'അവളേക്കാൾ മോശമായിരുന്നു നീ...'; നിലുവിന് ഇഷ്ടമുള്ള യുട്യൂബർ അമ്മ പേളി, വൈറലായി പേളി മാണിയുടെ പുതിയ വീഡിയോ!

മലയാളം ബി​ഗ് ബോസിലെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അഞ്ചാം സീസൺ അടക്കം എടുത്ത് നോക്കിയാൽ‌ നിരവധി പ്രണയങ്ങൾ സംഭവിച്ചിട്ടുണ്ട്. ട്രയാങ്കിൾ, സ്ക്വയർ തുടങ്ങി നിരവധി ടൈപ്പിലുള്ളത്. അതിൽ ഒരു പ്രണയം മാത്രമാണ് ​അകത്തും പുറത്തും ഒരുപോലെ വർക്കൗട്ടായത്. അത് പേളി മാണിയുടേയും ശ്രീനിഷ് അരവിന്ദിന്റേയുമാണ്. പേളി ഒരിക്കലും ബി​ഗ് ബോസിൽ നിന്നും പ്രണയിച്ച് കല്യാണം കഴിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

പക്ഷെ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് പേളി തന്റെ ജീവിത പങ്കാളിയെ ബി​ഗ് ബോസിൽ നിന്നും കണ്ടെത്തുകയും സക്സസ് ഫുള്ളായി വിവാ​ഹ ജീവിതത്തിന്റെ നാലാം വർഷത്തിലേക്ക് കടക്കുകയും ചെയ്തു. ശ്രീനിഷ് അരവിന്ദ് ബി​ഗ് ബോസിൽ വരും മുമ്പ് നടനായിരുന്നു.

ഇപ്പോൾ അഭിനയം നിർത്തി പേളി മാണിയുടെ യുട്യൂബ് ചാനലിന്റെ നട്ടെല്ലായി പ്രവർത്തിക്കുകയാണ് ശ്രീനിഷ്. തന്റെ ചാനൽ വളരെ വിജയകരമായി മുന്നോട്ട് പോകുന്നതിന് ഏക കാരണം ശ്രീനിഷിന്റെ പിന്തുണയും സ്നേഹവുമാണെന്ന് പേളി പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

Pearle Maaney

മെയ്ഡ് ഫോർ ഈച്ച് അദർ എന്ന ടാ​ഗ് ഏറ്റവും നന്നായി ചേരുന്നത് പേളിക്കും ശ്രീനിഷിനുമാണെന്നാണ് പേളിയുടെ ആരാധകർ പറയാറുള്ളത്. ഇരുവരുടേയും മകൾ നിലയ്ക്കും നിരവധി ആരാധകരുണ്ട്. ഇത്രത്തോളം ജനപ്രീതിയുള്ള മറ്റൊരു താരപുത്രിയുണ്ടോയെന്ന് സംശയമാണ്. ജനിച്ച അന്ന് മുതൽ നില സ്റ്റാറാണ്. ഇപ്പോഴിത മകൾക്കൊപ്പമുള്ള പുതിയ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേളി മാണി.

ഒരു ദിവസം തന്റെ ചാനലിന് വേണ്ടി നാല് എപ്പിസോഡുകൾ ഒരുമിച്ച് ഷൂട്ട് ചെയ്തതിന്റെ വിശേഷങ്ങളും പുതിയ വീഡിയോയിലൂടെ പേളി പങ്കുവെച്ചിട്ടുണ്ട്. ഓഫീസിൽ പേളിയും ശ്രീനിഷും ഷൂട്ടിങ് തിരക്കിലാകുമ്പോൾ മകൾ നിലയെ ശ്രദ്ധിക്കാൻ പറ്റാതെ വരുമെന്നതിനാൽ നിലുവിനെ പേളിയുടെ മാതാപിതാക്കൾക്കൊപ്പം ആലുവയിൽ വിടാറാണ് പതിവ്.

Pearle Maaney

ഇത്തവണയും നിലുവിനെ കൂട്ടാൻ പേളിയുടെ ഡാഡിയും മമ്മിയും വന്നിട്ടുണ്ട്. പേളിയുടെ മാതാപിതാക്കളുമായി നല്ല ബോണ്ടിങാണ് നിലുവിന്. പല വീഡിയോകളിലും അത് വ്യക്തമാണ്. പേളി കൊടുത്താൻ കഴിക്കാത്ത ഭക്ഷണം പേളിയുടെ പിതാവ് മാണി പോൾ കൊടുക്കുമ്പോൾ നിലു കഴിക്കുന്നതും പുതിയ വീഡിയോയിൽ കാണാം.

മമ്മിയുടേയും ‍ഡാഡിയുടേയും കൂടെ നിൽക്കണോ അപ്പാപ്പനൊപ്പം പോകണോയെന്ന് ചോദിച്ചപ്പോൾ അപ്പാപ്പനെന്ന് പറഞ്ഞ് അവർക്കൊപ്പം പോകാൻ ഇറങ്ങുകയായിരുന്നു നില. ഡാഡിക്ക് ഏറ്റവും ഇഷ്ടമുള്ള യുട്യൂബര്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ പേളി മാണിയെന്നായിരുന്നു മാണി പോളിന്റെ മറുപടി.

നിലയ്ക്ക് ഇഷ്ടപ്പെട്ട യൂട്യൂബറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അമ്മയെ കാണിച്ച് പേളി മാണിയെന്ന് പാടുകയായിരുന്നു നില. ഇവിടെ നിന്നും അവിടേക്ക് പോവുമ്പോള്‍ അവള്‍ കുറേ ടോയ്‌സ് കൊണ്ടുപോവും. അതില്‍ എനിക്ക് സന്തോഷമേയുള്ളൂ. ഇവിടെ കൂടുതല്‍ സ്ഥലം കിട്ടുമല്ലോ. അവള്‍ പേപ്പറൊക്കെ വായില്‍ ഇടാറുണ്ട്. കുട്ടിക്കാലത്ത് ഞാന്‍ ഇതുപോലൊക്കെ ചെയ്തിരുന്നോയെന്ന് അമ്മയോട് പേളി ചോദിച്ചപ്പോള്‍ എല്ലാം തിന്നുമായിരുന്നുവെന്നായിരുന്നു പേളിയോട് മമ്മി പറഞ്ഞത്.

അവളേക്കാളും മോശമാണ് നീ. അത്രയും പറഞ്ഞാല്‍ മതിയല്ലോയെന്നും മമ്മി ചോദിച്ചിരുന്നു. അപ്പാപ്പനും അമ്മൂമ്മയ്ക്കുമൊപ്പമായി സന്തോഷത്തോടെ ബൈ പറഞ്ഞ് പോവുന്ന നിലയേയും വീഡിയോയിൽ കാണാം. ഒരു ബൈ പറഞ്ഞിട്ട് പോടിയെന്ന് പറഞ്ഞപ്പോഴാണ് നില പേളിക്കും ശ്രീനിക്കും തിരികെ വന്ന് ഉമ്മ കൊടുത്തത്.

അടുത്തിടെയാണ് നില രണ്ടാം പിറന്നാൾ ആഘോഷിച്ചത്. നടിയായും അവതാരകയായുമെല്ലാം സജീവമായിരുന്ന പേളി മകളുടെ ജനനത്തോടെ അവളിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് അവളുടെ വളർച്ച ആസ്വദിക്കുകയാണ്. നിലയാണ് പേളിയുടെ ചാനലിന്റെ ഹൈലൈറ്റ്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X