പൃഥ്വിയാണ് മക്കള്‍ക്ക് ഇന്‍സ്പിരേഷന്‍; കല മാത്രമല്ല, വളര്‍ച്ചക്ക് കാരണം കഠിനാധ്വാനം; പൂര്‍ണിമ

വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയായി മാറിയ ആളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നടി മാത്രമല്ല, ഫാഷന്‍ ഡിസൈനറും മോഡലുമായിരുന്നു. ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച നടിയെ പിന്നീട് തമിഴില്‍ കാതല്ക്ക് മര്യാദൈ എന്ന വിജയ് ചിത്രത്തിലും അഭിനയിച്ചു. മലയാള ചിത്രങ്ങളില്‍ തുടര്‍ന്നും അഭിനയിച്ചെങ്കിലും വല്ല്യേട്ടനിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തുടര്‍ന്ന് മേഘമല്‍ഹാര്‍, വര്‍ണക്കാഴ്ചകള്‍, രണ്ടാം ഭാവം, നാറാണത്ത് തമ്പുരാന്‍, ഉന്നതങ്ങളില്‍ വൈറസ്, തുറമുഖം, കാലാപാനി എന്ന ഹിന്ദി വെബ് സീരീസ് തുടങ്ങിയവയില്‍ അഭിനയിച്ചു. ഇന്ദ്രജിത്ത് സുകുമാരനെ വിവാഹം കഴിച്ച നടി ഇപ്പോഴും തന്റെ അഭിനയ ജീവിതവും പാഷനായ ഡിസൈനിംഗും ഒരു പോലെ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്.

Prithviraj

ഇപ്പോഴിതാ നടന്‍ പൃഥ്വിരാജിന്റെ വളര്‍ച്ചയെക്കുറിച്ച് ഒരു അഭിമുത്തില്‍ പൂര്‍ണിമ പറഞ്ഞ കാര്യങ്ങളാണ് വൈറല്‍ ആകുന്നത്. ഇത്രയും ഉയരങ്ങളിലേക്ക് എത്തുക എന്ന് പറയുന്നത് നിസാര കാര്യമല്ലെന്നും വീട്ടിലെ മക്കള്‍ക്ക് പൃഥ്വിരാജ് ഒരു ഇന്‍സിപിരേഷന്‍ ആണെന്നും പൂര്‍ണിമ സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

നമുക്ക് ഓരോ വ്യക്തിയുടെയും യാത്ര കാണുമ്പോള്‍, അത് ഒരു നടന്‍ ആകുമ്പോള്‍ ക്ലോസ് ആയി ശ്രദ്ധിച്ചാല്‍ സ്വാഭാവികമായും ഇത്രയും ജനപ്രീതി നേടിയ ഒരു സ്ഥാനമാണ് നമുക്ക് ഉള്ളതെങ്കില്‍ നമുക്ക് അതിന്റേതായ ഒരു ഉത്തരവാദിത്തം കൂടി ഉണ്ടാകും. എന്നാല്‍ രാജുവിന്റെ ഒരു പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത്, അദ്ദേഹത്തിന്റെ ഒരു യാത്ര അദ്ദേഹം മനസില്‍ വിചാരിച്ചിട്ടുണ്ടല്ലോ, അത് ഈ പറയുന്ന ഉത്തരവാദിത്തം ഉള്ളതുകൊണ്ട് തന്നെ ബാലന്‍സ് ചെയ്ത് കൊണ്ടു പോകാന്‍ കുറച്ച് പാടാണെന്ന് പൂര്‍ണിമ പറയുന്നു.

നടന്‍ എന്ന രീതിയില്‍ നമുക്ക് ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകും. ഒരു താരം എന്ന രീതിയില്‍ വേറെ കുറേ ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകും. അത് ബാലന്‍സ് ചെയ്ത് കൊണ്ടു പോവുക എന്ന് പറയുന്നത് പ്രധാനമാണ്. എന്നാല്‍ അവനവന്റെ ആഗ്രഹങ്ങളില്‍ നിന്ന് മാറാതെ അതിലേക്ക് തന്നെ മുന്നോട്ട് കൊണ്ടു പോവുക എന്നതും എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ല.

നമ്മള്‍ക്ക് നമ്മുടെ പല പല മേഖലകളില്‍ നിന്നും സമയമെടുത്ത് നമ്മള്‍ക്ക് അതിന് ഇന്‍വെസ്റ്റ് ചെയ്യാന്‍ ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് അത് പറ്റുകയുള്ളു. ഇതിനെല്ലാം കൃത്യമായ സാഹചര്യം ഒത്തു വരിക എന്ന് പറയുന്ന ഭാഗ്യം രാജുവിന് കൃത്യമായിട്ട് ഉണ്ട്. ടാലന്റ് മാത്രം നമ്മളെ എവിടെയും എത്തിക്കില്ലെന്നും പൂര്‍ണിമ പറയുന്നു.

Prithviraj

കയ്യില്‍ കലയുണ്ട്, പക്ഷെ വിചാരിക്കുന്ന ദൂരം അതുമായി യാത്ര ചെയ്യണമെങ്കില്‍ ആ ടാലന്റ് കൊണ്ട് മാത്രം പറ്റില്ല. അത് ഹാര്‍ഡ് വര്‍ക്ക് കൊണ്ട് കൂടിയേ പറ്റുകയുള്ളു. അത് കഠിനാധ്വാനം കൊണ്ടും കൂടിയേ വരികയുള്ളു. നിങ്ങള്‍ സ്മാര്‍ട്ട് ആയിരിക്കണം. അനിയനോട് സംസാരിക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട്, നമ്മുടെ വീട്ടില്‍ വളരുന്ന കുഞ്ഞുങ്ങള്‍ക്കാണ് അത് ഏറ്റവും വലിയ ഇന്‍സ്പിരേഷന്‍.

ഒരു അച്ഛന്‍, അമ്മ, അല്ലെങ്കില്‍ ഒരു അങ്കിള്‍, മകന്‍, ഭര്‍ത്താവ് ഇങ്ങനെയൊക്കെയുള്ള രീതിയില്‍ നമ്മുടെ വളര്‍ച്ചയെ കണ്ട് അഭിമാനിക്കുന്നു എന്ന് പറയുന്നത് തന്നെയാണ് ഏറ്റവും വലിയ നേട്ടം. അത് ഞാന്‍ കുട്ടികളോടും പറയാറുണ്ട്. അത് നമ്മുടെ വീട്ടില്‍ വെച്ച് തന്നെയല്ലേ ആദ്യ പഠിപ്പിക്കേണ്ടത്. നമ്മള്‍ ആഗ്രഹിച്ച് കഠിന്വാധ്വാനം ചെയ്ത് കഴിഞ്ഞാല്‍ പ്രപഞ്ചം നമുക്ക് അത് തരും എന്നും പൂര്‍ണിമ കൂട്ടിച്ചേര്‍ത്തു.

Read more about: poornima indrajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X