'ഹൃദയമിടിക്കുന്നില്ലെന്ന് പറഞ്ഞാലും അതാണ് പ്ര​ഗ്നൻസിയുടെ ആദ്യ ലക്ഷണമെന്ന് ഡോക്ടർ പറ‍യും'; പേളി മാണി!

കഴിഞ്ഞ കുറച്ച് നാളുകളായി ​ഗർഭിണികൾക്ക് സഹായകരമാകുന്നതും അവരുമായി ചേർന്ന് നിൽക്കുന്നതുമായ കണ്ടന്റുകളാണ് പേളി മാണി തന്റെ യുട്യൂബ് ചാനലിലും സോഷ്യൽമീഡിയ പേജിലും ഏറെയും പങ്കുവെക്കുന്നത്. ഒരു മാസം മുമ്പാണ് പേളിക്ക് രണ്ടാമതും കുഞ്ഞ് പിറന്നത്. രണ്ട് ​ഗർ‌ഭകാലവും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നാണ് പേളി തന്നെ മുമ്പൊരിക്കൽ പറഞ്ഞത്.

ഇപ്പോഴിതാ ​ഗർഭകാലത്ത് തനിക്കുണ്ടായ പലവേദനകളെ കുറിച്ച് ഡോക്ടറോട് പരാതിപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ഭാ​ഗത്ത് നിന്നുണ്ടായ പ്രതികരണം എത്തരത്തിലായിരുന്നുവെന്നാണ് രസകരമായ പുത്തൻ റീലിലൂടെ പേളി പറയുന്നത്. നടുവേ​ദ​ന, കണ്ണ് വേദന തുടങ്ങി പലവിധ വേദനകളെ കുറിച്ച് ​ഗർഭകാലത്ത് താൻ പരാതിപ്പെട്ടിരുന്നുവെന്നും അപ്പോഴെല്ലാം അതൊക്കെ ഡെലിവറി കഴിയുമ്പോൾ മാറുമെന്നായിരുന്നു ഡോക്ടറുടെ മറുപടിയെന്നും പേളി പറയുന്നു.

Pearle Maaney

അതുപോലെ തന്റെ ഹൃദയമിടിക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ അതാണ് പ്ര​ഗ്നൻസിയുടെ ആദ്യ ലക്ഷണമെന്നാണ് ഡോക്ടർ മറുപടി പറ‍ഞ്ഞതെന്നും പേളി പറയുന്നു. ​ഗർഭകാല അനുഭവങ്ങൾ കുറച്ച് ഊതിപ്പെരുപ്പിച്ച് പറഞ്ഞാൽ ഇങ്ങനെയായിരിക്കുമെന്നും പുത്തൻ വീഡിയോയിൽ പേളി കുറിച്ചിട്ടുണ്ട്. നിങ്ങളുടെ വേദന എന്ത് തന്നെയായാലും... ഇത് ഗർഭത്തിന്റെ മറ്റൊരു ലക്ഷണം മാത്രമാണ് എന്നുള്ള തലക്കെട്ടോടെയാണ് പേളി വീഡിയോ പങ്കിട്ടിരിക്കുന്നത്.

തനിക്കുള്ളത് പോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ കമന്റ് ചെയ്യാൻ പേളി പറഞ്ഞതോടെ നിരവധി പേരാണ് ​ഇത്തരത്തിലുള്ള അനുഭവങ്ങൾ കുറിച്ചത്. പേളിയുടെ വീഡിയോയ്ക്ക് പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് ഭർത്താവ് ശ്രീനിഷ് കമന്റായി കുറിച്ചത്. ​ഗർഭകാലത്തെ തന്റെ ഡോക്ടർമാ​രിൽ ഒരാൾ ഭർത്താവ് ശ്രീനിഷായിരുന്നുവെന്നും പേളി പറയുന്നു.

കാരണം പേളിയുടെ പരാതികൾ ആശുപത്രിയിലെ ഡോക്ടർമാർ കേൾക്കുന്നതിലും അധികമായി കേട്ടിട്ടുള്ള ഒരാൾ ശ്രീനിഷായിരിക്കും. അതാകാം വീഡിയോ കണ്ട് ശ്രീനിഷ് പൊട്ടിച്ചിരിച്ചത്. ചത്താലും ‍ഡോക്ടർ പറയും പ്ര​ഗ്നൻസിക്കുശേഷം ജീവൻ വെച്ചോളുമെന്ന്, ഇതുകൊണ്ട് ഞാൻ ഡോക്ടറോട് ഒരു വേദനയും പറയാറില്ല, ഞാൻ മരിച്ചുപോയി എന്ന് പറഞ്ഞാലും ഡോക്ടറുടെ മറുപടി അതൊക്കെ നോർമ്മലാണ് എന്നാണ്.

എല്ലാ മാസവും ചെക്കപ്പിന് പോകുമ്പോൾ വേദനകളുടെ ലിസ്റ്റ് അങ്ങ് പറയും. അപ്പോൾ ഡോക്ടർ പറയും അത് സാരമില്ല അതൊക്കെ ഉണ്ടാകുമെന്ന്. അങ്ങനെ അല്ല നല്ല വേദനയുണ്ടെന്ന് പറഞ്ഞപ്പോൾ ഡോക്ടർ ഒരു പഴഞ്ചൊല്ല് പറഞ്ഞു. പണ്ടേ ദുർബല ഇപ്പോൾ ഗർഭിണിയെന്ന്... എന്നിട്ട് ഒരു ചിരി. പിന്നെ പറയാനായിട്ട് വേദന വന്നിട്ടേയില്ല.

Pearle Maaney

ലേബർ റൂമിൽ കിടന്ന് ഉറക്കെ നിലവിളിക്കുകയായിരുന്നു. അപ്പോൾ നഴ്‌സുമാർ പറഞ്ഞു ഇല്ല ഡി... യഥാർത്ഥ വേദന ഇതുവരെ തുടങ്ങിയിട്ടില്ലെന്ന്, ശരീരം മുഴുവൻ ചൊറിഞ്ഞ് അലർജിയുമായി ചെന്നപ്പോൾ ഹോർമോണൽ ചെയ്ഞ്ചസ് എന്നാണ് ഡോക്ടർ പറഞ്ഞത് എന്നെല്ലാമാണ് ​ഗർഭാവസ്ഥയിലൂടെ കടന്നുപോയിട്ടുള്ളവർ കമന്റായി കുറിച്ചത്. ആയിരത്തിഅഞ്ഞൂറിന് മുകളിൽ ആളുകളാണ് തങ്ങളുടേതായ ​ഗർഭകാല അനുഭവങ്ങൾ പങ്കുവെച്ചത്.

കമന്റുകൾ വായിച്ചപ്പോൾ പേളിക്കും സന്തോഷമായി. കമന്റ് സെക്ഷൻ‌ കണ്ടപ്പോൾ സമാധാനമായി എന്നാണ് പേളി കുറിച്ചത്. കഴിഞ്ഞ ദിവസമാണ് പേളി രണ്ടാമത്തെ കുഞ്ഞിന്റെ ഡെലിവറി വീഡിയോ പങ്കിട്ടത്. നില മോളെ സ്വീകരിച്ചതിനേക്കാൾ കടമ്പകൾ കടന്നാണ് പേളി നിതാരക്ക് ജന്മം നൽകിയത്.

ഇത്തവണ ആശുപത്രിയിലേക്ക് പേളി പോയതുപോലും പ്രസവം വളരെ അടുത്തെത്തി എന്ന സൂചന ലഭിച്ച ശേഷം മാത്രമാണ്. കാറിൽ ആശുപത്രിയിൽ എത്തുമ്പോൾ തന്നെ ആറ് സെന്റിമീറ്റർ ഡയലേഷൻ സംഭവിച്ച് കഴിഞ്ഞുവെന്നാണ് പേളി വീഡിയോയിൽ പറഞ്ഞത്. ജനുവരി 13ന് വൈകുന്നേരമാണ് പേളി നിതാരക്ക് ജന്മം കൊടുത്തത്. പിറന്നവേളയിൽ ആരോഗ്യകരമായ തൂക്കം ഉണ്ടായിരുന്നു നിതാരക്ക്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X