'ആ അമ്മയ്ക്ക് ഒപ്പം കുറച്ച് സമയം ചിലവഴിക്കൂ, അമ്മ മക്കളെ മിസ് ചെയ്യുന്നു'; ആരാധകർ‌ക്ക് പൂർണിമയുടെ മറുപടി!

രണ്ട് ആൺമക്കളെക്കാൾ തിരക്കുള്ള കലാകാരിയാണ് നടി മല്ലിക സുകുമാരൻ. ബി​ഗ് സ്ക്രീനിലും മിനി സ്ക്രീനിലും അങ്ങനെ നിറഞ്ഞ് നിൽക്കുകയാണ് താരം. ഒപ്പം യാത്രകളും നടത്താറുണ്ട്. രണ്ട് ആൺമക്കളും അവരുടെ ഭാര്യമാരും കൊച്ചുമക്കളും ഒക്കെ ഉണ്ടായിട്ടും മല്ലികയുടെ താമസവും സഞ്ചാരവും ഒക്കെ ഒറ്റയ്ക്കാണ്.

വല്ലാതെ നിർബന്ധിച്ച് മക്കൾ വിളിക്കുമ്പോൾ മാത്രമാണ് മക്കളുടെ കുടുംബത്തിനൊപ്പം പോയി താമസിക്കുന്നതും യാത്രകൾ ചെയ്യുന്നതും. ഇന്ദ്രജിത്തും പൃഥ്വിരാജുമൊക്കെ നിരന്തരം വിദേശ യാത്രകൾ നടത്തുമ്പോൾ പ്രധാനമായും കമന്റ് ബോക്സിൽ നിറയുന്ന ചോദ്യം അമ്മയെ കൂടി കൂട്ടാമായിരുന്നില്ലേ എന്നതാണ്.

ഈ ചോ​ദ്യങ്ങൾ ഏറ്റവും കൂടുതൽ കേൾക്കുന്ന മറ്റൊരാൾ നടിയും സംരംഭകയുമെല്ലാമായ താരത്തിന്റെ മൂത്ത മരുമകൾ പൂർണിമ ഇന്ദ്രജിത്താണ്. മല്ലികയ്ക്ക് കുറച്ച് കൂടുതൽ സൗഹൃദവും അടുപ്പവുമുള്ളതും പൂർണിമയുമായിട്ടാണ്.

'ആ അമ്മയ്ക്ക് ഒപ്പം കുറച്ച് സമയം ചിലവഴിക്കാൻ ശ്രമിക്കൂ..., ആ അമ്മ മക്കളെ ഒരുപാട് മിസ് ചെയ്യുന്നു', എന്നുള്ള ആരാധകരുടെ സ്ഥിരം ചോദ്യങ്ങൾക്ക് മറുപടിയെന്നോണമായി പൂർണ്ണിമ മല്ലികയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

Poornima Indrajith

ആരുടെയും ഐഡന്റിറ്റിയിൽ ഒതുങ്ങി കൂടാതെ സ്വന്തം ഐഡന്റിറ്റി നിലനിർത്താൻ ഇന്നും അമ്മ ഹാർഡ് വർക്ക് ചെയ്യുന്നുവെന്നും താൻ ആ പ്രായത്തിൽ ഇത്രത്തോളം ബിസിയായിരിക്കുമോ എന്നതിൽ ഉറപ്പില്ലെന്നുമാണ് പൂർണിമ പറയുന്നത്. തങ്ങളുടെ സ്വഭാവം ഏകദേശം ഒരുപോലെയാണെന്ന് പൂർണിമയെ കുറിച്ച് മല്ലിക മുമ്പ് പറഞ്ഞിട്ടുണ്ട്.

'എന്റെ അമ്മായി അമ്മയ്ക്ക് ഇപ്പോൾ 68 വയസാണ് പ്രായം. എന്നാൽ ഇന്നത്തെ ജെനറേഷനുമായി വളരെ സാമ്യത അമ്മയ്ക്കുണ്ട്. എല്ലാ കാര്യങ്ങളിലും വളരെ അപ്‌ഡേറ്റഡാണ്. അമ്മയ്ക്ക് എങ്ങനെയാണ് ഇതൊക്കെ പറ്റുന്നതെന്ന് ഞങ്ങൾക്ക് തോന്നാറുണ്ട്. ഞാൻ ഇപ്പോഴും എപ്പോഴും അമ്മയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ച് കൊണ്ടിരിക്കുകയാണ്.'

'ഇത്രയും പ്രായമുള്ള ഒരു സ്ത്രീ ഒറ്റയ്ക്ക് ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവിധ ജഡ്ജ്‌മെന്റിനേയും അതിജീവിച്ച് നല്ല രീതിയിൽ ജീവിക്കുക എന്നത് വലിയ പാടാണ്. ലോകത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാം. ഓരോ സ്ത്രീയും അവരവരുടെ ലോകത്തിൽ പ്രതിസന്ധികളുമായി മല്ലിട്ടാണ് ജീവിക്കുന്നത്.'

'പൃഥ്വിരാജിന്റെയോ അല്ലെങ്കിൽ ഇന്ദ്രജിത്തിന്റെയോ അമ്മ എന്ന വിലാസത്തിൽ ഒതുങ്ങിക്കൂടാൻ അവർക്ക് ഈസിയാണ്. എന്നാൽ ഇപ്പോഴും അവരുടെ ഐഡന്റിറ്റി നിലനിർത്താൻ അവർ ഹാർഡ് വർക് ചെയ്യുന്നു. ആ പ്രായത്തിൽ എന്റെ മക്കൾക്ക് മുന്നിൽ ഞാൻ ബിസി ആയിട്ട് ഇരിക്കുന്ന ആളാകുമോ എന്ന് എനിക്ക് എന്നെ തന്നെ ചോദ്യം ചെയ്യേണ്ടതായി വരും.'

Poornima Indrajith

'എന്നാൽ ഞങ്ങൾ എല്ലാവരേക്കാളും അമ്മ വളരെ ബിസിയാണെന്നും', ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പൂർണിമ പറഞ്ഞു. അപ്രതീക്ഷിതമായിട്ടായിരുന്നു സുകുമാരൻ ഹൃദയാഘാതം മൂലം മരിച്ചത്. അവിടെ നിന്നും നല്ല വിദ്യാഭാസ്യം നൽകി സമൂഹത്തിൽ‌ ഉയർന്ന നിലയിൽ ഇരുവരെയും എത്തിച്ചത് മല്ലിക ഒറ്റയ്ക്കാണ്.

തന്റെ അമ്മ ഒരു ധീരയായ സ്ത്രീയാണെന്ന് പൃഥ്വിരാജും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ആദ്യ വിവാഹം പരാജയപ്പെട്ടശേഷമാണ് മല്ലിക സുകുമാരനെ വിവാഹം ചെയ്തത്. പിന്നീട് കുറച്ച് കാലം അഭിനയത്തിൽ നിന്നും വിട്ടിനിന്നു. തനാെന്നും സുകുമാരന്റെ ഭാര്യ എന്ന ലേബലിൽ അറിയപ്പെടാനാണ് ആ​ഗ്രഹിക്കുന്നതെന്ന് മല്ലിക പറയാറുണ്ട്.

'ഞാനെന്നും നടൻ സുകുമാരന്റെ ഭാര്യ എന്ന ലേബലിൽ അറിയപ്പെടാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. അതിന് ശേഷം മാത്രമാണ് പൃഥ്വിയുടെയും ഇന്ദ്രന്റെയും അമ്മ എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നുള്ളൂ. ഞാൻ അറിയാത്ത കുറെ തെറ്റുകൾ എന്റെ പേരിൽ വന്നുചേർന്നു.'

'പലരും കുറ്റപ്പെടുത്തി. എന്നാൽ സുകുമാരൻ എന്ന വ്യക്തി എന്നെ രക്ഷപ്പെടുത്തി. സ്വത്തുക്കളും മറ്റും സുകുമാരൻ എന്റെ പേരിൽ വാങ്ങിവെച്ചു', എന്നാണ് ഭർത്താവിനെ കുറിച്ച് സംസാരിക്കവെ മുമ്പൊരിക്കൽ മല്ലിക പറഞ്ഞത്.

Read more about: poornima indrajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X