'കുഞ്ഞ് ജനിച്ചതോടെ ഉറക്കം ശരിക്കും മിസ്സായി...., പോസ്റ്റ് പാർട്ടം വലിയ ബുദ്ധിമുട്ടില്ലാതെ കടന്നുപോയി'; റേച്ചൽ

വളരെ ജനപ്രിയമായ കുടുംബമാണ് നടിയും അവതാരകയും ​ഗായികയും ബി​ഗ് ബോസ് താരവുമെല്ലാമായ പേളി മാണിയുടേത്. പേളി യുട്യൂബ് ചാനൽ കൂടി ആരംഭിച്ചതോടെ പേളിയുടെ കുടുംബാം​​ഗങ്ങളും പ്രേക്ഷകർക്ക് സുപരിചിതരായി മാറി.

പേളിയെ പോലെ തന്നെ സഹോദരി റേച്ചൽ‌ മാണിയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് റേച്ചൽ മാണിക്ക് ആൺകുഞ്ഞ് പിറന്നത്. സഹോദരിമാർ എന്നതിലുപരി അടുത്ത സുഹൃത്തുക്കളെ പോലെയാണ് പേളിയും റേച്ചലും.

Actress Pearle Maaney Sister Rachel Open Up About Her Life After Delivery, കുഞ്ഞ് ജനിച്ചതോടെ ഉറക്കം ശരിക്കും മിസ്സായി...., പോസ്റ്റ് പാർട്ടം വലിയ ബുദ്ധിമുട്ടില്ലാതെ കടന്നുപോയി; റേച്ചൽ

മോഡലും ഫാഷൻ ഡിസൈനറും ബിസിനസ് വുമണുമെല്ലാമാണ് റേച്ചൽ മാണി. പേളിയെപ്പോലെ തന്നെ റേച്ചലിനും ആരാധകർ ഏറെയാണ്. ഫാഷന്‍ ഫോട്ടോഗ്രാഫറായ റൂബനാണ് റേച്ചലിനെ വിവാഹം ചെയ്തത്.

വിവാഹ ചടങ്ങുകളെല്ലാം വളരെ ആഘോഷമായിട്ടാണ് പേളിയും കുടുംബവും കൊണ്ടാടിയത്. അടുത്തിടെയാണ് റേച്ചലിന് ആൺകുഞ്ഞ് പിറന്നത്. തന്റെ മകൾ നിലയ്ക്ക് കൂട്ടായി ഒരു കുഞ്ഞ് അനുജൻ കൂടി വന്ന സന്തോഷത്തിലാണ് പേളിയും കുടുംബവും. റെയ്ജൻ എന്നാണ് മകന് റേച്ചൽ പേരിട്ടിരിക്കുന്നത്.

'ആൺകുട്ടിയാണ്.... റേച്ചലിന് കുഞ്ഞ് പിറന്നു. എന്റെ ചെറിയ സഹോദരി ഇപ്പോൾ ഒരു അമ്മയാണ്. ഇത് ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു. റൂബൻ ഏറ്റവും നല്ല മനുഷ്യനായതിനാൽ അവൻ ഏറ്റവും സ്നേഹമുള്ള അച്ഛനായിരിക്കും. ഞാനിപ്പോൾ ഒരു വല്യമ്മയാണ്. അഭിനന്ദനങ്ങൾ.... എന്റെ കുഞ്ഞിനെ എന്റെ കൈകളിൽ പിടിക്കാൻ കാത്തിരിക്കുന്നു.'

'നിങ്ങളെല്ലാവരും അവരെ അനുഗ്രഹിക്കണം...' എന്നാണ് റേച്ചലിന് കുഞ്ഞ് പിറന്നപ്പോൾ‌ പേളി സോഷ്യൽമീഡിയയിൽ കുറിച്ചത്. തനിക്കൊരു പെണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ തന്നേക്കാളേറെ സന്തോഷിച്ചയാളാണ് റേച്ചല്‍ എന്ന് പേളി പറഞ്ഞിരുന്നു.

കുഞ്ഞിന്റെ കാര്യങ്ങളെല്ലാം റേച്ചലാണ് നോക്കിയിരുന്നതെന്നും.നിലുവുമായി നല്ല കൂട്ടാണ് റേച്ചലെന്നും മേമയെ കാണുമ്പോഴേ തുള്ളിച്ചാടുന്ന കുട്ടിയാണ് നിലുവിന്റെ വീഡിയോ പങ്കുവെച്ച് പേളി പറഞ്ഞിരുന്നു. റേച്ചലിനോട് മാത്രമല്ല റൂബനുമായും കൂട്ടാണ് നില.

നിലയുടെ ക്യൂട്ട് ചിത്രങ്ങള്‍ റൂബനും പകര്‍ത്തിയിരുന്നു. അടുത്തിടെ റെയ്ജനും നിലയും ഒരുമിച്ച് ഇരിക്കുന്ന ചിത്രങ്ങൾ പേളി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ​പേളിയടക്കം സെലിബ്രിറ്റികളെല്ലാം പ്രസവശേഷം സംഭവിച്ച മാറ്റങ്ങളെ കുറിച്ച് സംസാരിച്ച് എത്തിയിരുന്നു. ഇപ്പോഴിത റേച്ചലും സോഷ്യൽമീഡിയ വഴി പ്രസവശേഷം തനിക്കുണ്ടായ മാറ്റങ്ങൾ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ്. ‌

Actress Pearle Maaney, Actress Pearle Maaney news, Actress Pearle Maaney sister, Pearle Maaney Sister Rachel, നടി പേളി മാണി സഹോദരി, പേളി മാണി സഹോദരി റേച്ചൽ

ഇന്‍സ്റ്റഗ്രാമിലൂടെയായാണ് റേച്ചല്‍ തന്റെ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയേകിയത്. മകന്‍ ജനിച്ചതോടെ ഞാനെപ്പോഴും തിരക്കിലാണ്. 60 ദിവസത്തെ പ്രസവരക്ഷ ചെയ്തിരുന്നു. പോസ്റ്റ്പാര്‍ട്ടം അത്ര വലിയ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയി. റേച്ചൽ വ്യക്തമാക്കി.

'ക്രിസ്മസ് ട്രീയൊക്കെ ഞങ്ങള്‍ വെച്ച് കഴിഞ്ഞെന്നും റേച്ചല്‍ വ്യക്തമാക്കിയിരുന്നു. പ്രസവശേഷം മുടി കൊഴിയുന്നത് സ്വഭാവികമായ കാര്യമാണ്. അതില്‍ ആശങ്കപ്പെടാനൊന്നുമില്ല. ചേച്ചിയാണ് എനിക്ക് ഒരു എണ്ണ സജസ്റ്റ് ചെയ്തത്. അത് വളരെ നല്ലതായിരുന്നു. കുഞ്ഞ് ജനിച്ചതോടെ എന്റെ ഉറക്കം ശരിക്കും മിസ്സായി.'

'ഒന്നും ചെയ്യാതെ മടിപിടിച്ചുള്ള ഉറക്കം ഞാന്‍ ശരിക്കും മിസ് ചെയ്യുന്നുണ്ടെന്നും' റേച്ചല്‍ പറഞ്ഞു. കൂടാതെ മകനും ഭർത്താവിനുമൊപ്പം പകർത്തിയ ലേറ്റസ്റ്റ് ചിത്രങ്ങളും റേച്ചൽ പങ്കുവെച്ചു. പേളിയും കുടുംബവും ഇപ്പോൾ സിം​ഗപ്പൂരിൽ അവധി ആഘോഷിക്കുകയാണ്. പേളിക്കൊപ്പം പപ്പയും അമ്മയും ശ്രീനിഷും നിലയുമുണ്ട്. പേളി-ശ്രീനിഷ് പ്രണയം ഒരു സമയത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു.

ബിഗ് ബോസില്‍ വെച്ചായിരുന്നു പേളിയും ശ്രീനിയും പ്രണയത്തിലായത്. ഷോയിലെ നിലനില്‍പ്പിന് വേണ്ടിയാണ് ഇരുവരും പ്രണയിച്ചതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളായിരുന്നു അന്ന് ഉയര്‍ന്നത്. ഇനിയങ്ങോട്ടുള്ള ജീവിതം ഒന്നിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഷോ കഴിഞ്ഞ് പുറത്തെത്തിയതിന് ശേഷം വൈകാതെ ഇരുവരും വിവാഹിതരാവുകയായിരുന്നു.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X