'നിലുവിന്റേത് ബുദ്ധിമുട്ടായിരുന്നു, നോക്കാൻ പറ്റാതെയാവുമ്പോൾ അമ്മയെ ഏൽപ്പിച്ച് റിലാക്സ് ചെയ്യും'; പേളി മാണി!

തന്റെ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണ് നടിയും അവതാരകയുമെല്ലാമായ പേളി മാണി. മൂത്തമകൾ നിലയുടെ വരവിന് ശേഷമാണ് പേളിയും ഭർത്താവ് ശ്രീനിഷും തങ്ങളുടെ യുട്യൂബ് ചാനലിന് കൂടുതൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങിയത്.

ബി​​ഗ് ബോസിന് ശേഷം അവാർഡ് നിശകളിൽ അവതാരകയായും ചില റിയാലിറ്റി ഷോകളിൽ ആങ്കറായും പേളി മാണി തിളങ്ങിയിരുന്നു. പിന്നീട് നിലയെ ​ഗർഭിണിയായതോടെ യുട്യൂബ് ചാനൽ വഴി തന്റെ കോണ്ടന്റുകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ തുടങ്ങി. ഇപ്പോൾ താരത്തിന് ടെക്കിനും മറ്റുമായി മറ്റൊരു യുട്യൂബ് ചാനൽ കൂടിയുണ്ട്.

ഒരു സ്റ്റുഡിയോയും പേളിയും ശ്രീനിഷും ചേർന്ന് ഒരുക്കിയിട്ടുണ്ട്. അവിടെയാണ് എഡിറ്റിങ്, സെലിബ്രിറ്റികളുടെ ഇന്റർവ്യൂകൾ, പോഡ്കാസ്റ്റ്, ഫോട്ടോഷൂട്ട് തുടങ്ങിയവ നടക്കുന്നത്. ക്യാമറയ്ക്ക് മുന്നിൽ പേളിയാണെങ്കിൽ ക്യാമറയ്ക്ക് പിന്നിൽ കഠിനമായി പ്രയത്നിക്കുന്നത് ഭർത്താവ് ശ്രീനിഷാണ്. സീരിയലുകളിൽ സൂപ്പർ താരമായി നിൽക്കുമ്പോഴാണ് ശ്രീനിഷ് പേളിയെ വിവാ​ഹം ചെയ്ത്.

Pearle Maaney

തമിഴ്, മലയാളം ഭാഷകളിലെല്ലാം സീരിയലുകൾ ചെയ്തിരുന്ന ശ്രീനിഷ് ഇപ്പോൾ‌ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ വളരെ നാളുകളായുള്ള തന്റെ ഒരു ആ​ഗ്രഹം കൂടി പേളി മാണി സാധിച്ചെടുത്തിരിക്കുകയാണ്. പോഡ്കാസ്റ്റ് വീഡിയോകൾ ചെയ്യണമെന്നത് തന്റെ ആ​ഗ്രഹമായിരുന്നുവെന്നും അതിന്റെ തുടക്കമാണ് ഇതെന്നും പറഞ്ഞാണ് മോട്ടിവേഷൻ നൽകുന്ന പുതിയ വീഡിയോ പേളി മാണി പങ്കുവെച്ചു.

പിതാവ് മാണി പോളിനൊപ്പം ടോക്ക് ഷോകൾ നിരവധി പേളി സംഘടിപ്പിച്ചിട്ടുണ്ട്. ഡി ഫോർ ഡാൻസ് പോലുള്ള റിയാലിറ്റി ഷോകളിൽ അവതാരകയായിരുന്നപ്പോൾ പേളിക്ക് ഇത്രയേറെ ജനസ്വീകാര്യത ലഭിക്കാൻ കാരണവും പോസിറ്റിവിറ്റി നിറഞ്ഞ സംസാരങ്ങളാണ്.

ഇനി മുതൽ അങ്ങോട്ട് കൃത്യമായി പോഡ്കാസ്റ്റ് വീഡിയോകൾ വിവിധ വിഷയങ്ങളിൽ ഉണ്ടാകുമെന്നും പേളി പറയുന്നു. ​​​ഗർഭകാലം നാലാം മാസത്തിലേക്ക് കടന്നതിനാൽ തുടർച്ചയായി സംസാരിക്കുമ്പോൾ‌ ശ്വാസം മുട്ടൽ അനുഭവപ്പെടുന്നുണ്ടെന്നും അതുമൂലം ചെറിയ തെറ്റുകളോ ബുദ്ധിമുട്ടുകളോ തോന്നിയാൽ ക്ഷമിക്കണമെന്നും പറഞ്ഞാണ് സംസാരിച്ച് തുടങ്ങുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പോഡ്കാസ്റ്റ് ചെയ്യണമെന്ന ചിന്തയുണ്ടായിരുന്നുവെന്നും എന്നാൽ ​ഗർഭിണിയായ ശേഷം മാനസീകമായും ശാരീരികമായും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാലാണ് വൈകിയതെന്നും ഇപ്പോഴാണ് താൻ ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലേക്ക് എത്തിയതെന്നും പേളി പറയുന്നു.

Pearle Maaney

'കഴിഞ്ഞ മൂന്ന് മാസത്തെ എന്റെ ജീവിതം എങ്ങനെയായിരുന്നുവെന്നാണ് ഞാൻ പറയാൻ പോകുന്നത്. ​ഗർഭിണിയായിരുന്നു. ​ഗർഭിണിയാണെന്ന് അറിഞ്ഞ എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. നിലുവിനെ ​ഗർഭിണിയായിരുന്നപ്പോൾ ആദ്യത്തെ മൂന്ന് മാസം എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു.'

'ശാരീരികമായ ബുദ്ധിമുട്ടുകളായിരുന്നു മാനസികമായി ഓക്കെയായിരുന്നു. ചില ദിവസങ്ങളിൽ‌ 22 പ്രാവശ്യമൊക്ക ഛർദ്ദിച്ചിരുന്നു. ഞാനും ശ്രീനിയും ഇരുന്ന് എണ്ണുമായിരുന്നു. എല്ലാവർക്കും ഛർദ്ദി ഉണ്ടാവുകയില്ല. ഇപ്പോൾ രണ്ടാമത് ​ഗർഭിണിയായപ്പോഴും അതേ അവസ്ഥ തന്നെയാണ്. ഞാൻ ആരാ... എന്നുള്ള രീതിയിലായിരുന്നു കാര്യങ്ങൾ.'

'ഉറക്ക ക്ഷീണം, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല എന്നൊക്കെയുള്ള അവസ്ഥയായിരുന്നു. ഞാനും ശ്രീനിയും കുഞ്ഞും മാത്രം ഫ്ലാറ്റിലുള്ള ദിവസങ്ങളിൽ അവരെ എനിക്ക് ശ്രദ്ധിക്കാൻ പറ്റാത്ത സാ​ഹചര്യം വരും. ആ സമയങ്ങളിൽ ഞാൻ ആലുവയ്ക്ക് പോയി ഇവരെ മമ്മിയെ ഏൽപ്പിക്കും. ഞാൻ ധാരാളമായി ഉറങ്ങി വിശ്രമിക്കും. ശ്രീനിയാണ് ഓഫീസ് മൊത്തിൽ നിയന്ത്രിച്ചത്. വർ‌ക്കുകളെല്ലാം ശ്രീനിയാണ് തീർത്തത്.'

'എന്റെ ഫോണിൽ വരുന്ന കോളുകൾ പോലും ശ്രീനിയായിരുന്നു അറ്റന്റ് ചെയ്തിരുന്നത്. മൂന്ന് മാസം കഴിഞ്ഞു ഇപ്പോൾ‌ നാലാം മാസത്തിലേക്ക് കടന്നു. ഞാൻ ബാക്ക് ടു നോർമലായി. തലച്ചോറിലേക്ക് വയറുകളൊക്കെ വീണ്ടും കണക്ടായ പോലൊരു അനുഭവമാണ്. എല്ലാം നന്നായി പോകുന്നുവെന്നാണ്', കഴിഞ്ഞ മൂന്ന് മാസകാലത്തെ അവസ്ഥയെ കുറിച്ച് വിവരിച്ച് പേളി പറഞ്ഞത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X