'നിങ്ങളെ ഇപ്പോഴും ഇഷ്ടപ്പെടാൻ കാരണം പഴയ ആ ചിരിയും സംസാരവുമാണ്'; പത്ത് വർഷം പഴക്കമുള്ള ചിത്രവുമായി പൂർ‌ണിമ!

സിനിമ താരം, ഫാഷൻ ഡിസൈനർ, സംരംഭക എന്നീ നിലകളിൽ ഏറെ ആരാധകരുള്ള വ്യക്തിയാണ് പൂർണിമ ഇന്ദ്രജിത്ത്. പൂർണിമ ഡിസൈൻ ചെയ്യുന്ന ഡ്രസ്സുകൾ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമാണ് പൂർണിമ അഭിനയിച്ചത്.

പിന്നീട് സ്വന്തമായി ബൊട്ടീക്കും മറ്റും തുടങ്ങി ഫാഷൻ ലോകത്തേക്ക് ചേക്കേറി പൂർണിമ. ഇന്ന് മലയാളത്തിലെ ഒട്ടുമിക്ക നടിമാർക്കും ബൊട്ടീക്കുണ്ട്. അതിനെല്ലാം മുമ്പ് തന്നെ സ്വന്തമായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് നൽകി ശ്രദ്ധനേടിയ ആളാണ് പൂർണിമ ഇന്ദ്രജിത്ത്.

മഞ്ജു വാര്യർ അടക്കമുള്ള താരങ്ങൾ സ്പെഷ്യൽ ഫങ്ഷനുകളിൽ പങ്കെടുക്കാനായി പോകുമ്പോൾ ധരിക്കുന്നത് പൂർണിമ ഡിസൈൻ ചെയ്ത് നൽകിയ വസ്ത്രങ്ങളാണ്.

പൃഥ്വിരാജിന്റെ കല്യാണ തലേന്ന് മക്കളായ പ്രാർഥനയ്ക്കും നക്ഷത്രയ്ക്കും സ്വന്തമായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് തയിച്ച് എടുത്ത പൂർണിമയെ കുറിച്ച് മല്ലികാ സുകുമാരൻ പലപ്പോഴും വാചാലയായിട്ടുണ്ട്. പ്രാണാഹ് എന്ന ബ്രാൻഡിന് സൗത്ത് ഇന്ത്യയിൽ തന്നെ വലിയ പ്രചാരമുണ്ട്.

നിങ്ങളെ ഇപ്പോഴും ഇഷ്ടപ്പെടാൻ കാരണം പഴയ ആ ചിരിയും സംസാരവുമാണ്

ഭർത്താവ് ഇന്ദ്രജിത്താണ് പ്രാണാഹ് എന്നുള്ള പേര് ബൊട്ടീക്കിനിടാൻ പൂർണിമയോട് നിർദേശിച്ചത്. തന്റെ വളർച്ചകൾക്ക് എന്നും പ്രാധാന്യം നൽകി ഒപ്പം നിൽക്കുന്നത് ഇന്ദ്രജിത്താണെന്ന് പൂർണിമ പലപ്പോഴും പറഞ്ഞിട്ടുണ്ട്. 'ഞാനെന്ത് പറഞ്ഞാലും അതൊരു പ്രിവിലേജിന്റെ പുറത്ത് ആണെന്നെ ആളുകൾ പറയൂ.'

'സംരംഭക എന്നതിനേക്കാൾ സമൂഹത്തിൽ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കാൻ അല്ലെങ്കിൽ വരുമാനമുണ്ടാക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീ നേരിണ്ടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചർച്ച ചെയ്യേണ്ട വിഷയം.'

പത്ത് വർഷം പഴക്കമുള്ള ചിത്രവുമായി പൂർ‌ണിമ

'അങ്ങനെ നോക്കുമ്പോൾ ഒരു പക്ഷെ എനിക്ക് പ്രിവിലേജുകളുണ്ട്. ആ പ്രിവിലേജുകൾ ഒരു പരിധി വരെ ഗുണവുമാണ്. പക്ഷെ അതുകരുതി എന്റെ വഴികൾ എളുപ്പമാകുന്നില്ല. നമുക്ക് മുന്നോട്ടുള്ള യാത്രയിൽ എത്രകാലം ഈ പ്രിവിലേജും കൊണ്ട് നടക്കാൻ സാധിക്കും. എനിക്ക് ഉള്ള ഈ പ്രിവിലേജുകളിൽ എനിക്ക് നന്ദിയുമുണ്ട്.'

'അതേസമയം അതുമായി വരുന്ന ഒരുപാട് പ്രശ്നങ്ങളുമുണ്ട്. നിങ്ങൾക്ക് എല്ലാം എളുപ്പമാണല്ലോ നിങ്ങൾക്ക് എന്തിനാ പൈസ തുടങ്ങിയ ചോദ്യങ്ങളും വരാറുണ്ട്. ഈ കാര്യങ്ങൾ എന്റെ കൂടെ വർക്ക് ചെയ്യുന്നവരോട് എനിക്ക് അങ്ങനെ പറയാൻ പറ്റത്തില്ലല്ലോ.'

പ്രാണാഹിന്റെ വിജയം

'എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ അവരുടേതായ പോസിറ്റീവായ കാര്യങ്ങളുണ്ട്. അതേപോലെ തന്നെ ബുദ്ധിമുട്ടുകളുമുണ്ടാകും. ഇത് ബാലൻസ് ചെയ്ത് മുന്നോട്ട് പോകുക എന്നതിലാണ് കാര്യം. അതിനുള്ള ശ്രമത്തിലാണ് ഞാനും.'

'എനിക്കും എന്റേതായ പ്രശ്നങ്ങളുണ്ട്' എന്നാണ് പ്രാണാഹിന്റെ വിജയത്തെ കുറിച്ച് സംസാരിച്ചപ്പോൾ മുമ്പൊരിക്കൽ പൂർണിമ പറഞ്ഞത്. ഇപ്പോഴിത പൂർണിമയുടെ ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. പത്ത് വർഷത്തിലധികം പഴക്കമുള്ള തന്റെ ഒരു പഴയ ചിത്രമാണ് പൂർണിമ പങ്കുവെച്ചിരിക്കുന്നത്.

വയസ് റിവേഴ്സ് പോവുകയാണല്ലോ

'എ മില്യൺ ഇയേഴ്സ് എ​ഗോ, ത്രോബാക്ക്' എന്നീ ഹാഷ്ടാ​ഗുകൾക്കൊപ്പമാണ് ചിത്രം പൂർണിമ പങ്കുവെച്ചിരിക്കുന്നത്. വിന്റേജ് പൂർണിമ അതീവ സുന്ദരിയാണെന്നാണ് ആരാധകരിൽ ഏറെയും കമന്റ് ചെയ്തത്. 'വയസ് റിവേഴ്സ് പോവുകയാണല്ലോ പൂർണിമ, നിങ്ങളെ ഇപ്പോഴും ഇഷ്ടപ്പെടാൻ കാരണം.'

'പഴയ ആ കിടിലൻ ചിരിയും സംസാരവും ഉള്ള കൊച്ച് എന്നതാണ്, ഇന്നലെ സംഭവിച്ചത് പോലെയുണ്ടല്ലോ' എന്നെല്ലാമാണ് ആരാധകർ പൂർ‌ണിമയുടെ പഴയ ചിത്രത്തെ പ്രശംസിച്ച് കുറിച്ച‌ത്.

തുറമുഖമാണ് പൂർണിമയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് പൂർണിമയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.

ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.

More from Filmibeat

Read more about: poornima indrajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X