Don't Miss!
- Sports
Asia Cup 2022: ആവേശ് പുറത്താവും, അവന് ഓവര്‍ ടേക്ക് ചെയ്തു! മുന്‍ താരം പറയുന്നു
- Finance
ഈ കണക്കുകള്‍ വീണ്ടും ശരിയായാല്‍ ഒരു മാസത്തിനകം വിപണി റെക്കോഡ് ഉയരത്തിലെത്തും!
- News
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കേണ്ടത് അത്യാവശ്യം; കാരണം വ്യക്തമാക്കി കെബി ഗണേഷ് കുമാര്‍
- Technology
Vivo Foldable: വിവോ ഫോൾഡബിളിനെ നേരിടാൻ 'നെഞ്ച് വിരിച്ച' മല്ലന്മാർ
- Lifestyle
സിംഹങ്ങളെ സംരക്ഷിക്കാന്‍ പരിസ്ഥിതിയൊരുക്കാം; ഇന്ന് ലോക സിംഹ ദിനം
- Automobiles
ഹാരിയറിനും ഹെക്ടറിനും ഒത്ത എതിരാളി! നോച്ച്ബാക്ക് ലുക്കിൽ Arkana, പരീക്ഷണയോട്ടം തുടർന്ന് Renault
- Travel
ലഡാക്കും ലേയും കാണാം.. നുബ്രയിലും പാന്‍ഗോങ്ങിലും ക്യാംപ് ചെയ്യാം.. ഐആര്‍സിടിസിയുടെ 'സൂപ്പര്‍' പാക്കേജ്
'ഒരിക്കൽ കൂടി അമ്മയായ അനുഭൂതി... നിലയുടെ കുഞ്ഞനിയൻ'; സഹോദരിയുടെ മകന്റെ ചിത്രങ്ങളുമായി പേർളി മാണി!
അവതാരിക, നടി, ഗായിക, നിർമാതാവ്, ഗാനരചയിതാവ്, യുട്യൂബർ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത വിശേഷമങ്ങളുള്ള പ്രതിഭയാണ് പേർളി മാണി. ബിഗ് ബോസിൽ മത്സരാർഥിയായി പങ്കെടുത്ത ശേഷം പേർളയും ശ്രീനിഷും അവരുടെ കുഞ്ഞ് മകൾ നിലയും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്.
വലിയൊരു ഫാൻ ഫോളിയിങുളള താരകുടുംബങ്ങളിൽ ഒന്ന് പേർളിയുടേതുമാണ്. പേര്ഡളിയുടെ കുടുംബവിശേഷങ്ങൾ താരം എപ്പോഴും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ജീവിതത്തിൽ പുതിയൊരു സന്തോഷമുണ്ടായതിന്റെ ത്രില്ലിലാണ് പേർളി മാണി. താരത്തിന്റെ സഹോദരി റേച്ചൽ മാണിക്കും ആദ്യത്തെ കുഞ്ഞ് പിറന്നിരിക്കുകയാണ്.
'ആൺകുഞ്ഞാണ് പിറന്നിരിക്കുന്നത്. ആൺകുട്ടിയാണ്.... റേച്ചലിന് കുഞ്ഞ് പിറന്നു. എന്റെ ചെറിയ സഹോദരി ഇപ്പോൾ ഒരു അമ്മയാണ്. ഇത് ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു. റൂബൻ ഏറ്റവും നല്ല മനുഷ്യനായതിനാൽ അവൻ ഏറ്റവും സ്നേഹമുള്ള അച്ഛനായിരിക്കും.'
'ഞാനിപ്പോൾ ഒരു വല്യമ്മയാണ്... എന്റെ കുഞ്ഞിനെ എന്റെ കൈകളിൽ പിടിക്കാൻ കാത്തിരിക്കുന്നു. നിങ്ങളെല്ലാവരും അവരെ അനുഗ്രഹിക്കണം...' എന്നാണ് കുടുംബത്തിലേക്ക് പുതിയ അതിഥി വന്നതിനെ കുറിച്ച് പേർളി കുറിച്ചത്.
Also Read: 'തമിഴിലെത്തിയപ്പോൾ പേര് രജനിശ്രീയായി മാറി'; രജനികാന്ത് തന്റെ പേര് മാറ്റിയതിനെ കുറിച്ച് സുമ ജയറാം!

ഇപ്പോൾ ആദ്യമായി സഹോദരിയുടെ കുഞ്ഞിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് പേർളി മാണി. അനുജത്തിയുടെ കുഞ്ഞിനെ കൈകളിൽ വാങ്ങിയപ്പോൾ ഒരിക്കൽ കൂടി അമ്മയായ അനുഭൂതിയാണ് ഉണ്ടായതെന്നാണ് പേർളി മാണി കുറിച്ചിരിക്കുന്നത്.
നില തന്റെ കുഞ്ഞനിയനെ ഓമനിക്കുന്ന ചിത്രങ്ങളും പേർളി പങ്കുവെച്ചു. 'ലോകത്തിലെ ഏറ്റവും മനോഹരമായ ബന്ധങ്ങളിലൊന്ന് സഹോദരിമാർ തമ്മിലുള്ള ബന്ധമാണ്. ഞങ്ങളുടെ മകൻ റെയ്‌നെ എന്റെ കൈകളിൽ പിടിക്കുമ്പോൾ... ഒരിക്കൽ കൂടി ഞാൻ അമ്മയായത് പോലെ എനിക്ക് തോന്നുന്നു.'

'റേച്ചൽ പ്രസവവേദന അനുഭവിക്കുമ്പോൾ ഞാൻ എന്റെ അനുജത്തിക്ക് വേദന സഹിക്കാൻ കഴിയുമോയെന്നാണ് ആശ്ചര്യപ്പെട്ടത്. പക്ഷെ അവൾ വളരെ ശക്തയാണ്. ആ അസ്വസ്ഥതകളെല്ലാം മറികടന്നു.'
'ഞങ്ങൾ റെയ്‌നെ കണ്ടുമുട്ടി. ഞങ്ങൾ തമ്മിൽ ഇതിനകം ശക്തമായ ഒരു ബന്ധമുണ്ടെന്ന് എനിക്ക് തോന്നി. തീർച്ചയായും അവൻ ഏറ്റവും വിലപ്പെട്ടവനാണ്.'
'നില ഇപ്പോൾ ഒരു മൂത്ത സഹോദരിയായി. അവൾ ആദ്യം അവനെ നോക്കി അൽപ്പം ആശയക്കുഴപ്പത്തിലായി. പക്ഷേ ക്രമേണ അവൾ അവനെ കണ്ട് 'വാവൂ' എന്ന് പറയാൻ തുടങ്ങി.'

'ഞാൻ അവരെ നോക്കുന്നു. അതിശയകരമായ ഒരു സഹോദരി സഹോദര ബന്ധം വളരുന്നത് ഞാൻ കാണുന്നു. റൂബൻ മാമ നിലയോട് വളരെ അടുപ്പമുള്ളയാളാണ്. മേമ അവളുടെ രണ്ടാമത്തെ അമ്മയാണ്.'
'ഈ ചെറിയ മാലാഖയെ തന്ന് ഞങ്ങളെ അനുഗ്രഹിച്ചതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു. ഞങ്ങൾ അവനെ അമൂല്യമായി കരുതുന്നു. അവൻ വരുന്നതിനായി ഞങ്ങൾ വളരെ ക്ഷമയോടെ കാത്തിരുന്നു.'
'നന്ദിയും സമാധാനവും നിറഞ്ഞു. ഓരോ ചുവടിലും ഞാൻ എപ്പോഴും അവർക്കൊപ്പമുണ്ടാകും. ഒരു വിളിപ്പാടകലേ...' എന്നാണ് റേച്ചലിന്റെ കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്.

2021 ജൂലൈയിലായിരുന്നു റേച്ചലിന്റെ വിവാഹം നടന്നത്. ഫോട്ടോഗ്രാഫർ റൂബെൻ ബിജി തോമസാണ് റേച്ചലിനെ വിവാഹം ചെയ്തത്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായി തിളങ്ങി നിൽക്കുന്ന റേച്ചൽ ഫാഷൻ രംഗത്താണ് പ്രവർത്തിക്കുന്നത്.
ഫാഷൻ ഡിസൈനിങ് പഠിച്ച റേച്ചലിന് ഒരു ഓൺലൈൻ ഡിസൈനർ ബ്രാൻഡുമുണ്ട്. റേച്ചലിന്റെ ബേബി ഷവർ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
നില പിറന്നതോടെ യുട്യൂബിൽ പങ്കുവെക്കുന്ന വീഡിയോയിലൂടെയാണ് പേർളിയും കുടുംബവും ആരാധകരുമായി സംവദിക്കാറുള്ളത്.