For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒന്നാം വിവാഹ വാർഷികം ഉറക്കിമിളച്ച് ഇരുന്ന് ഡയപ്പറുകൾ മാറ്റി ആഘോഷിക്കുന്നു'; മനോഹരമായ കുറിപ്പുമായി റേച്ചൽ മാണി

  |

  മലയാള സിനിമാ-ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് പേർളി മാണി. സിനിമകളിൽ നായികയായും സഹനടിയായും തിളങ്ങിയിട്ടുണ്ടെങ്കിലും ഡാൻസ് റിയാലിറ്റി ഷോ പോലുള്ള പ്രോഗ്രാമുകളിൽ അവതാരകയായി എത്തിയതോടെയായിരുന്നു പേർളി പ്രേക്ഷകരുടെ ആരാധനാപാത്രമായി മാറിയിരുന്നത്.

  മാത്രമല്ല മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ ഒന്നിൽ പേർളി മത്സരാർഥിയായി എത്തുകയും ബിഗ് ബിഗ് ബോസിനുള്ളിൽ നിന്നുതന്നെ തന്റെ ജീവിത പങ്കാളിയായി നടൻ‌ ശ്രീനിഷിനെ തെരഞ്ഞെടുക്കുകയും ചെയ്തു.

  ഇത്തവണ കാവ്യയില്ല, മകൾ മീനാക്ഷിക്കൊപ്പം ദിലീപ് ​ഗുരുവായൂരിൽ, ഒപ്പം സുരേഷ് ​ഗോപിയുടെ മകനും!

  പലരും പേർളി-ശ്രീനിഷ് പ്രണയത്തെ കളിയാക്കിയിരുന്നു. എന്നാൽ നൂറ് ദിവസം പൂർത്തിയാക്കി പുറത്തിറങ്ങിയ താരങ്ങൾ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി.

  വിവാഹശേഷം മകൾ നില കൂടി എത്തിയതോടെ ഇവരുടെ വിശേഷങ്ങളും മറ്റും അറിയാൻ പ്രേക്ഷകർക്ക് എന്നും തിടുക്കമാണ്.

  അതിനാൽ തന്നെ തന്റെ യുട്യൂബ് ചാനലിലൂടെ തന്റെ കുടുംബ വിശേഷങ്ങളും യാത്രാ വിശേഷങ്ങളും പേർളി നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. പേർളിഷ് എന്ന ഓമനപ്പേരിലാണ് ഈ താരദമ്പതികൾ വിളിക്കുന്നത്.

  'റോബിന്റെ ഭീഷണി എനിക്ക് ഏൽക്കില്ല, ദിൽഷ വിഷയത്തിൽ തെറ്റിദ്ധരിക്കപ്പെട്ടതിൽ സങ്കടം തോന്നി'; ബ്ലെസ്ലി!

  ഒരു വയസുകാരി നിലയ്ക്കും നിരവധി ആരാധകരുണ്ട്. പേർളിയെപ്പോലെ തന്നെ പേർളിയുടെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്. റേച്ചൽ മാണി എന്ന സഹോദരിയാണ് പേർളിക്കുള്ളത്.

  പേർളിയുടെ സോഷ്യൽമീ‍ഡിയ പേജുകളിലും റേച്ചൽ നിറഞ്ഞുനിൽക്കുകയാണ്. അടുത്തിടെയാണ് റേച്ചൽ ഒരു ആൺകുഞ്ഞ് ജന്മം നൽകിയത്. ഫോട്ടോഗ്രാഫറായ റൂബെൻ ബിജി തോമസാണ് റേച്ചലിനെ വിവാഹം ചെയ്തത്.

  ഫാഷൻ ഡിസൈനറായ റേച്ചലിന്റെ വിവാഹദിന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന റേച്ചൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ചൊരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്.

  'നല്ല അസ്സൽ മത്തിക്കറിയാണ് അന്ന് പൃഥ്വിരാജിന്റെ തലയിൽ കമിഴ്ത്തിയത്'; അനുഭവം പറഞ്ഞ് ന‍ടി മിയ ജോർജ്!

  ഒന്നാം വിവാഹ വാർഷികം ഉറക്കിമിളച്ച് ഇരുന്ന് ഡയപ്പറുകൾ മാറ്റി ആഘോഷിക്കുന്നുവെന്നാണ് കുഞ്ഞിനും ഭർത്താവ് റൂബനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് റേച്ചൽ കുറിച്ചത്.

  'ഞങ്ങൾക്ക് ഒന്നാം വിവാഹ വാർഷിക ആശംസകൾ.... ഞങ്ങളുടെ വിവാഹം കഴിഞ്ഞുള്ള 365 ദിവസങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും അതിശയകരവുമായിരുന്നു.'

  'ഞങ്ങളുടെ കുഞ്ഞ് മകൻ റെയ്നെന്ന വിലയേറിയ സമ്മാനം ഞങ്ങൾ കൈയ്യിൽ പിടിക്കുമ്പോൾ ജീവിതം കൂടുതൽ മധുരമുള്ളതാകുന്നു.'

  'ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികം ഡയപ്പറുകൾ മാറ്റിയും ഉറക്കമില്ലാത്ത രാത്രികൾ കൊണ്ടും ആഘോഷിക്കുന്നു. ഇതിലും മനോഹരമായ ഒരു ജീവിതം എനിക്ക് ചോദിക്കാൻ കഴിയില്ലെന്ന് ഞാൻ മനസിലാക്കുന്നു.'

  'ഒരു വർഷം പൂർത്തിയായി... ഇനി എന്നേക്കും ഒരുമിച്ച്' എന്നാണ് റേച്ചൽ കുറിച്ചത്. ഒപ്പം മകനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും റേച്ചൽ പങ്കുവെച്ചു. 'ഒരു പുതിയ മനോഹരമായ അധ്യായം ഇവിടെ ആരംഭിക്കുന്നു.'

  'സ്വർ​ഗത്തിൽ കൂട്ടിയിണക്കിയ ജോഡികൾ. എന്റെ പ്രിയ സഹോദരി റേച്ചൽ മാണി ഇപ്പോൾ മിസിസ് റൂബെൻ ബിജി ആയിരിക്കുന്നു. നിങ്ങളുടെ രണ്ടുപേരുടെ കണ്ണുകളിലും ഞാൻ കണ്ട തിളക്കം എന്നെന്നേക്കുമായി നിലനിൽക്കട്ടെ.'

  'നിങ്ങളുടെ ബന്ധം സ്നേഹത്തിലും വിവേകത്തിലും ഐക്യത്തിലും വളരട്ടെ. രണ്ടുപേർക്കും ജീവിതകാലം മുഴുവൻ സന്തോഷം നേരുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.'

  Recommended Video

  RRR കണ്ട് പേർളി മാണിയുടെ SHOCKING പ്രതികരണം

  'ഞാനും ശ്രീനിയും എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കും' എന്നാണ് റേച്ചലിന്റെ വിവാഹം കഴിഞ്ഞ ദിവസം പേർളി കുറിച്ചത്. റേച്ചലിന് കുഞ്ഞ് പിറന്ന സന്തോഷം പേർളി പങ്കുവെച്ചപ്പോൾ കുറിച്ചത് ഇങ്ങനെയായിരുന്നു... 'ആൺകുട്ടിയാണ്... റേച്ചലിന് കുഞ്ഞ് പിറന്നു.'

  'എന്റെ ചെറിയ സഹോദരി ഇപ്പോൾ ഒരു അമ്മയാണ്. ഇത് ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു. റൂബൻ ഏറ്റവും നല്ല മനുഷ്യനായതിനാൽ അവൻ ഏറ്റവും സ്നേഹമുള്ള അച്ഛനായിരിക്കും.'

  'ഞാനിപ്പോൾ ഒരു വല്യമ്മയാണ്... എന്റെ കുഞ്ഞിനെ എന്റെ കൈകളിൽ പിടിക്കാൻ കാത്തിരിക്കുന്നു. നിങ്ങളെല്ലാവരും അവരെ അനുഗ്രഹിക്കണം...' എന്നായിരുന്നു പേർളി എഴുതിയിരുന്നത്.

  Read more about: pearle maaney
  English summary
  actress Pearle Maaney sister rachel maaney celebrated wedding anniversary with her new born baby, pictures goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X