'ആ സംഭവം ഞാന്‍ ഒരിക്കലും മറക്കില്ല'; ഹണിമൂണ്‍ കാലത്തെ ദുബായ് യാത്രയെക്കുറിച്ച് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. വളരെ കുറഞ്ഞ് സമയം കൊണ്ടു തന്നെ നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത പൂര്‍ണ്ണിമ വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എങ്കിലും ഇക്കാലയളവില്‍ അവതാരകയായും മറ്റു പൊതുവേദികളില്‍ സജീവമായിരുന്നു.

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് ഇപ്പോള്‍ പൂര്‍ണ്ണിമ. വൈറസിലൂടെയായിരുന്നു പൂര്‍ണിമയുടെ റീഎന്‍ട്രി. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിലൂടെ നിവിന്‍ പോളിയുടെ അമ്മവേഷത്തില്‍ ശക്തമായൊരു കഥാപാത്രമായി വീണ്ടുമെത്തുകയാണ് പൂര്‍ണ്ണി ഇപ്പോള്‍. തന്നെക്കാളും ഇരട്ടിപ്രായമുള്ള വേഷമാണ് നടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നതും.

poornima

തുറമുഖത്തിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി പൂര്‍ണ്ണി നല്‍കിയ ഒരു അഭിമുഖത്തിലെ ഒരു ഭാഗമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നടന്‍ ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം നടത്തിയ ഒരു ദുബായ് യാത്രയെക്കുറിച്ചാണ് പൂര്‍ണ്ണിമ ഇപ്പോള്‍ വാചാലയാകുന്നത്.

പൂര്‍ണ്ണിമയുടെ വാക്കുകളില്‍ നിന്നും:' വിവാഹത്തിനുശേഷം ഞങ്ങള്‍ ആദ്യമായി ദുബായിക്ക് പോയ കഥയാണിത്. അന്ന് വിവാഹം കഴിഞ്ഞിട്ട് അധികദിവസങ്ങള്‍ ആയിട്ടില്ല. ആ സമയം ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ ഉണ്ടല്ലോ. ചെന്നയുടന്‍ അവിടെയുള്ള പവലിയനുകളില്‍ കയറിയിറങ്ങി. അവിടെ വെച്ച് ഒറ്റത്തടിയില്‍ തീര്‍ത്ത ഒരു ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട മനുഷ്യന്റെ ഒരു രൂപം എന്റെ കണ്ണിലുടക്കി. വളരെ വ്യത്യസ്തമായ രീതിയില്‍ പണി തീര്‍ത്തെടുത്ത രൂപമായിരുന്നു അത്. ആരും കണ്ടാല്‍ വാങ്ങുന്ന ഒരു രൂപം. അവിടെവെച്ച് അത് പൊതിഞ്ഞു തരികയൊക്കെ ചെയ്തു.

ആ വെക്കേഷന്‍ കഴിഞ്ഞ് തിരികെ ഞങ്ങള്‍ കൊച്ചിയിലേക്ക് മടങ്ങുമ്പോള്‍ എനിക്ക് കുറേ സാധനങ്ങള്‍ ഉണ്ടായിരുന്നു. ഇതുപോലെ ഷോപ്പിങ്ങിനു പോയി വാങ്ങിച്ച കുറേ സാധനങ്ങളുമായിട്ടായിരുന്നു ഞങ്ങളുടെ തിരിച്ചുവരവ്.

poornima

അങ്ങനെ കൊച്ചിയിലെത്തി. അവിടെ ഞങ്ങളുടെ ലഗേജുകളും പ്രതീക്ഷിച്ച് ഇരിക്കുകയാണ്. എല്ലാം എണ്ണി നോക്കിയപ്പോള്‍ മുന്‍പ് പറഞ്ഞ ആ അപ്പൂപ്പന്റെ രൂപം കാണുന്നില്ല. അത് എവിടെയോ മിസ്സായിപ്പോയി. കുറച്ചുനേരം കൂടി നോക്കിയിരിക്കാമെന്ന് ഒരുവിധത്തില്‍ ഇന്ദ്രനെ പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു.

അങ്ങനെ ബെല്‍റ്റിലൂടെ ഒടുവില്‍ എന്റെ അപ്പൂപ്പന്‍ വന്നു. പക്ഷെ, അതിന്റെ പാക്കിങ്ങെല്ലാം പോയിരുന്നു. അതോ ഇനി ആരെങ്കിലും തുറന്നു നോക്കിയതാണോ എന്നും അറിയില്ല. എന്നിരുന്നാലും അവിടെയുള്ളവരെല്ലാം ഇത് കാണുന്നുണ്ടായിരുന്നു. അവര് അത് കണ്ട് ചിരിക്കുകയായിരുന്നു. അപ്പോഴേക്കും ഇന്ദ്രന്‍ സ്ഥലം വിട്ടിരുന്നു. ഞാന്‍ പിന്നെ ഒരു വിധത്തില്‍ അത് എടുത്തുകൊണ്ടു വരികയായിരുന്നു. ആ സംഭവം ഞാന്‍ ഒരിക്കലും മറക്കില്ല.' പൂര്‍ണ്ണിമ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X