'പിറക്കാൻ പോകുന്നത് ഇരട്ടകുട്ടികളാണെന്ന് പറയാതെ പറഞ്ഞുവോ?, ആരുടേയും ഉപദേശം തേടരുത്'; പേളിയുടെ സുമലതയാന്റി!

പേളി മാണിയേയും കുടുംബത്തേയും മിനിസ്ക്രീൻ പ്രേക്ഷകർക്കും സോഷ്യൽമീഡിയ സ്ഥിരം ഉപഭോക്താക്കൾക്കും പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. യുട്യൂബ് ചാനലുകൾ ട്രെന്റാകുന്നതിന് മുമ്പ് തന്നെ പേളിക്ക് യുട്യൂബ് ചാനലുണ്ട്.

ബി​ഗ് ബോസിന് ശേഷം പേളിയുടെ യുട്യൂബ് ചാനൽ വളരെ പെട്ടന്ന് രണ്ട് മില്യണിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ചാനലായി മാറി. ശ്രീനിഷ് കൂടി ചാനലിന്റെ ഭാ​ഗമായതോടെ നിരവധി എന്റർ‌ടെയ്നിങ് പരിപാടികളിലും വെബ് സീരിസുകളുമെല്ലാം പേളിയുടെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് കൂടുതലായി എത്താൻ തുടങ്ങി.

വെറും 331 വീഡിയോകളാണ് പേളി ഇതുവരെ പങ്കിട്ടിട്ടുള്ളത്. അതിൽ എല്ലാ വീഡിയോയും റിപ്പീറ്റ് അടിച്ച് കാണാൻ സാധിക്കുന്നവയുമാണ്. താരം യുട്യൂബിൽ പങ്കിടുന്ന വീഡിയോകളെല്ലാം വളരെ പെട്ടന്നാണ് ട്രെന്റിങാവുന്നത്. അതുപോലെ തന്നെ ക്രിയേറ്റിവിറ്റിയുടെ കാര്യത്തിൽ പേളിയെ കടത്തിവെട്ടുന്ന മറ്റൊരു കോണ്ടന്റ് ക്രിയേറ്റർ മലയാളത്തിലുണ്ടോയെന്ന് സംശയമാണ്.

Pearle Maaney

ശ്രീനിഷുമായുള്ള വിവാഹം ഉറപ്പിച്ചശേഷം മനോഹരമായ ഒരു പ്രണയ​ഗാനം മ്യൂസിക്ക് വീഡിയോയായി പേളി പുറത്തിറക്കിയിരുന്നു. ചെല്ലക്കുട്ടിയെ എന്ന് തുടങ്ങുന്ന ​ഗാനത്തിന് കോടിക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചത്. പിന്നീട് കൊറോണ കാലത്ത് അവസ്ഥ അടക്കമുള്ള വെബ് സീരിസുകളും പേളിയും ശ്രീനിഷും അഭിനയിച്ച് പുറത്തിറക്കിയിരുന്നു.

പേളി ഒരു സെലിബ്രിറ്റി ഇന്റർവ്യു ചെയ്താൽ പോലും വളരെ എന്റർടെയ്നിങ് ആയിരിക്കും. കാഴ്ചക്കാരന് ഒരിക്കലും ബോറടിക്കില്ല. അതുകൊണ്ട് തന്നെയാണ് പേളിയുടെ വീഡിയോകളെല്ലാം അതിവേ​ഗത്തിൽ വൈറലാകുന്നത്. രണ്ടാമത് ​ഗർഭിണിയാണെന്ന വിവരം വളരെ ക്രിയേറ്റീവായ ഒരു വീഡിയോയിലൂടെയാണ് പേളി ആരാധകരെ അറിയിച്ചത്.

പേളിയുടെ ചാനലിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന കഥാപാത്രമായ സുമലതാന്റിയിലൂടയാണ് പേളി ഗർഭിണിയാണെന്ന വാർത്ത അനൗൺസ് ചെയ്തത്. ഇപ്പോഴിതാ വീണ്ടും പേളിക്ക് വേണ്ടി ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പേളിയുടെ തന്നെ മാസ്റ്റർപീസ് കഥാപാത്രമായ സുമലതയാന്റി. സുമലതക്ക് ഒപ്പമുള്ള 73 ചോദ്യങ്ങൾ എന്ന ടൈറ്റിലിന് ഒപ്പമുള്ള വീഡിയോ വളരെ വേ​ഗത്തിൽ വൈറലായി.

ആരാധകരുടെ ഊഹാപോഹങ്ങളും ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം വളരെ മനോഹരമായി നർമം കല​ർത്തിയാണ് സുമലതയിലൂടെ പേളി പറഞ്ഞിരിക്കുന്നത്. പേളിയോട് ചോദിക്കേണ്ട ചോദ്യങ്ങൾ എല്ലാം തന്നോട് സംസാരിച്ചോളൂവെന്ന് പറഞ്ഞാണ് സുമലതയാന്റി എന്ന പേളിയുടെ കഥാപാത്രം സംസാരിച്ച് തുടങ്ങുന്നത്.

Pearle Maaney

ഇന്ന് നടന്ന ഏറ്റവും നല്ല കാര്യം എന്താണെന്ന ചോദ്യത്തിന് ഇന്ന് ഇങ്ങനെ നിക്കാൻ പറ്റുന്നത് തന്നെയെന്നായിരുന്നു പേളിയുടെ മറുപടി. ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സർപ്രൈസ് എന്താണെന്ന ചോദ്യത്തിന് തന്റെ രണ്ടുകുഞ്ഞുങ്ങൾ... ഇരട്ടകൾ എന്ന മറുപടിയാണ് സുമലത എന്ന കഥാപാത്രം നൽകിയത്. ഇരട്ടകൾ ആണെന്ന് അറിഞ്ഞപ്പോൾ ഞെട്ടി. പരട്ടകൾ ആണെന്ന് അറിഞ്ഞപ്പോൾ അതിലും ഞെട്ടി എന്നാണ് സുമലതയായി മാറിയ പേളി പറഞ്ഞത്.

സുമലത എന്ന കഥാപാത്രത്തിന് ഇരട്ടക്കുട്ടികളാണ്. ഇനി പേളി അവരെക്കുറിച്ച് പറഞ്ഞതാണോ അതോ തനിക്ക് ജനിക്കാൻ പോകുന്നത് ഇരട്ടക്കുട്ടികളാണെന്ന് പേളി പറയാതെ പറഞ്ഞതാണോയെന്ന സംശയവും സുമലതയാന്റിയുടെ വീഡിയോ വൈറലായതോടെ ആരാധകരിൽ ഉടലെടുത്തു.

ഒരു കാര്യത്തിനും ആരുടേയും ഉപദേശം തേടരുത് എന്ന സന്ദേശം കൂടി നൽകികൊണ്ടാണ് പേളിയുടെ സുമലതയാന്റിയുടെ വീഡിയോ അവസാനിക്കുന്നത്. ബേബി മൂൺ ആഘോഷിക്കാനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പേളിയും കുടുംബവും തുർക്കിയിലായിരുന്നു. അവിടെ നിന്നുള്ള കാഴ്ചകളെല്ലാം പകർത്തി ഉടനടി തന്റെ ആരാധകരിലേക്ക് എത്തിക്കാനും പേളി ശ്രദ്ധിച്ചിരുന്നു. ​​

ഗർഭിണിയായി മൂന്ന് മാസം പിന്നിട്ടശേഷമാണ് തനിക്ക് വീണ്ടും കുഞ്ഞ് പിറക്കാൻ പോകുന്നുവെന്നത് പേളി വെളിപ്പെടുത്തിയത്. പേളി-ശ്രീനിഷ് ദമ്പതികളുടെ മൂത്തമകൾ നില അടുത്തിടെയാണ് രണ്ടാം പിറന്നാൾ ആഘോഷിച്ചത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X