'എന്ത് ചെയ്യാനാണ് ഇപ്പോൾ കറുത്ത ആളുകൾക്കാണ് ഡിമാൻഡ്, ഞാൻ വെളുത്തത് എന്റെ തെറ്റാണോ'; പൊന്നമ്മ ബാബു!

പതിനെട്ട് വർഷങ്ങൾക്ക് ശേഷം ഞാൻ ചെയ്യുന്ന സീരിയലാണ് മിസ്സിസ് ഹിറ്റ്ലർ. ഇതിനിടയിൽ ഒരു സീരിയൽ ചെയ്‌തെങ്കിലും പൂർത്തീകരിക്കാൻ സാധിച്ചില്ല

വളരെ വർഷങ്ങളായി മലയാള സിനിമയിൽ സജീവമായിട്ടുള്ള നടിയാണ് പൊന്നമ്മ ബാബു. നടി കൂടുതലായും തിളങ്ങിയിരിക്കുന്നത് കോമഡി കഥാപാത്രങ്ങളിലാണ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി ഒരേപോലെ സജീവമായ താരമായി മാറി കഴിഞ്ഞു ഇപ്പോൾ പൊന്നമ്മ ബാബു. സ്റ്റേജ് പരിപാടികളും സജീവമായി പങ്കെടുക്കാറുണ്ട് താരം.

കോമഡിയായാലും വില്ലത്തരമായാലും തനിക്ക് വഴങ്ങുമെന്ന് പൊന്നമ്മ വളരെ മുമ്പ് തന്നെ തെളിയിച്ചിരുന്നു. നാടകത്തിലൂടെയായിരുന്നു കലാരംഗത്തേക്ക് എത്തിയത്. പടനായകനിലൂടെയായാണ് ബിഗ് സ്‌ക്രീനില്‍ അരങ്ങേറിയത്.

Actress Ponnamma Babu, Actress Ponnamma Babu news,  Ponnamma Babu films, Ponnamma Babu videos, നടി പൊന്നമ്മ ബാബു, നടി പൊന്നമ്മ ബാബു വാർത്തകൾ, പൊന്നമ്മ ബാബു ചിത്രങ്ങൾ, പൊന്നമ്മ ബാബു വീഡിയോകൾ

വിവാഹത്തെക്കുറിച്ചും ശേഷമുള്ള ജീവിതത്തെക്കുറിച്ചുമുള്ള പൊന്നമ്മയുടെ തുറന്നുപറച്ചില്‍ മുമ്പ് പലപ്പോഴും വൈറലായിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ വിവാഹിതയായതിനെ കുറിച്ചെല്ലാം പൊന്നമ്മ ബാബു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിത പൊന്നമ്മ ബാബു റെഡ് കാർപറ്റെന്ന ടിവി ഷോയിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ‌മീഡിയയിൽ വൈറലാകുന്നത്.

ഇപ്പോൾ കറുത്ത ആളുകൾക്കാണ് ഡിമാൻന്റെന്നും താൻ വെളുത്തത് തന്റെ തെറ്റാണോ എന്നുമാണ് പൊന്നമ്മ ബാബു ചോദിക്കുന്നത്. 'പതിനെട്ട് വർഷങ്ങൾക്ക് ശേഷം ഞാൻ ചെയ്യുന്ന സീരിയലാണ് മിസ്സിസ് ഹിറ്റ്ലർ. ഇതിനിടയിൽ ഒരു സീരിയൽ ചെയ്‌തെങ്കിലും പൂർത്തീകരിക്കാൻ സാധിച്ചില്ല.'

'പതിനെട്ട് വർഷത്തിന് ശേഷം ചെയ്യുന്ന ഒരു വലിയ കഥാപാത്രമാണ് ഈ സീരിയലിലേത്. കൊച്ചുകുട്ടികൾ പോലുമിപ്പോൾ എന്നെ കണ്ടാൽ മൈ ലിറ്റിൽ കണ്ണാ എന്നാണ് വിളിക്കുന്നത്.'

'നിറയെ സിനിമകളിൽ എന്നെ വിളിക്കും. ചേച്ചി രണ്ട് സീനുണ്ട് മൂന്നു സീനുണ്ട് എന്നും പറഞ്ഞാണ് എല്ലാവരും വിളിക്കുന്നത്. ഞാൻ പറയും മക്കളെ അഞ്ഞൂറിൽ കൂടുതൽ സിനിമകളായി. ഇരുപത്തിയഞ്ചു വർഷത്തിൽ കൂടുതലായി അഭിനയിക്കാൻ തുടങ്ങിയിട്ട്. ഇനിയെനിക്ക് വേണ്ടത് ശക്തമായ കഥാപാത്രങ്ങളാണ്.'

'അതുകൊണ്ടാണിപ്പോൾ സീരിയൽ ചെയ്യുന്നത്. നമ്മൾ ഈ ഫീൽഡിൽ തന്നെ തുടരണം. ധ്യാനിന്റെ പുതിയ സിനിമയുടെ ഡയറക്ടർ ഞങ്ങളുടെയൊരു കുടുംബ സുഹൃത്താണ്. പുള്ളി എന്നോട് വന്ന് പറഞ്ഞു ആ സിനിമയിലൊരു വേഷമുണ്ട്.'

'പക്ഷെ ഞാൻ സ്ഥിരം ചെയ്യുന്ന പോലുള്ള വേഷമല്ല. കുമ്പളങ്ങി നൈറ്റ്സ് ഷൂട്ടിങ് നടന്ന വീട്ടിലാണ് ലൊക്കേഷൻ. മിസ്സിസ് ഹിറ്റ്ലർ സൈറ്റിൽ നിന്നും സിനിമാ സെറ്റിലേയ്ക്ക് ചെന്ന ഞാൻ മേക് അപ് ചെയ്ത ശേഷം ആർക്കും എന്നെ മനസിലായില്ല.'

Actress Ponnamma Babu, Actress Ponnamma Babu news,  Ponnamma Babu films, Ponnamma Babu videos, നടി പൊന്നമ്മ ബാബു, നടി പൊന്നമ്മ ബാബു വാർത്തകൾ, പൊന്നമ്മ ബാബു ചിത്രങ്ങൾ, പൊന്നമ്മ ബാബു വീഡിയോകൾ

'കോളനിയിലെ ഒരു സ്ത്രീയാണ് എന്റെ കഥാപാത്രം. നന്നായി കറുത്ത് മുടിയെല്ലാം ചുരുണ്ട ഭർത്താവിനെ ഏഷണി കൂട്ടി വിടുന്ന ഒരു കഥാപാത്രം. ഏറ്റവും രസം എന്തെന്നാൽ ഒരാൾക്ക് പോലും എന്നെ മനസിലായില്ല എന്നതാണ്. എന്ത് ചെയ്യാനാണ് ഇപ്പോൾ കറുത്ത ആളുകൾക്കാണ് ഡിമാൻഡ്. ഞാൻ വെളുത്തത് എന്റെ തെറ്റാണോ?.'

'ഞാൻ കുറച്ച് കരി ഓയിൽ വാങ്ങി വെച്ചിട്ടുണ്ട്. കറുക്കാൻ ആണേൽ വാരിത്തേച്ച് അഭിനയിക്കും. ധ്യാനിന്റെ കരിയറിലെ നല്ലൊരു സിനിമയാകും അത്. പിന്നെ ഇന്ദ്രജിത്തിന്റേയും അനു സിത്താരയുടേയും ഒരു സിനിമ വരുന്നുണ്ട് അനുരാധ.'

'അതിൽ ഞാൻ യുകെയിൽ നിന്നും വരുന്നൊരു കഥാപാത്രമാണ്. മുടി ബോബ് എല്ലാം ചെയ്ത ഒരു കഥാപാത്രം. കഥാപാത്രത്തിന് വേണ്ടി സ്കർട്ട് എല്ലാമിടാം. പക്ഷെ ഷോർട്സ് ഒരിക്കലുമിടില്ല. ആ പ്രായം കഴിഞ്ഞു. അതിനി ഷാരൂഖ് ഖാന്റെ അമ്മ വേഷം ആണെങ്കിൽ പോലും ഷോർട്സ് ഇട്ടൊരു വേഷം ചെയ്യില്ല.'

'ഞാൻ കരിയർ ആരംഭിച്ചത് അമ്മ വേഷങ്ങൾ വഴിയാണ്. ജാനകിക്കുട്ടി, സ്പർശം, വാഴുന്നോർ അങ്ങനെ കരയുന്ന കുറെ കഥാപാത്രങ്ങൾ ചെയ്ത ശേഷമാണ് ഇത്തരം കുശുമ്പി കഥാപാത്രങ്ങളിലേയ്ക്ക് വന്നത്. എനിക്കത്തരം കഥാപാത്രങ്ങൾ ഇഷ്ടവുമാണ്. ഒരുപാട് അഭിനയ സാധ്യതകൾ ഉള്ളൊരു കഥാപാത്രങ്ങളാണ് അവ.'

'പിന്നെ കോമഡി ട്രാക്ക് കഥാപാത്രങ്ങളായി എനിക്ക് ലഭിക്കുന്നതിൽ കൂടുതലും. എന്റെ സിനിമകളുടെ ലിസ്റ്റ് എടുത്താൽ സ്വാസികയ്ക്ക് മനസിലാകും. എന്നെ ഒരു സിനിമയിൽ എവിടെയും കൊള്ളിക്കാം' പൊന്നമ്മ ബാബു സ്വാസികയോട് വിശേഷങ്ങൾ പങ്കുവെച്ച് പറഞ്ഞു.

More from Filmibeat

Read more about: ponnamma babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X