'പെർഫെക്ട് ടെൻ..., അന്ന് പേളി ഓടി നടന്നത് ഇതിനുവേണ്ടിയായിരുന്നല്ലേ...'; സകുടുംബം പേളി മാണിയും ശ്രീനിഷും
ഏറെ ആരാധകരുള്ള പ്രിയ താരമാണ് പേളി മാണി. ബിഗ് ബോസ് ഹൗസിനുള്ളിൽ പൂത്തുലഞ്ഞ പ്രണയം ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇതിന് പിന്നാലെ താരകുടുംബത്തിലെ ഓരോ വിശേഷങ്ങളും ഇരുവരും തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവെയ്ക്കാറുണ്ട്. പേളിക്കും ശ്രീനിഷും രണ്ട് പെൺകുഞ്ഞുങ്ങളാണ് ഉള്ളത്. രണ്ടുപേരും സോഷ്യൽമീഡിയയ്ക്ക് പരിചിതരുമാണ്. ഒരു പക്ഷെ ഏറ്റവും കൂചുതൽ ആരാധകരുള്ള താരപുത്രിമാരായിരിക്കും പേളിയുടെ മക്കളായ നിലയും നിതാരയും.
അടുത്തിടെയായിരുന്നു നിതാരയുടെ നൂലുകെട്ട്. അതിന്റെ വീഡിയോയും ഫോട്ടോയും പേളി പങ്കുവെച്ചപ്പോൾ വൈറലായിരുന്നു. അതിന് മുമ്പ് പേളി നിതാരയുടെ ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അതിന്റെ ബിഹൈന്റ് ദി സീൻ വീഡിയോയും നിതാരയുടെ ആദ്യ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു.

കുടുംബത്തോടും മക്കളോടും ഒപ്പമുള്ള എല്ലാ നിമിഷങ്ങളും ആസ്വദിക്കുന്നയാളാണ് പേളി മാണി. അതുകൊണ്ട് തന്നെ മിക്ക ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും ഫോട്ടോയും വീഡിയോയും പേളിയുടെ കയ്യിലുണ്ടാകും. സകുടുംബമുള്ള തന്റെ ചിത്രങ്ങൾ വളരെ വിരളമായി മാത്രം പങ്കുവെക്കാറുള്ള ഒരാളാണ് പേളി മാണി. എന്നാൽ ഇപ്പോൾ പേളി പങ്കുവെച്ച ഒരു കുടുംബ ഫോട്ടോയാണ് ആരാധകരെ സമ്പാദിക്കുന്നത്.
മാതാപിതാക്കൾക്കും സഹോദരി റേച്ചലിനും റേച്ചലിന്റെ ഭർത്താവ് റൂബനും അവരുടെ ആൺമക്കൾക്കും ഒപ്പം ഇരിക്കുന്ന പേളിയും ശ്രീനിഷും നിലയും നിതാരയുമാണ് പുതിയ കുടുംബഫോട്ടോയിലുള്ളത്. നിതാരയുടെ ന്യൂബോൺ ബേബി ഫോട്ടോഷൂട്ട് നടത്തിയപ്പോഴാണ് ഈ കുടുംബചിത്രം പേളി പറഞ്ഞെടുപ്പിച്ചത്.
എല്ലാവരും വെള്ള വസ്ത്രം ധരിച്ചാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. കുടുംബഫോട്ടോയ്ക്ക് വേണ്ടി റേച്ചലിനും റൂബനും വെള്ള വസ്ത്രം അഡ്ജസ്റ്റ് ചെയ്ത് കണ്ടുപിടിക്കാൻ പേളി ഓടി നടക്കുന്ന രംഗങ്ങൾ നിതാരയുടെ ഫോട്ടോഷൂട്ടിന്റെ ബിഹൈന്റ് ദി സീൻ വീഡിയോയിലുണ്ടായിരുന്നു. പെട്ടന്ന് വന്ന പ്ലാൻ ആയതുകൊണ്ടാകാം വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ കയ്യിൽ കരുതാൻ റേച്ചലും റൂബനും മറന്നത്. ഫോട്ടോ അതിവേഗത്തിൽ വൈറലായി.
നില പേളിയുടെ മടിയിൽ ഇരിക്കുകയാണ്. നിതാര പേളിയുടെ അമ്മയുടെ കയ്യിൽ ശാന്തയായി ഉറങ്ങുകയാണ്. റേച്ചലിന്റെ രണ്ടാമത്തെ മകൻ കയ് ബേബിയെ റൂബൻ എടുത്തിരിക്കുകയാണ്. മൂത്തമകൻ അപ്പൂസ് പേളിയുടെ ഡാഡി മാണി പോളിന്റെ കയ്യിലാണ്. ഹാന്റ് ഫ്രീയായി ഫോട്ടോയിലുള്ളത് ശ്രീനിഷും റേച്ചലുമാണ്.

അന്ന് പേളി ഓടി നടന്നത് ഇതിനുവേണ്ടിയായിരുന്നല്ലേ എന്നാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകരെല്ലാം താരത്തോട് ചോദിച്ചത്. പെർഫെക്ട് ടെൻ..., നല്ല ഫാമിലി, ഒന്നും പറയാനില്ല എപ്പോഴും അനുഗ്രഹീതരായി ഇരിക്കട്ടെ, ഒരുപാട് സന്തോഷവും ചിരിയുമുള്ള കുടുംബം എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ വന്നത്.
മൂന്ന് വർഷത്തിനിടെ നാല് കുഞ്ഞുങ്ങളാണ് പേളിയുടെ കുടുംബത്തിൽ പിറന്നത്. നിലയ്ക്ക് ഇപ്പോൾ രണ്ടര വയസാണ് പ്രായം. ഫോട്ടോ ഇതിനോടകം സോഷ്യൽമീഡിയയിൽ നാല് ലക്ഷത്തിന് മുകളിൽ ലൈക്കുകൾ നേടി കഴിഞ്ഞു.


Click it and Unblock the Notifications











