'ഭർത്താവ് നമ്മുടെ പ്രോപ്പർട്ടിയല്ലെന്ന് പേളി'; ശ്രീനിയുടെ സപ്പോർട്ടാണ് പേളിയുടെ സന്തോഷത്തിന് പിന്നിൽ!

മനോഹരമായി ​ദാമ്പത്യ ജീവിതം എല്ലാവരുടേയും സ്വപ്നമാണ്. ഏറ്റവും മനോഹരമായി കുടുംബ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷും. ബി​ഗ് ബോസ് മലയാളം സീസൺ വണ്ണിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതും പ്രണയത്തിലായതും.

ഒരിക്കലും തന്റെ സോൾമേറ്റിനെ ബി​ഗ് ബോസ് ഹൗസിൽ വെച്ച് കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പേളി മാണി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ബി​ഗ് ബോസിൽ വെച്ച് പ്രണയത്തിലായി അതെ പ്രണയത്തോടെ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരേയൊരു ജോഡി പേളി മാണിയും ശ്രീനിഷും മാത്രമാണ്.

Actress Pearle Maaney, Pearle Maaney srinish, Actress Pearle Maaney news, Actress Pearle Maaney family, നടി പേളി മാണി, പേളി മാണി ശ്രീനിഷ്, നടി പേളി മാണി വാർത്ത, നടി പേളി മാണി കുടുംബം

പേളിക്കും ശ്രീനിഷിനും ശേഷം നിരവധി പേർ പിന്നീടുള്ള ബി​ഗ് ബോസ് സീസണുകളിൽ വന്ന് പ്രണയത്തിന് ശ്രമിച്ചുവെങ്കിലും ഒന്നും സക്സസ് ആയില്ല. പേളിയേയും ശ്രീനിഷിനേയും പോലെ അവർ മാത്രമെയുള്ളുവെന്നാണ് ആരാധകർ പറയുന്നത്.

ഇപ്പോഴിത തന്റേയും ശ്രീനിഷിന്റേയും കുടുംബ ജീവിതം എത്തരത്തിലുള്ളതാണെന്ന് പറയുകയാണ് പേളിയും ശ്രീനിഷും യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ. സക്സസ്ഫുള്ളായ നാല് വർഷത്തെ പേളി-ശ്രീനിഷ് ദാമ്പത്യം എല്ലാവർക്കും ഒരു അത്ഭുതമാണ്. ശ്രീനിഷിനെ താൻ എങ്ങനെ കണ്ടുപിടിച്ചുവെന്നും പേളി വീഡിയോയിൽ പറയുന്നുണ്ട്.

'ബിഗ് ബോസിൽ നൂറു ദിവസം കഷ്ടപ്പെട്ടാണ് ഇദ്ദേഹത്തിനെ കിട്ടിയത് അല്ലെങ്കിൽ കിട്ടുമോ. എല്ലാ പുരുഷന്മാരുടേയും ഉള്ളിൽ നല്ലൊരു മനുഷ്യനുണ്ട്. ഭർത്താവ് ഒരിക്കലും നമ്മുടെ പ്രോപ്പർട്ടി അല്ല. അത് ഒരു മനുഷ്യനാണ്. നമ്മൾക്ക് ടിവിയും ഫ്രിഡ്ജും എസിയും ഒക്കെ വാങ്ങാം ഒരിക്കലും ഒരു മനുഷ്യനെ വാങ്ങാൻ ആകില്ല. എല്ലാ പുരുഷന്മാരിലും ഒരു സ്വീറ്റ് സൈഡുണ്ട് അത് കണ്ടെത്തി എടുക്കുക എന്നതാണ് പ്രധാനം.'

'അവർക്ക് അവരുടേതായ പേഴ്സണൽ സ്‌പെയ്‌സ് കൊടുക്കുക. അവരും മനുഷ്യന്മാരാണ്. നല്ലൊരു സുഹൃത്തായി അവരെ കാണാൻ ശ്രമിക്കുക. അവർക്ക് അവരുടേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടാകും അതിനൊക്കെ സപ്പോർട്ട് ചെയ്യുക. അവർ നല്ലൊരു കാര്യം ചെയ്താൽ അതിനെ അഭിനന്ദിക്കാൻ ശ്രമിക്കുക.'

Actress Pearle Maaney, Pearle Maaney srinish, Actress Pearle Maaney news, Actress Pearle Maaney family, നടി പേളി മാണി, പേളി മാണി ശ്രീനിഷ്, നടി പേളി മാണി വാർത്ത, നടി പേളി മാണി കുടുംബം

'ശരിക്കും ജെനുവിനായി കണ്ണിൽ നോക്കി ഒരു നന്ദി പറയാൻ ശ്രമിക്കുക. ഞങ്ങൾ പരസ്പരം അത് പറയാറുണ്ട്. അതൊരു ഫോർമാലിറ്റി അല്ല അതൊരു നോർമൽ ജെസ്റ്ററാണ്. നമ്മുടെ റിലേഷൻ ഷിപ്പിലും ഇടയ്ക്കിടെ ഇത് ചെയ്തുകൊണ്ടിരിക്കുക. പേളി പറഞ്ഞു. ശ്രീനിക്ക് എപ്പോഴും സ്വന്തം ആ​ഗ്രഹങ്ങളെക്കാൾ പ്രധാനം തന്റെ ആ​ഗ്രഹങ്ങളാണെന്നും അത് നടപ്പാക്കി തരാനാണ് ശ്രീനി ശ്രമിക്കാറുള്ളതെന്നും' വീഡിയോയിൽ പേളി പറയുന്നുണ്ട്.

'ഞാൻ അമ്മയായപ്പോൾ എനിക്ക് പ്രിഫെറെൻസ് കിട്ടിയിട്ടേ ഉള്ളൂ. അത് ഗർഭിണി ആയിരുന്നപ്പോൾ മുതൽ അങ്ങനെയാണ്. മദർ ഹുഡ് എന്ന് പറയുന്നത് ഒരു പ്രെഷ്യസ് ടൈമാണ്. എങ്ങനെയാണ് നല്ലൊരു അമ്മ ആകുന്നതെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. പക്ഷെ നമ്മളെ പഠിപ്പിക്കുന്നത് നമ്മളെ നല്ല അമ്മ ആക്കുന്നത് നമ്മുടെ കുട്ടികൾ തന്നെയാണ്.'

'ആ കൊച്ചിനെ നമ്മൾ ശ്രദ്ധിച്ചാൽ അറിയാം അവർക്ക് എന്താണ് വേണ്ടതെന്ന്. കുഞ്ഞിന്റെ ഒരു കരച്ചിലിൽ നിന്നും നമ്മൾക്ക് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞാൽ നമ്മൾ തന്നെയാണ് ബെസ്റ്റ് മദർ. നമ്മൾ സ്വയം നമ്മളെ സ്നേഹിക്കുക. എനിക്കും ബാഡ് മൊമെന്റ്‌സ്‌ ഉണ്ടാകാറുണ്ട്. എങ്കിലും നമ്മൾ നമ്മളെ തന്നെ മനസിലാക്കി സ്നേഹിക്കുക.'

'ഒരു നൂറ് രൂപയുടെ ഫോട്ടോ കോപ്പിക്ക് ആണോ അതോ ഒരു പത്ത് രൂപയുടെ ഒറിജിനൽ നോട്ടിനാണോ നമ്മൾ വിലകൊടുക്കുക. റിയൽ വാല്യൂവിനല്ലേ. നിങ്ങൾ നിങ്ങളായി ഇരുന്നാൽ അവിടെ നമ്മുടെ റിയൽ വാല്യൂവിന് വില ഉണ്ടാകും' പേളി പറഞ്ഞു. അടുത്തിടെയാണ് ഇരുവരും തങ്ങളുടെ യുട്യൂബ് ചാനലിന് വേണ്ടി പുതിയ ഒരു സ്റ്റുഡിയോ ആരംഭിച്ചത്. വീഡിയോ വൈറലായതോടെ ശ്രീനിയുടെ സപ്പോർട്ടാണ് പേളിയുടെ മനോഹര ജീവിതത്തിന് പിന്നിലെന്നാണ് ആരാധകർ കുറിച്ചത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X