ്ങൾ മാറി വരുന്നതും ഉറക്കം കൂടുതലുള്ളതുമെല്ലാം പേളി പുതിയ വീഡിയോയിലൂടെ രസകരമായി പ്രേക്ഷകരിലേക്ക് എത്തിച്ചു. തന്റെ അനുഭവങ്ങളെല്ലാം കൂട്ടിച്ചേർത്ത് ഒരു ചെറു ഷോർട്ട് ഫിലിം പോലെയാണ് പേളി ചിത്രീകരിച്ചത്.
ശ്രീനിഷും പേളിയും തകർത്ത് അഭിനയിച്ചുവെന്നാണ് വീഡിയോ വൈറലായതോടെ വന്ന ഭൂരിഭാഗം കമന്റുകളും. ഇരുവരുടെയും മൂത്ത മകൾ നിലയ്ക്ക് രണ്ട് വയസാണ് പ്രായം. പല സെലിബ്രിറ്റികളും കുട്ടികളൊന്നും വെണ്ടെന്ന് വേക്കാറുണ്ട്. എന്നാൽ കുട്ടികളാണ് ഹാപ്പിനെസ്. എന്നും ഇതുപോലെ ഇരിക്കട്ടെ എന്നാണ് പേളിയുടെ ഫാമിലിക്ക് ആശംസകൾ നേർന്ന് ഒരു ആരാധകൻ കുറിച്ചത്.

സൂപ്പർ... ഒരുപാട് ചിരിച്ചു... ഈ സ്നേഹം കാണുമ്പോൾ അസൂയയാണ്. എന്നും ഇതുപോലെ ഇതിനേക്കാൾ അടിപൊളിയായി ജീവിക്കൂ എന്നാണ് മറ്റൊരാൾ കുറിച്ചത്. പേളിയുടെ ഗർഭകാല മൂഡ് സ്വിങ്സ് വീഡിയോ കണ്ട് തങ്ങളുടെ മൂഡ് സ്വിങ്സ് മാറി ഹാപ്പിയായി എന്നാണ് മറ്റൊരാൾ കുറിച്ചത്. അഭിനയിക്കുന്നതിനിടയിൽ പേളിയുടെ കൗണ്ടർ കേട്ട് ചിരിപൊട്ടി പോയ ശ്രീനിയുടെ വീഡിയോയും വൈറലാണ്.
ഇതുപോലെ തന്നെ താൻ രണ്ടാമതും ഗർഭിണിയാണെന്ന സന്തോഷവും ആരാധകരുമായി പേളി പങ്കിട്ടത് വളരെ വ്യത്യസ്തമായിട്ടായിരുന്നു. തങ്ങൾ ആഗ്രഹിച്ച് പ്രാർത്ഥിച്ചാണ് രണ്ടാമതും ഗർഭിണിയായതെന്നും ഒരിക്കലും ആക്സിഡന്റലി ഉണ്ടായ പ്രഗ്നൻസി അല്ലെന്നും അടുത്തിടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി പേളി പറഞ്ഞിരുന്നു.
പേളിയെ വിവാഹം ചെയ്ത് കുറച്ച് കാലം കൂടി ശ്രീനിഷ് അഭിനയത്തിൽ സജീവമായിരുന്നു. പിന്നീട് അത് പൂർണമായും ഉപേക്ഷിച്ചു. യുട്യൂബിന്റെ കാര്യങ്ങളും ബിസിനസും നോക്കി നടത്തുകയാണ് ശ്രീനി. അടുത്തിടെ പേളിയും ശ്രീനിഷും ചേർന്ന് ഇരുവരുടെയും വിവാഹ വീഡിയോയ്ക്ക് റിയാക്ഷൻ ചെയ്യുകയും കല്യാണത്തിനിടെ നടന്ന രസകരമായ സംഭവങ്ങളെ കുറച്ച് വെളിപ്പെടുത്തുകയും ചെയ്തത് വൈറലായിരുന്നു.


Click it and Unblock the Notifications