'കേരളത്തില്‍ പഠിച്ചിരുന്ന സമയത്ത് ഞാന്‍ കുറച്ച് അലമ്പായിരുന്നു, എന്റെ ജീവിതം മാറിയത് ഇവിടെ വെച്ച്'; പേളി മാണി
കഴിഞ്ഞ ദിവസം തങ്ങളുടെ പേളി മാണി ഷോയ്ക്കായി പുതിയ സ്റ്റുഡിയോയും ഓഫീസും ആരംഭിച്ചതിന്റെ വിശേഷങ്ങൾ പേളി പങ്കുവെച്ചിരുന്നു
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് പേളി മാണി. അവതാരക, അഭിനേത്രി, വ്ലോഗർ എന്നിങ്ങനെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് പേളി ഇന്ന്. പേളിയെ പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഭര്‍ത്താവ് ശ്രീനിഷും മകൾ നിലയും.
കൈവെച്ച എല്ലാ മേഖലയിലും തിളങ്ങാൻ പേളിക്ക് കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പേളി കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ ഫസ്റ്റ് റണ്ണറപ്പായിരുന്നു പേളി മാണി.

ഷോയ്ക്ക് വേണ്ടിയാണ് പ്രണയമെന്ന് വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ ജീവിച്ച് കാണിക്കുകയാണ് ഇരുവരും. അഭിനയവും അവതരണവുമൊക്കെയായി സജീവമാണ് ഇരുവരും. യുട്യൂബ് ചാനലിലൂടെയായി തങ്ങളുടെ വിശേഷങ്ങളെല്ലാം ഇവര്‍ പങ്കിടാറുണ്ട്. ഇപ്പോഴിത പേളി പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലാകുന്നത്. പഴയ കോളജ് ഓർമകൾ പൊടി തട്ടിയെടുക്കുന്ന പേളിയാണ് പുതിയ വീഡിയോയിലുള്ളത്.
തന്റെ കോളേജ് കാലത്തെ വിശേഷങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന പേളിയാണ് വീഡിയോ മുഴുവൻ. 'കുറച്ച് വ്യത്യസ്തമായ എപ്പിസോഡാണ്. എന്റെ ജീവിതം തന്നെ മാറ്റിമറിച്ചത് കോളജ് ജീവിതമാണ്. സിലബസിനപ്പുറത്ത് ജീവിതത്തെക്കുറിച്ച് കുറെ പാഠങ്ങള്‍ പഠിച്ച സ്ഥലമാണ്.'
'ജീവിതത്തില്‍ ഞാന്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് എന്നെ കാണിച്ച് തന്ന കോളേജാണ്. കേരളത്തില്‍ പഠിച്ചിരുന്ന സമയത്ത് ഞാന്‍ കുറച്ച് അലമ്പായിരുന്നു. ക്രൈസ്റ്റില്‍ വന്ന് ഒരുവര്‍ഷം കഴിഞ്ഞതും ഞാന്‍ സൈലന്റായി. ഞാന്‍ നല്ല പാട്ടുകാരിയും ഇംഗ്ലീഷ് സംസാരിക്കുന്ന ആളൊക്കെയാണെന്നൊക്കെയായിരുന്നു കരുതിയത്.'
'ഇവിടെ എത്തിയപ്പോള്‍ എല്ലാവരും നല്ല സ്മാര്‍ട്ട്. ഞാനൊന്നും ഒന്നും അല്ലെന്ന് മനസിലാക്കിയത് ഇവിടെ വന്നപ്പോഴാണ്. കുറേ പഠിക്കാനുണ്ടെന്ന് മനസിലാക്കി. വിട്ടുകൊടുക്കാതെ പഠിച്ച് മുന്നേറി. ടീച്ചേഴ്‌സും പിള്ളേരുമൊക്കെ നല്ല സപ്പോര്‍ട്ടീവായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും കോളജിലെത്തിയിരിക്കുകയാണ്. കോളജിനകത്ത് വേണോ അതോ പുറത്ത് മതിയോ താമസ സൗകര്യം എന്ന് അവരെന്നോട് ചോദിച്ചിരുന്നു.'
'കോളജിനകത്ത് തന്നെ മതിയെന്നായിരുന്നു ഞാന്‍ പറഞ്ഞത്. സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ച സമയവും സ്ഥലങ്ങളുമൊക്കെ ഓര്‍ത്തെടുക്കാമല്ലോ. അങ്ങനെയാണ് ഇവിടെ നില്‍ക്കാന്‍ തീരുമാനിച്ചത്. കോളജ് ക്യാംപസിനകത്ത് ഗസ്റ്റുകള്‍ വരുമ്പോള്‍ നിര്‍ത്തുന്ന സ്ഥലമാണ് ഇത്. ഇവരുടെ മീഡിയ ഫെസ്റ്റിലേക്കാണ് എന്നെ ക്ഷണിച്ചിട്ടുള്ളത്.'
'ഒരുപാട് സ്റ്റേജുകളില്‍ നിന്നിട്ടുണ്ടെങ്കിലും അന്നൊന്നും തോന്നാത്തൊരു ഫീലിംഗ്‌സാണ് മനസില്‍. പഠിച്ചിരുന്ന സമയത്ത് താമസിച്ചിരുന്ന പിജിയിലും പേളി പോയിരുന്നു. എനിക്കൊരു കൊച്ചായി എന്ന് പറഞ്ഞിട്ട് അവര്‍ക്കൊന്നും വിശ്വാസം വന്നില്ല' തന്നെ പഠിപ്പിച്ച ടീച്ചേഴ്‌സിനെയും പേളി കാണിച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടങ്ങളിലൊന്നാണ് ക്യാംപസ് ജീവിതം. പഴയ ഓര്‍മ്മകളിലേക്ക് ഞങ്ങളേയും കൊണ്ടുപോയതിന് നന്ദിയെന്നായിരുന്നു വീഡിയോ കണ്ട് ആരാധകര്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം തങ്ങളുടെ പേളി മാണി ഷോയ്ക്കായി പുതിയ സ്റ്റുഡിയോയും ഓഫീസും ആരംഭിച്ചതിന്റെ വിശേഷങ്ങൾ പേളി പങ്കുവെച്ചിരുന്നു. ഒരു ചാനൽ സ്റ്റുഡിയോയേക്കാൾ മനോഹരമായി അമേരിക്കൻ ടിവി പ്രോഗ്രാം നിലവാരത്തിലാണ് പേളി യുട്യൂബിന് വേണ്ടി സ്റ്റുഡിയോ സെറ്റ് ചെയ്തിരിക്കുന്നത്.
അടുത്തിടെ പ്രണയദിനത്തിൽ പേളിയും ശ്രീനിഷും സന്തോഷകരമായ കുടുംബജീവിതത്തിന്റെ ടിപ്‌സുകള്‍ പറഞ്ഞ് കൊടുത്ത വീഡിയോ വൈറലായിരുന്നു.
'പങ്കാളി എങ്ങനെയാണോ അതേ പോലെ അവരെ അംഗീകരിക്കുക. അവരെ മാറ്റാന്‍ ശ്രമിക്കരുത്. പേളിയോട് ഒരിക്കല്‍പ്പോലും മിണ്ടാതിരിക്ക് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മിണ്ടിയില്ലെങ്കിലാണ് ചോദിക്കുന്നത്. അനാവശ്യ ശീലങ്ങള്‍ ഉണ്ടെങ്കില്‍ അത് നമുക്ക് മാറ്റിയെടുക്കാം.'
'പാര്‍ട്‌ണറിന്റെ പാഷന്‍ എന്താണെന്ന് കരുതി അവരെ പ്രചോദിപ്പിക്കുകയും പോത്സാഹിപ്പിക്കുകയും ചെയ്യുന്നത് നല്ല കാര്യമാണ്. അവരുടെ ആഗ്രഹം മനസിലാക്കി കൂടെ നില്‍ക്കുക. പ്രസവ ശേഷം നില കുഞ്ഞായിരുന്ന സമയത്തായിരുന്നു സൈമ അവാര്‍ഡ് വന്നത്. ഞാന്‍ പോവുന്നില്ലെന്നായിരുന്നു' പേളി പറഞ്ഞത്.


Click it and Unblock the Notifications