For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എങ്ങനെയാണ് ഒരു മനുഷ്യന് ഇത്ര പെർഫെക്ടാകാൻ കഴിയുക?, നീ എന്നെ എന്നും അത്ഭുതപ്പെടുത്തുന്നു'; സഹോദരിയോട് പേളി

  |

  വ്യത്യസ്തമായ രീതിയിൽ പരിപാടികൾ അവതരിപ്പിക്കുന്ന നിരവധി അവതാരകരുണ്ട് മലയാളത്തിൽ. അക്കൂട്ടത്തിൽ അവതാരികയായി വന്ന് പിന്നീട് പ്രേക്ഷക മനസിൽ ഇടം നേടിയ ഒരാളാണ് പേളി മാണി.

  രഞ്ജിനി ഹരിദാസ് അടക്കമുള്ള എണ്ണം പറഞ്ഞ അവതാരകർ മലയാളം ടെലിവിഷനിൽ വിലസുന്ന കാലത്താണ് പേളി മാണി സ്വതസിദ്ധമായ ശൈലികൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്തത്. ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന റിയാലിറ്റി ഷോയാണ് പേളിയെ ജനപ്രിയയാക്കിയത്.

  Also Read: മമ്മൂക്കയാണ് മാർഗദർശി, അദ്ദേഹമാണ് ആ കാര്യങ്ങളിൽ എനിക്ക് ഉപദേശം നൽകിയത്; തെസ്‌നി ഖാൻ പറയുന്നു

  ഡി ഫോർ ഡാൻസിൽ വരുന്നതിന് മുമ്പ് പാചകവുമായി ബന്ധപ്പെട്ട പരിപാടികളുടേയും അവതാരകയായിരുന്നു പേളി മാണി. പേളിയെപ്പോലെ തന്നെ പേളിയുടെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്.

  ഇപ്പോഴിത സഹോദരി റേച്ചൽ മാണിക്ക് പിറന്നാൾ ആശംസിച്ച് പേളി മാണി പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. സഹോദരങ്ങളാണെങ്കിലും സുഹൃത്തുക്കളെപ്പോലെ കഴിയുന്നവരാണ് പേളിയും റേച്ചലും.

  'ജന്മദിനാശംസകൾ റേച്ചൽ... വാവാച്ചി... എന്റെ ഏറ്റവും പ്രത്യേക വ്യക്തിക്ക്.. എന്റെ സഹോദരി എന്റെ ബെസ്റ്റി... ഒരാൾക്ക് എങ്ങനെ ഇത്ര പെർഫെക്റ്റ് ആവാൻ കഴിയും...? ഇത്ര സുന്ദരിയും ഗംഭീരവുമായി നീ എപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു... ഞാൻ നിന്നെ സ്നേഹിക്കുന്നു.'

  'നിന്നിൽ അഭിമാനിക്കുന്നു... കാലം മാറിയിരിക്കുന്നു.. തലയണ വഴക്കിൽ നിന്ന് അമ്മമാരായി അതുമായി ബന്ധപ്പെട്ട സംസാരത്തിലേക്ക് മാറിയിരിക്കുന്നു. നീ എന്ത് ചെയ്താലും... നിനക്ക് എന്റെ പിന്തുണയുണ്ട്. നീ നീ ആയിരിക്കുന്നതിൽ നന്ദിയുണ്ട്' എന്നാണ് പേളി സഹോദരിക്ക് ആശംസകൾ നേർന്ന് കുറിച്ചത്.

  ചേച്ചി അവതാരകയായും അഭിനേത്രിയായും തിളങ്ങിയപ്പോള്‍ ഫാഷന്‍ ലോകത്തായിരുന്നു റേച്ചല്‍ കഴിവ് തെളിയിച്ചത്. ഫാഷന്‍ ഡിസൈനിങ് പൂര്‍ത്തിയാക്കിയ റേച്ചല്‍ വ്യത്യസ്തമായ ഡിസൈന്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ട്. ഫോട്ടോഗ്രാഫറായ റൂബെന്‍ ബിജി തോമസാണ് റേച്ചലിനെ ജീവിതപങ്കാളിയാക്കിയത്.

  കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം. കൊവിഡ് കാലമായതിനാല്‍ ലളിതമായാണ് വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

  Also Read: 'കാത്തിരിപ്പ് അവസാനിക്കുന്നു... ഒന്നാകാൻ ദിവസങ്ങൾ മാത്രം'; വിവാഹ തിയ്യതി പുറത്തുവിട്ട് നടി ​ഗൗരി കൃഷ്ണൻ!

  പള്ളിയില്‍ വെച്ച് മിന്ന് കെട്ടുന്നതിന്റെയും വിവാഹ വിരുന്നിലെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വൈറലായി മാറിയിരുന്നു. ഇപ്പോൾ റേച്ചലിനും റൂബെനും ഒരു മകനുണ്ട്. പേളിയുടെ മകൾ നിലയുടെ പ്രിയ കൂട്ടുകാരനാണ് റേച്ചലിന്റെ മകൻ.

  ബി​ഗ് ബോസിലൽ മത്സരാർഥിയായി വന്ന ശേഷമാണ് പേളിക്ക് ആരാധകർ വർധിച്ചത്. അവിടെ വെച്ചാണ് സഹമത്സരാർഥി ശ്രീനിഷുമായി പേളി പ്രണയത്തിലായതും വിവാഹിതയാകാൻ തീരുമാനിച്ചതും. അന്ന് പലരും പേളിയെ പരിഹസിച്ചിരുന്നു.

  ബി​ഗ് ബോസ് വിജയിക്കാനുള്ള പേളിയുടെ ​ഗെയിം പ്ലാനാണെന്നും പലരും പറഞ്ഞു. പക്ഷെ പേളി പറഞ്ഞ വാക്ക് പാലിച്ചു. ബി​ഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹിതരായി. മകൾ കൂടി വന്നതോടെ ശ്രീനിഷിനൊപ്പം ജീവിതം ആഘോഷമാക്കുകയാണ് പേളി.

  പേളിയേയും ശ്രീനിഷിനേയും പോലെ തന്നെ മകൾ നിലയ്ക്കും ഫാൻസുണ്ട്. നിലയുടെ പേരിൽ നിരവധി സോഷ്യൽമ‍ീഡിയ ഫാൻസ് പേജുകളും പ്രവർത്തിക്കുന്നുണ്ട്. നില വന്നതോടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും പേളിയും ശ്രീനിയും തുറന്നുപറഞ്ഞിരുന്നു.

  വിവാഹ ജീവിതം മൂന്നാം വർഷത്തിലും ആഘോഷമാക്കുന്ന ദമ്പതികൾ കൂടിയാണ് ശ്രീനിഷും പേളിയും. മകൾ പിറന്ന ശേഷം യുട്യൂബിലൂടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിലാണ് ശ്രീനിഷും പേളിയും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

  ഹൈ ക്വാളിറ്റി അഭിമുഖങ്ങളാണ് പേളിയുടെ യുട്യൂബ് ചാനലിന്റെ പ്രധാന പ്രത്യേകത. അഭിമുഖത്തിൽ പങ്കെടുക്കാനെത്തിയവർ പോലും പേളിയുടെ ഷോയെ അഭിനന്ദിക്കാറുണ്ട്. ബി​ഗ് ബോസ് ഒന്നാം സീസണിൽ‌ രണ്ടാം സ്ഥാനമായിരുന്നു പേളിക്ക് ലഭിച്ചത്.

  Read more about: pearle maaney
  English summary
  Actress Pearle Maaney Latest Social Media Post About Her Sister Rachel, Goes Viral On Social Media-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X