For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പൈസ കണ്ടിട്ടോ ഇന്റലിജൻസ് കണ്ടിട്ടോ അത് ചെയ്യാൻ നിൽക്കരുത്'; വിവാഹിതരാകാൻ പോകുന്നവരോട് പേളിക്ക് പറയാനുള്ളത്!

  |

  മിനി സ്ക്രീൻ താരം, നടി, യുട്യൂബർ, അവതാരിക തുടങ്ങി വിവിധ മേഖലകളിൽ ശോഭിച്ച് നിൽക്കുകയും സോഷ്യൽമീഡിയ ഇൻ‌ഫ്ല്യൂവൻസർ എന്ന രീതിയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതുമായ താരമാണ് പേളി മാണി.

  പേളിയെ അറിയാത്തവർ കേരളത്തിൽ ചുരുക്കമായിരിക്കും. അവതാരികയായിട്ടാണ് പേളിയുടെ തുടക്കം. ഡാൻസ് റിയാലിറ്റി ഷോയായ ഡിഫോർ ഡാൻസിന്റെ അവതാരകയായിരുന്നു ഏറെക്കാലം പേളി മാണി.

  Also Read: ജയറാമിനും പാര്‍വതിയ്ക്കും പ്രേമിക്കാന്‍ അവസരമൊരുക്കി; പാര്‍വതിയുടെ അമ്മ കയര്‍ത്ത് സംസാരിച്ചുവെന്ന് കമല്‍

  ആ സമയത്ത് ഡി ഫോർ ഡാൻസിന്റെ പ്രധാന ആകർഷണവും പേളിയുടെ അവതരണവും ഇടയ്ക്കുള്ള കൗണ്ടറുകളുമെല്ലാം തന്നെയായിരുന്നു. റിയാലിറ്റി ഷോയുടെ മാത്രമല്ല കുക്കിങ് ഷോയുടേയും അവതാരികയായിരുന്നു പേളി. ഇതിനെല്ലാം ശേഷമാണ് ബി​ഗ് ബോസ് മലയാളത്തിന്റെ ആദ്യത്തെ സീസണിൽ പേളി മത്സരാർഥിയായി എത്തിയത്.

  ഇതുവരെ നാല് ബി​ഗ് ബോസ് സീസണുകൾ കഴിഞ്ഞുവെങ്കിലും ഒന്നാം സീസണിനോട് കിടപിടിക്കാൻ ഇതുവരെ വന്നിട്ടുള്ള മറ്റൊരു സീസണിനും സാധിച്ചിട്ടില്ലെന്നാണ് ബി​ഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകർ പറയുന്നത്.

  ആ സീസണിൽ മത്സരാർഥിയായി വന്ന നടൻ ശ്രീനിഷിനെ പേളി പിന്നീട് വിവാ​ഹം ചെയ്തു. ഇരുവരും ബി​ഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് തന്നെയാണ് പ്രണയത്തിലായത്.

  ഇരുവരുടേയും പ്രണയം ചെറിയ രീതിയിൽ പരസ്യമായപ്പോൾ പ്രേക്ഷകരും മറ്റ് സഹമത്സരാർഥികളുമടക്കം ഇത് ബി​ഗ് ബോസ് വിജയിക്കാനുള്ള പേളിയുടേയും ശ്രീനിഷിന്റേയും പ്രേമ നാടകമാണെന്ന് കുറ്റപ്പെടുത്തി. വീട്ടിനുള്ളിൽ നിന്ന തന്നെ പലപ്പോഴും ഇരുവരും പരിഹസിക്കപ്പെട്ടിട്ടുണ്ട്.

  പേളി മത്സരം കഴിഞ്ഞ് ഹൗസിനുള്ളിൽ നിന്ന് പുറത്തിറങ്ങിയാൽ ശ്രീനിഷിനെ ഒഴിവാക്കുമെന്നും ചിലർ ശ്രീനിഷിനോട് തന്നെ പറഞ്ഞിരുന്നു. പക്ഷെ അതിനെല്ലാം വിപരീതമായി പേളി ആദ്യ സീസണിൽ രണ്ടാം സ്ഥാനത്ത് എത്തുകയും പുറത്തിറങ്ങിയ ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ശ്രീനിഷിനെ വിവാഹം ചെയ്യുകയും ചെയ്തു.

  ഇപ്പോൾ ഇരുവർക്ക് ഒന്നര വയസുകാരി നില എന്നൊരു മകളുണ്ട്. പേളിയും ശ്രീനിഷും ചേർന്ന് വെബ്സീരിസുകൾ, അഭിമുഖങ്ങൾ‌ തുടങ്ങി വിവിധ പരിപാടികൾ തങ്ങളുടെ യുട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ട്.

  Also Read: 'ഇന്ദ്രന്റെ നയമാണ് അവൻ സിനിമയിൽ ഒതുക്കപ്പെടാൻ കാരണം, എന്റെ അനുഭവവും അതാണ്, ആർക്കും നന്ദിയില്ല'; മല്ലിക

  പേളി-ശ്രീനിഷ് ജോഡിയെ പേളിഷ് എന്നാണ് ആരാധകർ ഓമനിച്ച് വിളിക്കുന്നത്. ഇപ്പോഴിത തന്റെ ഇൻസ്റ്റ​ഗ്രാമിൽ നടത്തിയ ക്യു ആന്റ് എയുടെ ഭാ​ഗമായി പേളി ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ്.

  വിവാഹിതരാകാൻ പോകുന്ന യുവതി യുവാക്കൾക്ക് വിവാഹവുമായി ബന്ധപ്പെട്ട് എന്ത് ഉപദേശമാണ് നൽകുക എന്നാണ് ആരാധകരിൽ ഒരാൾ ചോദിച്ചത്. അതിന് പേളി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 'എനിക്ക് പറയാനുള്ളത് ഇത്രയേയുള്ളു.'

  'ഒരാളുടെ ലുക്ക് കണ്ടിട്ടോ പൈസ കണ്ടിട്ടോ ഇന്റലിജൻസ് കണ്ടിട്ടോ ആളുടെ കുടുംബം നോക്കിയോ വിവാഹം കഴിക്കരുത്. പകരം അയാളേയും അയാൾ എങ്ങനെയാണോ അതേ രീതിയിലും അം​ഗീകരിച്ച് വിവാഹം കഴിക്കാൻ പറ്റുമെങ്കിൽ കഴിക്കുക.'

  'അങ്ങനെ ചെയ്താൽ തന്നെ സന്തോഷകരമായ ജീവിതം ലഭിക്കും. മനുഷ്യനായി ജനിച്ചില്ലായിരുന്നുവെങ്കിൽ ഒരു പൂമ്പാറ്റായായി ജനിക്കാനാണ് ഞാൻ ആ​ഗ്രഹിച്ചത്' പേളി ചോദ്യങ്ങൾക്കുള്ള മറുപടിയായി പറഞ്ഞു.

  2019ലായിരുന്നു പേളിയുടേയും ശ്രീനിഷിന്റേയും വിവാഹം നടന്നത്. ഹിന്ദു-ക്രിസ്ത്യൻ മതാചാരപ്രകാരമായിരുന്നു വിവാഹം. വിവാഹശേഷം സീരിയൽ അഭിനയം നിർത്തിയ ശ്രീനിഷ് ഇപ്പോൾ പേളിയോടൊപ്പം യുട്യൂബ് ചാനലുമായി തിരക്കിലാണ്. പേളി-ശ്രീനിഷ് ജോഡിക്ക് മാത്രം വലിയൊരു ഫാൻ ബേസ് കേരളത്തിലുണ്ട്.

  'പ്രണയിച്ച് വിവാഹിതരായിട്ട് മൂന്ന് വർഷമായി... പക്ഷെ ഇപ്പോഴും ഞങ്ങളുടെ കണ്ണുകൾ കണ്ടുമുട്ടുമ്പോഴെല്ലാം ഹൃദയമിടിപ്പ് നിന്ന് പോകുന്ന അനുഭൂതി. എന്റെ ജീവിതത്തിൽ വന്ന ഏറ്റവും നല്ല മനുഷ്യൻ... ശ്രീനിഷ് അരവിന്ദ്' എന്നാണ് പേളി കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ കപ്പിൾ ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്.

  Read more about: pearle maaney
  English summary
  Actress Pearle Maaney Gave Advice To Youth For Happily Married Life-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X