അമ്മയുടെ മനസറിയുന്ന മകൾ‌, ആ തലോടലിന് വേണ്ടി വീണ്ടും ആവർത്തിച്ച് കണ്ടു; നിറ്റാരയ്ക്ക് ചേച്ചിയമ്മയായി നിലു ബേബി!

പേളി മാണിയേയും ശ്രീനിഷിനേയും പോലെ തന്നെ ഇരുവരുടെയും മക്കളായ നിലയും നിറ്റാരയും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. പേളിയുടെ സോഷ്യൽമീഡിയ, യുട്യൂബ് വീഡിയോ എന്നിവയിൽ ഏറ്റവും കൂടുതലുള്ളത് നിലയുടേയും നിറ്റാരയുടേയും കുറുമ്പും കുസൃതിയും നിറഞ്ഞ വീഡിയോകളും ഫോട്ടോകളുമാണ്. നിലയും നിറ്റാരയും തമ്മിൽ മൂന്ന് വയസിന്റെ വ്യത്യസമുണ്ട്. നിറ്റാരയുടെ ഒന്നാം പിറന്നാൾ ഇക്കഴിഞ്ഞ ജനുവരിയിലാണ് ആഘോഷിച്ചത്.

മഞ്ജു വാര്യർ, അമല പോൾ അടക്കമുള്ള സെലിബ്രിറ്റികൾ ആ​ഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നാലാം വയസിലേക്ക് എത്താൻ പോകുന്ന നില പേളിയുടെ ഫോട്ടോസ്റ്റാറ്റാണെന്നാണ് പ്രേക്ഷകർ പറയാറുള്ളത്. അമ്മയുടെ സംസാരവും ചേഷ്ഠകളുമെല്ലാം വ്ലോ​ഗിൽ ​ഗസ്റ്റായി എത്തുമ്പോൾ നില അതുപോലെ പകർത്തി അനുകരിക്കാറുണ്ട്.

Pearle Maaney nila

ഒറ്റ കുട്ടിയായി അമ്മയുടേയും ഡാഡിയുടേയും സ്നേഹം നില അനുഭവിച്ച് വരുന്നതിനിടയിലായിരുന്നു നിറ്റാരയുടെ വരവ്. പക്ഷെ അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞ് ജീവൻ കൂടിയുണ്ടെന്ന് തിരിച്ചറിഞ്ഞ് തുടങ്ങിയപ്പോൾ മുതൽ പക്വതയോടെയും കരുതലോടെയും നില പെരുമാറി തുടങ്ങി. വയറിൽ അറിയാതെ ചവിട്ടിപോകുമോയെന്ന ഭയം കാരണം താൻ പറയാതെ തന്നെ നില തന്റെ പക്കൽ നിന്നും മാറി ശ്രീനിഷിനൊപ്പം ഉറങ്ങി തുടങ്ങിയിരുന്നുവെന്ന് പേളി തന്നെ മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

അനിയത്തി എന്നതിലുപരിയായി നിറ്റാരയെ ചേച്ചിയമ്മയുടെ റോളിൽ നിന്നാണ് നില സ്നേഹിക്കുന്നതും സംരക്ഷിക്കുന്നതുമെന്ന് വ്യക്തമാകുന്ന പുതിയ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണിപ്പോൾ‌ പേളി മാണി. ഉറങ്ങി കിടക്കുന്ന തന്റെ കുഞ്ഞനിയത്തിയെ പുതപ്പിക്കാനായി പുതുപ്പുമായി വരുന്ന നിലയാണ് വീഡിയോയിലുള്ളത്.

പേളി ആവശ്യപ്പെടാതെയാണ് നില കണ്ടറിഞ്ഞ് അനിയത്തിക്കുള്ള പുതപ്പുമായി എത്തിയത്. പുതപ്പ് കൈമാറി വെറുതെ പോവുക മാത്രമല്ല ഉറങ്ങി കിടക്കുന്ന നിറ്റാരയുടെ നെറുകയിൽ സ്നേഹത്തോടെയൊന്ന് തലോടാനും നില മറന്നില്ല. മൂന്ന് വയസിന്റെ വ്യത്യാസമുള്ള രണ്ട് കുട്ടികൾ ഉള്ളപ്പോൾ എന്ന ക്യാപ്ഷനൊപ്പമാണ് പേളി വീഡിയോ പങ്കുവെച്ചത്.

നിറ്റാരയെ നില തലോടുന്നത് കാണാൻ വേണ്ടി മാത്രം വീഡിയോ ആവർത്തിച്ച് കണ്ടുവെന്നാണ് ഏറെയും കമന്റുകൾ. വെറും നാല് വയസ് മാത്രം പ്രായമുള്ളപ്പോൾ നില കുഞ്ഞനിയത്തിയോട് കാണിക്കുന്ന കരുതലിനെ പ്രശംസിച്ചും കമന്റുകളുണ്ട്. അമ്മയുടെ മനസറിയുന്ന മകളാണ് നിലയെന്നും ചിലർ കുറിച്ചു. പേളിയുടേയും ശ്രീനിഷിന്റെയും പാരന്റിങ് രീതി അനുകരിക്കുന്നവർ നിരവധി പേളിഷ് ഫാൻസിനിടയിലുണ്ട്.

Pearle Maaney nila

മാതാപിതാക്കൾ-മക്കൾ എന്ന രീതിയിൽ നിന്നും മാറി ചെറുപ്പം മുതൽ അവർക്ക് അവരുടേതായ രീതിയിൽ ചിന്തിക്കാനും സംസാരിക്കാനും താൽപര്യങ്ങൾക്ക് അനുസരിച്ച് സഞ്ചരിക്കാനുമെല്ലാം പേളിയും ശ്രീനിഷും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പേളി-ശ്രീനിഷ് കപ്പിളിനെ മാത്രമല്ല ഇവരിലെ മാതാപിതാക്കളെയും പ്രേക്ഷകർക്ക് പ്രിയമാണ്.

മക്കളുടെ ജനനശേഷം യുട്യൂബ് ചാനലിനും സ്റ്റേജ് ഷോകൾക്കുമാണ് പേളി ഏറെയും പ്രാധാന്യം നൽകുന്നത്. മിനിസ്ക്രീനിൽ അവതാരകയായി പേളി പ്രത്യക്ഷപ്പെടാതെയായിട്ട് നാളുകൾ ഏറെയായി.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X