'അവരാണ് ഭാവിയിൽ നമ്മുടെ ബെസ്റ്റ് ഫ്രണ്ട്, എല്ലാ അമ്മമാരും അതിന് വേണ്ടി കുറച്ച് സമയം കണ്ടെത്തണം'; പേളി മാണി!

മുമ്പ് അവതാരകയായ പേളി മാണിക്കായിരുന്നു ആരാധകർ കൂടുതലെങ്കിൽ ഇന്ന് യുട്യൂബറായ പേളി മാണിക്കാണ് ആരാധകർ കൂടുതൽ. ഓരോ വിശേഷവും അത്രത്തോളം മനോഹരമായാണ് പേളി പങ്കുവെക്കാറുള്ളത്. നേരത്തെ സ്റ്റേജ് ഷോകളിലും ആങ്കറിങിലും സജീവമായിരുന്ന പേളി ഇപ്പോൾ തന്റെ യുട്യൂബ് ചാനലിന് വേണ്ടിയാണ് കൂടുതലും സമയം ചിലവഴിക്കുന്നത്.

എല്ലാം നോക്കി നടത്താനും സഹായിക്കാനും ശ്രീനിഷും കൂടി വന്നതിന് ശേഷം ഹോസ്റ്റിങ് മാത്രമെ പേളിക്ക് ചെയ്യേണ്ടി വരാറുള്ളു. ഇപ്പോൾ പേളി തന്റെ രണ്ടാമത്തെ കുഞ്ഞിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

അടുത്തിടെയാണ് താൻ വീണ്ടും ​ഗർഭിണിയാണെന്നും മൂന്ന് മാസം പൂർത്തിയായിയെന്നും പേളി വെളിപ്പെടുത്തിയത്. ​ഗർഭിണിയായ ശേഷം ക്ഷീണവും അസ്വസ്ഥതകളും ആയിരുന്നതിനാലാണ് കഴിഞ്ഞ കുറച്ച് നാളുകളായി തുടർച്ചായയി യുട്യൂബ് വീഡിയോകൾ പങ്കുവെക്കാൻ സാധിക്കാതെ പോയതെന്നും പേളി അടുത്തിടെ പറഞ്ഞിരുന്നു. പേളിയേയും ശ്രീനിഷിനെയും പോലെ തന്നെ മകൾ നിലയും സ്റ്റാറാണ്. കുട്ടിത്താരത്തിന് വേണ്ടി നിരവധി ഫാൻസ് പേജുകളാണ് സോഷ്യൽമീഡിയയിൽ പ്രവർത്തിക്കുന്നത്.

Pearle Maaney

കഴിഞ്ഞ ദിവസം ബാം​ഗ്ലൂർ ട്രിപ്പിന്റെ വീഡിയോ പേളി പങ്കുവെച്ചപ്പോൾ ഫയർ പാൻ കഴിക്കുന്ന ശ്രീനിഷിനെ കണ്ട് ഭയന്നിരിക്കുന്ന നിലയുടെ വീഡിയോ വൈറലായിരുന്നു. ‍ഡാഡിയുടെ വായിൽ നിന്നും തീ വന്നുവെന്ന് പേളിയോട് നില പറയുന്ന രം​​ഗങ്ങളും വീഡിയോയിൽ കാണാമായിരുന്നു. പൊതുവെ കുടുംബസമേതമുള്ള യാത്രകളാണ് പേളി ഏറെയും നടത്താറുള്ളത്.

ഇപ്പോഴിതാ വളരെ നാളുകൾക്ക് ശേഷം തന്റെ സുഹൃത്ത് നീതയ്ക്കൊപ്പം ഒരു ഔട്ടിങ് നടത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് പേളി മാണി. മകൾ നിലയെ മാത്രമാണ് പേളി ഒപ്പം കൂട്ടിയത്. താരത്തിന്റെ സുഹൃത്ത് നീതയ്ക്കൊപ്പം മകൾ‌ എറിക്കയുമുണ്ടായിരുന്നു.

മദേഴ്സ് ഡെ ഔട്ട് എന്നാണ് പുതിയ വീഡിയോയ്ക്ക് പേളി നൽ‌കിയ പേര്. പതിനഞ്ച് വർഷത്തോളമായി പേളിയും നീതയും സുഹൃത്തുക്കളാണ്. ക്ലാസിലെ ടോപ്പർ സ്റ്റുഡന്റായിരുന്നു നീതയെന്നും വീ‍ഡിയോയിൽ പേളി പറഞ്ഞു. നിലയ്ക്ക് ലോലി പോപ്പുമായാണ് എറിക്ക വന്നത്. ഇരുവരെയും ബാക്ക് സീറ്റിൽ ഇരുത്തിയാണ് പേളി വാഹനം ഓടിച്ചത്. കുഞ്ഞുങ്ങൾ ഉള്ളതിനാൽ വളരെ പതുക്കെയാണ് വണ്ടി ഓടിക്കുന്നതെന്നും നീത ചോദിച്ചപ്പോൾ പേളി പറഞ്ഞു.

വളരെ നാളുകളായി താനും നീതയും യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടെന്നും എന്നാൽ ഒന്നും നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്നും അങ്ങനെ അവസാനം പനമ്പള്ളി ന​​ഗറിലേക്ക് ഒരു ഡെ ഔട്ട് തങ്ങൾക്ക് സാധ്യമായിരിക്കുകയാണെന്നും പേളി തമാശ കലർത്തി പറഞ്ഞു.

Pearle Maaney

കുഞ്ഞുങ്ങളുള്ള അമ്മമാർ വല്ലപ്പോഴും ഇത്തരത്തിൽ എല്ലാത്തിൽ നിന്നും മാറി ഒരു ഡെ ഔട്ട് നടത്തുന്നത് നല്ലതായിരിക്കുമെന്നും പേളി പറഞ്ഞു. എങ്ങനെ എങ്കിലും കുഞ്ഞുങ്ങളെ നോക്കാൻ ഒരു മെയ്ഡിനെ വെച്ചിട്ടായാലും ഒരു ദിവസം എങ്കിൽ ഒരു ദിവസം ബ്രേക്ക് എടുത്ത് യാത്രകൾ നടത്തുകയോ സുഹൃത്തുക്കളെ കാണുകയോ ചെയ്യുന്നത് ഒരു ഉന്മേഷം പകരുമെന്നാണ് നീത പറഞ്ഞത്.

പ്ലാനിങിന്റെ എണ്ണം എടുത്താൽ താനും നീതയും 365 ദിവസവും യാത്ര ചെയ്യേണ്ടവരാണെന്നും പേളി പറഞ്ഞു. മദർഹുഡ് ഒരിക്കലും വളരെ ബുദ്ധിമുട്ടേറിയ ഒന്നല്ല. നമ്മുടെ ഫ്യൂച്ചർ ബെസ്റ്റ്ഫ്രണ്ട്സാണ് നമ്മുടെ മക്കൾ. എന്റെ മമ്മിയാണ് ഇപ്പോഴും എന്റെ ബെസ്റ്റ് ഫ്രണ്ടെന്നും പേളി കൂട്ടിച്ചേർത്തു.

മക്കളെയും കൂട്ടി ഇരുവരും ആദ്യം പോയത് നടി നമിത പ്രമോദിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റായ സമ്മർ ടൗണിലേക്കാണ്. അവിടെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രോൺസ് ഇട്ട പാസ്തയാണ് പേളി കഴിച്ചത്. പുറത്ത് റെസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ നിലയ്ക്ക് ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യമാണ് കൊടുക്കാറെന്നും ഒരിക്കലും നിർബന്ധിക്കാറില്ലെന്നും പേളി പറഞ്ഞു.

ശേഷം നീതയെ തന്റെ യുട്യൂബ് ചാനലിന്റെ സ്റ്റുഡിയോയിലേക്കാണ് പേളി കൂട്ടികൊണ്ടു പോയത്. ആദ്യമായാണ് നീതയും മകളും സ്റ്റുഡിയോ സന്ദർശിക്കുന്നത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X