'ഗര്‍ഭകാലം എങ്ങനെ ആസ്വദിക്കാമെന്ന് അവൾ‌ പഠിപ്പിക്കുന്നു, നിലുവിന്റെ കെയറിങ് ആ ഫോട്ടോയിൽ തന്നെ വ്യക്തം'; പേളി!

പേളി മാണിയേയും കുടുംബത്തേയും സോഷ്യൽമീഡിയ ഉപഭോക്താക്കൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അവതാരകയായും ബി​ഗ് ബോസ് സീസൺ ഒന്ന് മത്സരാർത്ഥിയായി വന്നപ്പോഴുമാണ് പേളി മാണി ആരാധകരെ സമ്പാദിച്ചത്.

അന്ന് കൂടെ കൂടിയ ആരാധകർ വർഷങ്ങൾ ഇത്ര പിന്നിട്ടിട്ടും പേളിക്കും കുടുംബത്തിനും ഒപ്പമുണ്ട്. തങ്ങളുടെ വളർച്ചയ്ക്കും സക്സസ് ഫുള്ളായ കരിയറിനും കാരണക്കാർ ആരാധകരും പ്രേക്ഷകരുമാണെന്ന് അറിയാവുന്നതുകൊണ്ട് തന്നെ തന്റെ ആരാധകരെ കുടുംബത്തിലെ അം​ഗത്തെപ്പോലെ കണ്ടാണ് പേളി സ്നേഹിക്കുന്നത്.

പേളിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ. ​​​ഗർഭകാലം മൂന്ന് മാസം പിന്നിട്ടപ്പോഴാണ് താൻ വീണ്ടും അമ്മയാകാൻ പോകുന്നുവെന്ന വിവരം പേളി ആരാധകരെ അറിയിച്ചത്. ആദ്യത്തെ കുഞ്ഞ് നിലയെ ​ഗർഭിണിയായിരുന്നപ്പോൾ മുതൽ ഓരോ വിശേഷവും പേളി ആരാധകരുമായി പങ്കുവെച്ചിരുന്നു.

Pearle Maaney

അതുകൊണ്ട് തന്നെ പിറക്കും മുമ്പ് തന്ന സെലിബ്രിറ്റിയായിരുന്നു നില. ഇപ്പോൾ പേളിക്കും ശ്രീനിഷിനുമുള്ളതിനേക്കാൾ ആരാധകർ നി‌ലയ്ക്കുണ്ട്. നിലയുടെ പേരിൽ ഒട്ടനവധി ഫാൻ പേജുകളാണ് സോഷ്യൽമീഡിയയിൽ പ്രവർത്തിക്കുന്നത്. എല്ലാ സാഹചര്യങ്ങളോടും ഇണങ്ങാൻ മകളെ പേളി പഠിപ്പിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ വിദേശ യാത്രകൾക്കും മറ്റും പുറപ്പെടാനും കാഴ്ചകൾ ആസ്വദിക്കാനും പേളിയെക്കാൾ താൽപര്യം നിലയ്ക്കാണ്. അടുത്തിടെ തുർക്കിയിലേക്ക് ബേബി മൂൺ ആസ്വദിക്കാൻ പോയപ്പോൾ പകർത്തിയ വ്ലോ​ഗുകൾ പങ്കിട്ടപ്പോൾ ഏറ്റവും ആക്ടീവായി വ്ലോ​ഗിൽ നിന്നിരുന്നത് നില തന്നെയായിരുന്നു.

ഇപ്പോഴിതാ മ​കളെ കുറിച്ച് പേളി പങ്കിട്ടൊരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഗര്‍ഭകാലം എങ്ങനെ ആസ്വദിക്കാമെന്ന് തന്നെ പഠിപ്പിക്കുന്നത് മകൾ രണ്ട് വയസുകാരി നിലയാണെന്നാണ് പേളി കുറിച്ചത്. 'നീയാണ് എന്റെ സൂര്യോദയം... എങ്ങനെ ഒരു അമ്മയായിരിക്കണം എന്ന് അവള്‍ എന്നെ പഠിപ്പിച്ചു... എന്നിലെ മികച്ചത്. പാരന്റിങ് എന്താണ് എന്ന് അവള്‍ എന്നെ പഠിപ്പിച്ചു.'

'ഇപ്പോള്‍ ഗര്‍ഭകാലം എങ്ങനെ ആസ്വദിക്കാം എന്ന് പഠിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്. എന്റെ കുഞ്ഞ് സൂര്യോദയം. എന്റെ ജീവിതത്തിലെ വെളിച്ചമായതിന് നന്ദി', എന്നാണ് പേളി എഴുതിയത്. ഒപ്പം തുർക്കിയിൽ നിന്നും പകർത്തിയ ചിത്രങ്ങളും പേളി പങ്കിട്ടു. മകളെ കയ്യിലെടുത്ത് ഓമനിക്കുന്ന പേളിയാണ് ചിത്രത്തിലുള്ളത്.

Pearle Maaney

പതിവുപോലെ അമ്മയുടെയും മകളുടെയും ചിത്രവും കുറിപ്പും വളരെ വേ​ഗത്തിൽ ആരാധകരുടെ മനം കവർന്നു. ആരും ആ​ഗ്രഹിക്കുന്ന കുടുംബ ജീവിതമാണ് പേളി നയിക്കുന്നതെന്നാണ് പേളിയുടെ കുടുംബത്തെ കുറിച്ച് പൊതുവെ വരാറുള്ള കമന്റ്. കാരണം മറ്റുള്ള യുട്യൂബേഴ്സിന്റെ വ്ലോ​​ഗുകളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ പ്രമേയവും ക്വാളിറ്റിയുമാണ് പേളിയുടേതിന്.

അതുകൊണ്ട് തന്നെ ഓരോ വീഡിയോയ്ക്കുമായി ആരാധകർ കാത്തിരിക്കും. നിങ്ങളുടെ ഗര്‍ഭധാരണം കാണുന്നത് ഒരു സന്തോഷമാണ്. മാറിക്കൊണ്ടിരിക്കുന്ന ശരീരം പ്രകടിപ്പിക്കുന്നതിലുള്ള നിങ്ങളുടെ ആത്മവിശ്വാസം, രണ്ട് കുട്ടികളെ കൈകാര്യം ചെയ്യുന്നതിലുള്ള നിങ്ങളുടെ പോസിറ്റീവ് കാഴ്ചപ്പാട്, നിലയ്ക്ക് നിങ്ങള്‍ നല്‍കുന്ന അധികശ്രദ്ധ.

ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ട് നില നിങ്ങളോടൊപ്പമുണ്ട് എന്ന വസ്തുത എന്നിവയെല്ലാം നിങ്ങളെ ചുറ്റിപ്പറ്റിയുള്ള സ്നേഹത്തിന്റെ ആഴം എത്രത്തോളമാണെന്ന് പറയുന്നതാണ്. പിന്നെ നിങ്ങളുടെ കുഞ്ഞ് ബമ്പ് തികച്ചും മനോഹരം, നില അവളുടെ സഹോദരനെ‌ അല്ലെങ്കിൽ സഹോദരിയെ സ്വീകരിക്കാൻ തയ്യാറെടുത്ത് കഴിഞ്ഞുവെന്നത് ഈ ചിത്രത്തിൽ നിന്നും വ്യക്തം. അമ്മയുടെ വയറിൽ കാൽ പതിക്കാതെ ശ്രദ്ധയോടെയാണ് നിലയുള്ളത്.

ഒരു ആൺകുഞ്ഞ് പിറക്കാനാണ് സാധ്യതയെന്നും കമന്റുകളുണ്ട്. ഒരു സെലിബ്രിറ്റി ലൈഫ് ഷോക്കേസ് ചെയ്യുന്ന വെറും പോസ്റ്റുകളല്ല പേളി മാണിയുടേതെന്നും പ്രസവ കാലത്തും പ്രസവാനന്തരവും സ്ത്രീകള്‍ നേരിടുന്ന മാനസിക ശാരീരിക പ്രശ്‌നങ്ങളും കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനെ കുറിച്ചും തമാശയിലൂടെയാണെങ്കിലും പേളി തന്റെ ഓരോ പോസ്റ്റിലൂടെയും ആരാധകരിലേക്ക് എത്തിക്കുന്നുവെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X