'അത് പ്ലാൻ ചെയ്തതും പ്രാർത്ഥിച്ചതുമാണ്, അവരുടെ ജിജ്ഞാസ അറിയാവുന്നതിനാൽ പരാതി ഇല്ല'; മറുപടികളുമായി പേളി മാണി!

സോഷ്യൽമീഡിയയിൽ ഹേറ്റേഴ്സ് ഇല്ലാത്ത ഒരു സെലിബ്രിറ്റി യുട്യൂബറാണ് പേളി മാണി. പതിവ് വ്ലോ​ഗിങ് രീതികളിൽ നിന്നും വളരെ വ്യത്യസ്തമാണ് പേളിയുടെ കണ്ടന്റുകൾ. വളരെ ചെറിയൊരു കാര്യമാണ് ആരാധകരോട് പങ്കുവെക്കുന്നതെങ്കിൽ കൂടിയും എല്ലാത്തിനും ആവശ്യമായ ക്രിയേറ്റിവിറ്റിയും തമാശയും എന്റർടെയ്ൻമെന്റുമെല്ലാം കൂട്ടിച്ചേർത്ത് മനോഹരമാക്കിയിരിക്കും. പേളിയുടെ വീഡിയോകൾക്ക് വേണ്ടി ആളുകൾ കാത്തിരിക്കുന്നതിന് കാരണവും അത് തന്നെയാണ്.

ആദ്യത്തെ കുഞ്ഞ് നിലയെ ​ഗർഭിണിയായ ശേഷമാണ് പേളി മിനി സ്ക്രീൻ അവതാരക എന്ന ജോലി വിട്ടത്. മുമ്പെല്ലാം നിരവധി റിയാലിറ്റി ഷോകളും കുക്കിങ് ഷോകളുമെല്ലാം പേളി ആങ്കർ ചെയ്തിരുന്നു. മകൾ പിറന്നശേഷം പേളി വളരെ പ്രധാനപ്പെട്ട ചില അവാർഡ് നിശകളിൽ മാത്രമാണ് അവതാരകയായി പ്രത്യക്ഷപ്പെട്ടത്. ശേഷം തന്റെ യുട്യൂബിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

Pearle Maaney

ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദാണ് പേളിയുടെ യുട്യൂബ് ചാനൽ നോക്കി നടത്തുന്നത്. ഇതര ഭാഷകളിൽ നിന്നുള്ള സൂപ്പർ താരങ്ങൾ കേരളത്തിൽ സിനിമാ പ്രമോഷന് വന്നാൽ പേളിയോടൊപ്പം ഒരു ചാറ്റ് ഷോ ഉണ്ടായിരിക്കും.

പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി ​ഗസ്റ്റുകളെ കൂടി എന്റർടെയ്ൻ ചെയ്യിപ്പിച്ച് മനോഹരമായാണ് പേളിയുടെ ചാറ്റ് ഷോകൾ പ്രേക്ഷകരിലേക്ക് എത്തുന്നത്. വ്യത്യസ്തമായ ചോ​ദ്യങ്ങളും നിലവാരമുള്ള കണ്ടന്റും പേളി തങ്ങൾക്ക് തരുമെന്ന വിശ്വാസം പ്രേക്ഷകർക്കുമുണ്ട്. ഇപ്പോൾ താരം മൂന്ന് മാസം ​ഗർഭിണിയാണ്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.

അടുത്തിടെയാണ് നിലയ്ക്ക് കൂട്ടായി ഒരാൾ കൂടി തങ്ങളുടെ ജീവിതത്തിലേക്ക് വരുന്നുവെന്ന വിവരം പേളി വെളിപ്പെടുത്തിയത്. പ്ര​ഗ്നൻസി റിവീലിങ് വീഡിയോ പോലും വളരെ ക്രിയേറ്റീവും തമാശ കലർത്തിയുമാണ് താരം ചെയ്തത്. ഞൊടിയിടയിലാണ് വീഡിയോ വൈറലായത്. താരത്തിന്റെ ആദ്യത്തെ കുഞ്ഞ് നിലയ്ക്ക് രണ്ട് വയസാണ് ഇപ്പോൾ പ്രായം.

പേളി ആരാധകരുമായി സംവദിക്കുന്നതും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെയാണ് അത്തരത്തിൽ ആരാധകരിൽ ചിലർ ചോദിച്ച ചോദ്യങ്ങൾക്ക് പേളി നൽകിയ മറുപടികളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

Pearle Maaney

താൻ സത്യസന്ധമായി മറുപടികൾ പറയാൻ തീരുമാനിച്ച് കഴിഞ്ഞൂവെന്നും അതുകൊണ്ട് ആർക്കും എന്ത് ചോദ്യവും ചോദിക്കാമെന്നും പറഞ്ഞാണ് ആസ്ക് മീ എന്ന സെക്ഷൻ ഇൻസ്റ്റ​ഗ്രാമിൽ താരം നടത്തിയത്. രണ്ടാമത്തെ കുഞ്ഞ് പ്ലാൻഡ് ആയിരുന്നുവോ എന്നായിരുന്നു ഒരാൾ ചോദിച്ചത്. തങ്ങളുടെ രണ്ട് കുഞ്ഞുങ്ങളും പ്ലാൻ ചെയ്ത് പ്രാർത്ഥിച്ച് ലഭിച്ചതാണെന്നാണ് പേളി മറുപടിയായി കുറിച്ചത്.

രണ്ടാമത്തെ ചോ​ദ്യം എത്രാമത്തെ മാസമാണെന്നും ഇരട്ട കുഞ്ഞുങ്ങളോണോ എന്നുമായിരുന്നു. അതിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു... 'എനിക്ക് അറിയാം എന്റെ വയർ വലുതാണെന്ന്. ഇരട്ട കുഞ്ഞുങ്ങളായതുകൊണ്ടല്ല വയർ വലുതായിരിക്കുന്നത്.'

'പൊതുവെ രണ്ടാമത്തെ ​ഗർഭകാലത്ത് ചില സ്ത്രീകളുടെ വയർ ആദ്യത്തേതിനേക്കാൾ വലുപ്പമുള്ളതായി തോന്നും', എന്നാണ് താരം പറഞ്ഞത്. ​ഗർഭകാലത്ത് നിലയേയും പരിപാലിച്ച് ജോലിയും ചെയ്യുന്നതിൽ ഒരു ബു​ദ്ധിമുട്ട് തോന്നിയിട്ടില്ലെന്നും നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ എപ്പോഴും എനർജി ലഭിക്കുമെന്നും താരം കുറിച്ചു.

​ഗർഭിണിയായതുകൊണ്ട് തന്നെ ​ഇപ്പോൾ എരിവുള്ള ഭക്ഷണം കഴിക്കാനാണ് ഏറ്റവും താൽപര്യമെന്നും താരം പറഞ്ഞു. ആളുകൾ നിരന്തരനായി വ്യക്തി ജീവിതത്തിലെ കാര്യങ്ങളെ കുറിച്ച് ചോദിക്കുമ്പോൾ എന്താണ് തോന്നുന്നതെന്നാണ് മറ്റൊരാൾ ചോദിച്ചത്.

'സത്യം പറഞ്ഞാൽ ഈ രീതിയിലുള്ള ജീവിതം ഞാൻ തന്നെ തെരഞ്ഞെടുത്തതാണ്. അതുകൊണ്ട് എനിക്ക് പരാതികളില്ല. എനിക്ക് ആളുകളുടെ ജിജ്ഞാസ അറിയാവുന്നതിനാൽ അതിനെ ഞാൻ ബഹുമാനിക്കുന്നുവെന്നായിരുന്നു', താരത്തിന്റെ മറുപടി. പേളിയുടെ സഹോ​ദരി റേച്ചലും ​ഗർഭിണിയാണ്. സഹോദരിയുടെ ബേബി ഷവർ ചിത്രങ്ങൾ അടുത്തിടെ താരം പങ്കുവെച്ചിരുന്നു.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X