For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ അറിയപ്പെടേണ്ടത് ഞാൻ എന്ന വ്യക്തിയിലൂടെ, മറ്റാരുടേയും വിലാസത്തിൽ അല്ല'; പൂർണിമ ഇന്ദ്രജിത്ത് പറയുന്നു!

  |

  ടെലിവിഷൻ അവതാരികയായി എത്തി പിന്നീട് നായികയായി തിളങ്ങിയ താരമാണ് മലയാളി ടെലിവിഷൻ പ്രേമികളുടെയും ചലച്ചിത്ര പ്രേമികളുടെയും മനസിൽ ഇടം നേടിയ പൂർണിമ ഇന്ദ്രജിത്ത്. പതിനേഴ് വർഷത്തിന് ശേഷമാണ് പൂർണിമ അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്.

  വിവാഹത്തിന് ശേഷമാണ് പൂർണിമ സിനിമയിൽ നിന്നും വിട്ടുനിന്നത്. വിവാഹത്തോടെ അഭിനയത്തോട് ബൈ പറഞ്ഞെങ്കിലും കുടുംബിനിയായി മാത്രം ഒതുങ്ങാതെ തന്റെതായ രീതിയിൽ സംരംഭകയായി പൂർണിമ വൈകാതെ വിജയക്കൊടി പാറിച്ചു.

  Also Read: ശ്രിയ അയ്യര്‍ വിവാഹിതയായി; ബോഡി ബില്‍ഡിങ്ങിലൂടെ ശ്രദ്ധേയനായ ജെനു തോമസിനൊപ്പമുള്ള നടിയുടെ വിവാഹചിത്രം കാണാം

  ജയറാം സിനിമ നാറാണത്ത് തമ്പുരാനിലാണ് ഏറ്റവും അവസാനം പൂർണിമ അഭിനയിച്ചത്. ശേഷം വൈറസ് എന്ന സിനിമയിലൂടെ 2019ൽ പൂർണിമ അഭിനയത്തിലേക്ക് തിരികെ എത്തി. ഫാഷനിൽ ചെറുപ്പം മുതൽ കമ്പമുള്ളയാളാണ് പൂർണിമയെന്ന് മല്ലിക സുകുമാരൻ തന്നെ മുമ്പ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

  വൈറസിന് ശേഷം തുറമുഖമെന്ന നിവിൻ പോളി സിനിമയിലാണ് പൂർണിമ അഭിനയിച്ചത്. പക്ഷെ സിനിമ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. വൈകാതെ സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് എല്ലാവരുടേയും പ്രതീക്ഷ. ഇപ്പോൾ തന്റെ കുടുംബവിശേഷങ്ങൾ പങ്കുവെച്ച പൂർണിയുടെ അഭിമുഖമാണ് വൈറലാകുന്നത്.

  Also Read: കൂടുതല്‍ സുന്ദരിയായ പെണ്ണിന് വേണ്ടി എന്നെ ഇട്ടിട്ട് പോയാല്‍...; ഷാരൂഖിനെക്കുറിച്ച് ഗൗരിയുടെ വാക്കുകള്‍!

  'സിനിമയിൽ നിന്ന് വിട്ടുനിന്നപ്പോഴും സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള ഉൾക്കരുത്ത് എവിടെ നിന്ന് ലഭിച്ചുവെന്നാണ് പൂർണിമ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ജോലി ചെയ്യുന്ന സ്ത്രീ എന്ന ഊർജം എത്രയോ വലുതാണെന്ന് കണ്ടറിഞ്ഞതാണ് ഞാൻ.'

  'അതുകൊണ്ട് തന്നെയാണ് സിനിമയിൽ നിന്ന് മാറി നിന്നപ്പോഴും ജോലി ചെയ്തുകൊണ്ടിരുന്നത്. അച്ഛൻ വക്കീൽ ആയിരുന്നെങ്കിലും അമ്മ അധ്വാനിച്ച് പണമുണ്ടാക്കി.'

  'ഞാൻ സിനിമയിൽ ഉള്ളപ്പോഴും ഇന്ദ്രനെ കല്യാണം കഴിച്ചപ്പോഴുമൊക്കെ അമ്മ ആ നഴ്സറി സ്കൂളുമായി മുന്നോട്ടുപോയി. ഇന്ദ്രന്റെ അമ്മയെക്കുറിച്ച് ആലോചിക്കൂ... 49ആം വയസിലാണ് ഇന്ദ്രന്റെ അച്ഛൻ പോയത്. അമ്മയ്ക്ക് അന്ന് 40 വയസ്.'

  'വിവാഹം കഴിഞ്ഞ് ഒരുപാട് വർഷം അഭിനയിക്കാതെ ഇരുന്നിട്ടും മല്ലിക സുകുമാരൻ എന്ന പേര് അമ്മ തിരിച്ചുപിടിച്ചു. ഇന്ന് വേണമെങ്കിലും ഇന്ദ്രന്റെയും പൃഥ്വിരാജിന്റെയും അമ്മ എന്ന നിലയിൽ ഒതുങ്ങിക്കൂടാം. പക്ഷെ ഞങ്ങളേക്കാളൊക്കെ തിരക്ക് അമ്മയ്ക്കാണ്. 67ആം വയസിൽ അമ്മയ്ക്ക് അങ്ങനെ ജീവിക്കാൻ പറ്റുന്നു.'

  'എത്ര അഭിമാനമുള്ള കാര്യമാണ്. എന്നെ കാണണമെങ്കിൽ മക്കൾ എന്റെ അടുത്തേക്ക് വരട്ടെ എന്നാണ് അമ്മയുടെ കാഴ്ചപ്പാട്. ഈ രണ്ട് അമ്മമാരെ പോലെ ജീവിക്കാനാവണം എന്നാണ് എന്റെ മോഹം.'

  'ഞാൻ അറിയപ്പെടേണ്ടത് ഞാൻ എന്ന വ്യക്തിയിലൂടെയാണ്. മറ്റാരുടെയും വിലാസത്തിൽ അല്ല. ഓരോരുത്തർക്കും ജീവിതത്തിൽ മുൻഗണനകൾ ഉണ്ടാകും. എനിക്ക് ആ പ്രായത്തിൽ കുടുംബത്തിനായിരുന്നു മുൻഗണന.'

  'ഒപ്പം ജോലിയും ചെയ്തു. സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും സംരംഭകയായും ചാന‍ൽ ഷോക ളിലൂടെയും ഒരേ സമയം രണ്ട് പ്രഫഷനിലൂടെ മുന്നോട്ട് പോയി. ഇപ്പോൾ മക്കൾ കൗമാരത്തിൽ എത്തി. ജീവിതത്തിന്റെ മറ്റൊരു അധ്യായത്തിന് സമയമായെന്ന് തോന്നി. അങ്ങനെ വീണ്ടും സിനിമയിലും വെബ്സീരീസുകളിലും എത്തി.' ‍

  'പണ്ടേ മേക്കപ്പും സ്റ്റൈലിങ്ങും ഇഷ്ടമാണ്. ടെലിവിഷനിൽ അവതാരകയായതോടുകൂടി ആ പ്ലാറ്റ്ഫോം നന്നായി ഉപയോഗിച്ചു. എന്റെ സാരിയെക്കുറിച്ചും കമ്മലിനെ കുറിച്ചും മാലയെ കുറിച്ചും പലരും ചോദിച്ച് തുടങ്ങി. ചിലരത് വാങ്ങിയെന്ന് പറയും.'

  'അപ്പോഴാണ് മറ്റുള്ളവർ നമ്മളെ പിന്തുടരുന്നതിന്റെ രസം കിട്ടിയത്. പിന്നീട് ഓർക്കുട്ട് വന്നപ്പോഴേക്കും നമ്മളിലേക്ക് എത്താൻ കുറച്ചുകൂടി എളുപ്പമായി.'

  'കത്തെഴുതലും ഫോൺ ചെയ്യലും മാറിയിട്ട് വളരെ പെട്ടെന്ന് എന്നിലേക്ക് എത്താൻ പറ്റി. അങ്ങനെ ഫോളോവേഴ്സ് ഉണ്ടെന്ന തിരിച്ചറിവ് നൽകിയ ആത്മവിശ്വാസമാണ് പ്രാണ തുടങ്ങാനുള്ള ധൈര്യം. ഇന്നും ജനങ്ങളുടെ അഭിപ്രായത്തിലൂടെയാണ് നമ്മുടെ ബ്രാൻഡ് എത്രത്തോളം വ്യത്യസ്തമായി നിൽക്കുന്നുവെന്ന് തിരിച്ചറിയാൻ പറ്റുന്നത്.'

  'പ്രാണ ബൈ പൂർണിമ ഇന്ദ്രജിത്ത് എന്ന പേര് പോലും ഇന്ദ്രന്റെ സെലക്ഷനാണ്. പ്രാർഥനയിൽ നിന്നും നക്ഷത്രയിൽ നിന്നുമാണ് പ്രാണ എന്ന പേരുണ്ടായത്. നക്ഷത്രയ്ക്ക് മൂന്ന് വയസുള്ളപ്പോഴാണ് പ്രാണ തുടങ്ങുന്നത്' പൂർണിമ പറയുന്നു.

  Read more about: poornima indrajith
  English summary
  actress Poornima Indrajith open up about how she started Pranaah boutique
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X